ഇടുക്കി: ഇടുക്കി ജില്ലയിൽ ജനുവരി ഒൻപതിന് എൽഡിഎഫ് ഹർത്താൽ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജനുവരി ഒൻപതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഹർത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ഒൻപതിന് തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് ഹർത്താൽ എന്നതും ശ്രദ്ധേയമാണ്.
Day: January 6, 2024
നാവികസേനയ്ക്ക് നന്ദി പറഞ്ഞു ചരക്കുകപ്പലിലെ ഇന്ത്യാക്കാര്‍ ; മോചിപ്പിക്കപ്പെട്ടവരുടെ വീഡിയോ പുറത്തുവിട്ടു
തട്ടിക്കൊണ്ടുപോയ കപ്പലില്‍ നിന്ന് അവരെ സുരക്ഷിതമായി രക്ഷിച്ചതിന് നാവികസേനയ്ക്ക് നന്ദി പറഞ്ഞു ചരക്കുകപ്പലിലെ ഇന്ത്യാക്കാര്‍. രക്ഷപ്പെടുത്തപ്പെട്ടവര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സൊമാലിയന്‍ തീരത്ത് തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയാണ് വെള്ളിയാഴ്ച ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയത്. 24 മണിക്കൂറോളം തങ്ങള്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും നാവികസേന രക്ഷപ്പെടുത്തിയതോടെ ആശ്വാസം ലഭിച്ചതായും നാവികസേന രക്ഷപ്പെടുത്തിയ നാവികരില്‍ ഒരാള്‍ പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് തട്ടിക്കൊണ്ടുപോയ കപ്പലില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, നാവികസേനയ്ക്ക് നന്ദി ‘ഇന്ത്യന്‍ നാവികസേനയില്‍ അഭിമാനിക്കുന്നു.’ പ്രദേശത്തെ സംശയാസ്പദമായ കപ്പലുകളെ കുറിച്ച് ഇന്ത്യന്‍ നാവികസേന അന്വേഷണം നടത്തുകയാണെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധക്കപ്പല്‍, സമുദ്ര പട്രോളിംഗ് വിമാനം, ഹെലികോപ്റ്ററുകള്‍, പ്രിഡേറ്റര്‍ എംക്യൂ9ബി ഡ്രോണുകള്‍ എന്നിവ വിന്യസിച്ചു. കപ്പലിന്റെ ശുചീകരണം നടത്തിയ ശേഷം, എലൈറ്റ് കമാന്‍ഡോകളായ…
മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ സംഘം തെങ്കാശിയില്‍ പിടിയില്‍; ഓട്ടോ ഡ്രൈവറും കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യം, പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹാരിബ് എന്നയാളെയുമാണ് പോലീസ് പിടികൂടിയത്. തെങ്കാശിയില്‍ നിന്ന് പിടികൂടിയ തമിഴ്‌നാട് സ്വദേശികളെ പത്തനംതിട്ടയില്‍ എത്തിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. ഈ ഓട്ടോറിക്ഷയില്‍ നിന്നാണ് രാവിലെ ഹാരിബ് പിടിയിലായത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പകല്‍ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോര്‍ജ് ധരിച്ചിരുന്ന ഒമ്ബത് പവന്റെ സ്വര്‍ണമാലയ്ക്കും പണത്തിനും വേണ്ടിയായിരുന്നു കൊലപാതകം. ജോര്‍ജിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളില്‍ ഒന്നില്‍ പൊട്ടലുള്ളതായും പോസ്‌റ്റുമോര്‍ട്ടത്തില്‍ ഉണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടു മുണ്ടുകളും ഷര്‍ട്ടും പോലീസ് കടയ്‌ക്കുള്ളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയുടെ ബന്ധു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇന്നു രാവിലെ വണ്ടിപ്പെരിയാര്‍ ടൗണിലാണ് അക്രമം നടന്നത്. പത്തുവയസ്സുകാരിയുടെ പിതാവും പാല്‍രാജും തമ്മില്‍ ടൗണില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേല്‍ക്കുന്നതും. പരിക്കുകള്‍ ഗുരുതരമല്ല. പാല്‍രാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പീഡനക്കേസില്‍ പ്രതിയെ വെറുതെ വിട്ട ശേഷം അര്‍ജുന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാല്‍രാജിന്റെ വീട്ടില്‍ അടക്കം ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ആക്രമണം നടത്തിയത്. തേതുടര്‍ന്ന് അര്‍ജുന്റെ വീട്ടുകാര്‍ക്ക് തമിഴ്‌നാട്ടിലേക്ക് മാറി താമസിക്കേണ്ടിവന്നിരുന്നു.
