കോയമ്ബത്തൂര്‍ : മലയാള സിനിമ സംവിധായകന്‍ വിനു (69) അന്തിരിച്ചു. കോയമ്ബത്തൂരില്‍ ആയിരുന്നു അന്ത്യം. മലയാളസിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളവരാണ് സുരേഷ് വിനു കൂട്ടുകെട്ട്. ആദ്യ കാലത്ത് സുരേഷിനൊപ്പം സുരേഷ്-വിനു എന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയില്‍ കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995 ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് ആദ്യ ചിത്രം. ജെ പളളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998 -ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
Day: January 10, 2024
13 വര്‍ഷമായി ഒളിവില്‍; അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍
കണ്ണൂര്‍: അധ്യാപകന്‍ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍. പ്രൊഫ ടിജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയായ സവാദാണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ടിജെ ജോസഫിന്‍റെ കൈ വെട്ടിയത് സവാദാണ്.പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ പ്രൊഫ. ടിജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് പിടിയിലായ സവാദ്. സവാദിനെ എന്‍ഐഎ കൊച്ചിയിലെത്തിച്ചതായി സൂചന. ഇന്ന് വൈകീട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും. 2010 ജൂലൈ 10 നാണ് അധ്യാപകന്‍റെ കൈവെട്ടിയത്.