ന്യൂഡല്‍ഹി: ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിലേക്ക്. ഇവരുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദു ചെയ്തു. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു. 11 പ്രതികളെയും വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. വിധി ഗുജറാത്ത് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്. ഇവരെ വിട്ടയച്ചതിനെതിരേ ബില്‍ക്കീസ് ബാനു അടക്കമുള്ളവര്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. കെ. അജിത ഉള്‍പ്പെടെയുള്ളവരുടെ അന്വേഷിയടക്കം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
Day: January 8, 2024
ഏറെ നാളായി നിരീക്ഷണത്തില്‍; എംഡിഎംഎയും കഞ്ചാവുമായി വ്‌ളോഗറായ യുവതി പിടിയില്‍
കൊച്ചി: ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തിയിരുന്നു. ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തിയിരുന്നു.
മാലദ്വീപിനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ ; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു
മൂന്ന് മന്ത്രിമാരുടെ മോശമായ പെരുമാറ്റത്തിന് പിന്നാലെ മാലദ്വീപിനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹീം ഷഹീബിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി. നേരത്തേ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാജ്യത്തിന്റെ എതിര്‍പ്പ് മാലദ്വീപ് ഭരണകൂടത്തെ അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലും നടപടി. അതേസമയം ഈ വിഷയത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്രസ്താവന നടത്തിയിട്ടില്ല. അതേസമയം വിവാദം ചൂടുപിടിച്ചതോടെ മാലദ്വീപ് വിരുദ്ധ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാകുകയാണ്. ഇതോടെ ദ്വീപ് രാഷ്ട്രത്തിന്റെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ഇവാ അബ്ദുള്ള ഞായറാഴ്ച അഭിപ്രായങ്ങളെ ‘ലജ്ജാകരവും വംശീയവും’ എന്ന് മുദ്രകുത്തി. മുന്‍ സ്പീക്കര്‍ ഇന്ത്യയോട് മാപ്പ് പറയുകയും മാലിദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ടൂറിസം പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നായ മാലിദ്വീപീല്‍ വര്‍ഷം രണ്ടരലക്ഷം ഇന്ത്യാക്കാരാണ് അവധിയാഘോഷിക്കാന്‍ എത്തുന്നത്. മാലദ്വീപിന്റെ വരുമാനത്തിന്റെ 28 ശതമാനം…
ഗോള്‍ഡൻ ഗ്ലോബ് 2024 പ്രഖ്യാപനം തുടങ്ങി; മികച്ച സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ, നടൻ റോബര്‍ട്ട് ഡൗണി ജൂനിയര്‍; പുരസ്കാരങ്ങള്‍ ഒന്നൊന്നായി സ്വന്തമാക്കി ഓപ്പണ്‍ഹൈമര്‍
ലോസ് ആഞ്ചലസ് : ലോക സിനിമാ പ്രക്ഷേകര്‍ ഒന്നടങ്കം കാത്തിരുന്ന 81-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കര പ്രഖ്യാപനം പുരോഗമിക്കുന്നു. ബാര്‍ബിയും ഓപ്പണ്‍ഹൈമറും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ലോകസിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്. 9 നോമിനേഷനുകളുമായി ബാര്‍ബിയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ ഒന്നാമത്. എട്ട് നോമിനേഷനുകളാണ് ഓപ്പണ്‍ഹൈമറിനുള്ളത്. ഓപ്പണ്‍ഹൈമറാണ് ആദ്യ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു. ഓപ്പണ്‍ഹൈമറിലെ ലൂയിസ് സ്ട്രോസിന്റെ അഭിനയത്തിനാണ് അവാര്‍ഡ്. റോബര്‍ട്ട് ഡൗണിയുടെ മൂന്നാം ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരമാണ് ഇത്. ഡാവിൻ ജോയ് റാൻഡോള്‍ഫാണ് മികച്ച സഹനടി. മികച്ച നടൻ (ഡ്രാമ) വിഭാഗത്തില്‍ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിലെ നായക വേഷം ചെയ്ത സിലിയൻ മര്‍ഫിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളൻ ആണ് മികച്ച സംവിധായകൻ. ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളില്‍ ഫ്രഞ്ച് സിനിമയായ ‘അനാറ്റമി ഓഫ് എ…