മൈലപ്ര കൊലപാതകം: രണ്ട് പ്രതികൾ തെങ്കാശിയിൽനിന്ന് പിടിയിൽ, മൂന്നാമൻ ഓട്ടോ ഡ്രൈവർ?
പത്തനംതിട്ട: വയോധികനായ വ്യാപാരിയെ കടയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട മൈലപ്രയിൽ ജോർജ് ഉണ്ണുണ്ണിയെന്ന 72 കാരനായ വ്യാപാരിയെ കടയ്ക്കുള്ളിൽ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രമണ്യൻ എന്നിവരാണ് പിടിയിലായത്.പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തെങ്കാശിയിൽ എത്തിയാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെന്നും ഇതിൽ ഇനി കിട്ടാനുള്ളത് പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഓട്ടോ ഡ്രൈവറെ ആണെന്നുമാണ് സൂചന. എന്നാൽ ഇയാൾ നേരത്തെതന്നെ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നും പറയുന്നു. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യംചെയ്യുകയാണ്. നിരവധി കേസുകളിൽ പ്രതികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലമാണുള്ളതെന്നു സൂചനയുണ്ട്. തമിഴ്നാട്ടിൽ ജയിലിൽ കഴിയുമ്പോഴുള്ള പരിചയമാണ് പ്രതികളെ ഒന്നിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജനുവരി 30നാണ് വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പോലീസ് തുടക്കത്തിലേ പറഞ്ഞിരുന്നു.…
കിഫ്ബി: ഈ മാസം 12ന് ഹാജാരാകാന്‍ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്
കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഈ മാസം 12ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. കിഫ്ബി ഇടപാടിലെ വിദേശനാണ്യ വിനിമയച്ചട്ടത്തിലെ നിയമലംഘനം അടക്കം ഇ.ഡി പരിശോധിക്കുന്നുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലായിലും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് കോടതിയെ സമീപിക്കുകയായിരുന്നു. വ്യക്തിപരവും കുടുംബാംഗങ്ങളുടെ വിവരങ്ങളും ആരാഞ്ഞിരുന്നു. ഇതാണ് തോമസ് ഐസക്ക് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇ.ഡി നോട്ടീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് പുതിയ നോട്ടീസ്. കിഫ്ബിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയതുകൊണ്ട്; പുറകില്‍ കഠാര ഒളിപ്പിച്ചുപിടിച്ച് കുത്തുന്നതാണ് പലരുടേയും ശൈലി: ജി.സുധാകരന്‍
ആലപ്പുഴ: 2001ലെ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് താന്‍ തോറ്റത് പാര്‍ട്ടിയില്‍ നിന്നുള്ള കാലുവാരല്‍ ശകാണ്ടാണെന്ന് വിമര്‍ശിച്ച് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. കാലുവാരല്‍ ഒരു കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ ഇപ്പോഴും കായംകുളത്തുണ്ട്. അത് ഇന്നുമുണ്ട്. നാളെയുമുണ്ടാകും സുധാകരന്‍ പറഞ്ഞു. ഇന്നലെ കായംകുളത്ത് നടന്ന സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരീസ് അനുസ്മരണ ചടങ്ങിലാണ് സുധാകരന്റെ വിമര്‍ശനം. പാര്‍ട്ടി പറഞ്ഞിട്ട് തിരഞ്ഞെടുപ്പിനു മുന്‍പ് കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചു. പത്തിയൂരില്‍ വോട്ട് ലഭിക്കാതിരിക്കാന്‍ ചില വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്കാര്യം വീട്ടുകാര്‍ തന്നെ തന്നോട് പറഞ്ഞിരുന്നു. ദേവികുളങ്ങരയില്‍ വാഹന പര്യടനത്തിന് കാത്തുനിന്ന് തനിക്ക് രാവിലെ 11 മണി കഴിഞ്ഞിട്ടും വാഹനം കിട്ടിയില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ കെ.കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. തനിക്ക് വോട്ട് നല്‍കരുതെന്ന് പറഞ്ഞു. അവിടെ തനിക്ക് മൂന്നുറ് വോട്ട് എങ്കിലും മറിഞ്ഞു. പുറകില്‍ കഠാര ഒളിപ്പിച്ചുപിടിച്ച്…