കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ വേദിയിലിരുത്തി വിമര്‍ശനമുന്നയിച്ച് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറി. അധികാരമെന്നത് ജനേസവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും എം.ടി പറഞ്ഞു. ഭരണാധികാരികള്‍ എറിയുന്ന ഔദാര്യതുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല. ഇ.എം.എസിന് കേരളത്തെ കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നു. ഇ.എം.എസിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ലെന്നും എം.ടി ചൂണ്ടിക്കാട്ടി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു എം.ടിയുടെ വിമര്‍ശനം. രാഷ്ട്രീയത്തിലെ മൂല്യച്ചൂതിയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു…
Day: January 11, 2024
ഗോവയില്‍ നാലുവയസ്സുകാരനെ മാതാവ് കൊലപ്പെടുത്തിയത് പദ്ധതിയിട്ട് നടപ്പാക്കിയ കൊലപാതകം
പനാജി: ഗോവയില്‍ നാലുവയസ്സുള്ള കുട്ടിയെ അമ്മ തന്നെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെട്ടെന്നുള്ള ദേഷ്യം കൊണ്ട് കുഞ്ഞിനെ തലയണ മുഖത്തമര്‍ത്തിയപ്പോള്‍ കുഞ്ഞു മരിച്ചതാണെന്ന ഐടി കമ്ബനി സിഇഒയായ യുവതിയുടെ മൊഴി കള്ളം. യുവതി കുഞ്ഞിനെ കൊല്ലാന്‍ മനപ്പൂര്‍വ്വമായി പ്ലാനിട്ട് ഗോവയില്‍ എത്തിയാണെന്ന തെളിവുകളാണ് പുറത്തുവരുന്നത്. കുഞ്ഞിനെ മയക്കി കിടത്താന്‍ ഇവര്‍ ചുമയ്ക്കുള്ള സിറപ്പ് ജീവനക്കാരെക്കൊണ്ടു വാങ്ങിപ്പിച്ചിരുന്നതായി കണ്ടെത്തി. കുഞ്ഞിനെ ഈ മരുന്ന നല്‍കി മയക്കിയ ശേഷമായിരുന്നു കാന്‍ഡോലിം ഹോട്ടലില്‍ വെച്ച് ശ്വാസം മുട്ടിച്ചത്. ജനുവരി 6 നായിരുന്നു ഇവസൂചനാ സേത്ത് മകനുമായി ഗോവയില്‍ എത്തിയത്. ഇതിനിടയില്‍ പിണങ്ങിക്കഴിയുന്ന ഭര്‍ത്താവിന് ബംഗലുരുവില്‍ കാണാമെന്നും കുട്ടിയുമായി സമയം ചെലവഴിക്കാമെന്നും വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അമ്മയും കുട്ടിയും എത്താതെ വന്നതോടെ ഭര്‍ത്താവ് ജക്കാര്‍ത്തയിലേക്ക് പോയി. ഇതെല്ലാം സൂചനാസേത്ത് പ്ലാന്‍ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി 36 മണിക്കൂര്‍ മുമ്ബ് മരണപ്പെട്ടതായിട്ടാണ്…
നിമിഷ തമ്ബി കൊലക്കേസ് ; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
കൊച്ചി : വാഴക്കുളത്ത് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷാ തമ്ബിയെ വീട്ടില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപരന്ത്യം. പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. നാല്‍പതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. മറ്റ് കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം തടവും കോടതി വിധിയ്ക്കുകയായിരുന്നു. മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി പ്രതി അനുഭവിക്കേണ്ടി വരും. 2018 ജൂലൈ 30 ന് ആണ് സംഭവം.തടിയിട്ടപറമ്ബ് പോലീസ് സ്റ്റേഷൻ പരിധിയില്‍ അമ്ബുനാട് അന്തിനാട് നിമിഷ തമ്ബിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. നിമിഷയെ…
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ന്; വ്യാജ തിരിച്ചറിയല്‍ രേഖ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈ മാസം 17ന് പരിഗണിക്കും. ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് രാഹുല്‍ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇന്ന് കോടതി ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തപ്പോഴാണ് 17ലേക്ക് മാറ്റിയതായി വ്യക്തമായത്. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയില്‍ ന്യുറോ സംബന്ധമായ പ്രശ്‌നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിനിടെ, വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ രാഹുലിനെതിരെ കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര വകുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയില്‍ ലോക്കല്‍ പോലീസ്…
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; 4 പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ കുംബി മണ്ഡലത്തിലാണ് ബുധനാഴ്ച വൈകിട്ട് വെടിവയ്പുണ്ടായത്. മേഖലയില്‍ കുക്കി സായുധ സേനയും മെയ്‌തെയ് വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വെടിവയ്പ് നടന്നിരുന്നു. പ്രദേശത്ത് വനമേഖലയില്‍ വിറക് ശേഖരിക്കാന്‍ പോയ നാല് പേരെ കാണാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരാ സിംഗ്, ഇംബോച്ച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും കേന്ദ്ര സേനകളുടെ സഹായം തേടിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ, ബിഷ്ണുപുരിലെ ഹവോതക് വില്ലേജില്‍ അക്രമികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തി. നൂറിലേറെ സ്ത്രീകളെയും കുട്ടികളെയും പ്രായമുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാസേന പ്രത്യാക്രമണം നടത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
കര്‍ഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് : സംഭവത്തില്‍ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ ; ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാൻ നിര്‍ദേശം
ആലപ്പുഴ: കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെ ജി പ്രസാദന്റെ് വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തില്‍ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. കോര്‍പറേഷൻ വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാൻ മന്ത്രി നിര്‍ദേശിച്ചു. എസ്‌സി എസ്ടി കോര്‍പറേഷനാണ് നോട്ടിസ് അയച്ചത്. കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടിസ് അയച്ചതില്‍ കോര്‍പറേഷൻ എംഡിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11 നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിക്കുന്നതിന് മുമ്ബ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും…
സവാദ് കാസര്‍ഗോഡ് നിന്നും വിവാഹം കഴിച്ചതും വ്യാജപ്പേരില്‍ ; വിവാഹസമയത്ത് പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞ പേര് ഷാനവാസ്
കാസര്‍ഗോഡ്: കൈവെട്ടുകേസില്‍ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നും വിവാഹിതനായ സജാദ് അവിടെ നല്‍കിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് വരന്‍ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല എന്നും ഭാര്യയുടെ പിതാവ് പറയുന്നു. കര്‍ണാടക സ്വദേശിയാണ് സവാദിന്റെ ഭാര്യാപിതാവ്. 25 വര്‍ഷമായി മഞ്ചേശ്വരത്താണ് താമസം. വിവാഹം കഴിച്ചു കൊടുക്കുമ്ബോള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോടും പറഞ്ഞത്. അതേസമയം ഷാജഹാന്‍ എന്ന പേരിലാണ് സവാദ് കണ്ണൂര്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്നത്. മകള്‍ക്കും ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കുമൊപ്പം രണ്ടുവര്‍ഷം മുമ്ബാണ് സവാദ്…