ന്യൂഡല്‍ഹി: സോമാലിയന്‍ തീരത്ത് കടല്‍കൊള്ളക്കാന്‍ തട്ടിയെടുത്ത കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈബീരിയയുടെ പതാക വച്ചിരുന്ന ‘എംവി ലില നോര്‍ഫോക്’ എന്ന ചരക്ക് കപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പല്‍ തിരിച്ചുപിടിക്കുന്നതിനായി ഇന്ത്യന്‍ നാവിക സേനയുടെ വിമാനം സോമാലിയന്‍ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെനാവികസേനയുടെ ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പലും പുറപ്പെട്ടു. വ്യാഴാഴ്ചയാണ് കപ്പല്‍ റാഞ്ചിയതായി സ്ഥിരീകരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നേവി വ്യക്തമാക്കി. കപ്പലിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Day: January 5, 2024
തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ചെന്നൈ; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പൊങ്കലിന് മുമ്ബ് തന്നെ വീട്ടമ്മമാര്‍ക്കുള്ള വേതനവും നല്‍കുമൈന്ന് അറിയിച്ചു. പൊങ്കലിന് കിറ്റ് മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടു പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒരു കിലോ അരി , പഞ്ചസാര, കരിമ്ബ് തുടങ്ങിയ സാധാനങ്ങളായിരുന്നു. മുഖ്യമന്ത്രിയായിരിക്കും കിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തുള്ള 33000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഈ സമ്മാനം ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കും ലഭ്യമാകും.
ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന എഫ്‌സിപിഎസ് പരീക്ഷണവുമായി ഐഎസ്‌ആര്‍ഒ
ന്യൂഡല്‍ഹി: ബഹിരാകാശത്ത് വൈദ്യുതി ഉത്പാദന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആര്‍ഒ. പി.എസ്.എല്‍.വി വിക്ഷേപിച്ച ഫ്യൂവല്‍ സെല്‍ ആണ് വൈദ്യുതി ഉത്പാദിപ്പിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് 180 വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്. പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍, ഹൈഡ്രജന്‍ വാതകങ്ങള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം. നിര്‍ദ്ദിഷ്ട സ്‌പേസ് സ്‌റ്റേഷന് വൈദ്യുതി ലഭ്യമാക്കാനും വെള്ളം ശുദ്ധീകരിക്കാനും ഈ പദ്ധതി വഴി കഴിയും. 100 വാട്ട് പൊളിമര്‍ ഇലക്‌ട്രോലൈറ്റ് മെമ്ബറന്‍സ് ഫ്യൂവല്‍ സെല്‍ ബേസ്ഡ് പവര്‍ സിസ്റ്റമാണ് പിഎസ്‌എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റല്‍ മൊഡ്യുള്‍ വഴി ബഹിരാകാശത്ത് എത്തിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി58 യാണ് ഫ്യുവല്‍ സെല്‍ ബഹിരാകാശത്ത് എത്തിച്ചത്.
മാങ്കുളത്ത് സംഘര്‍ഷം: വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ കേസ്, നാളെ പഞ്ചായത്തില്‍ ഹര്‍ത്താല്‍
അടിമാലി: മാങ്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഡി.എഫ്.ഒ സുഭാഷ് അടക്കമുളള വനപാലകര്‍ക്കെതിരെയും കേസെടുത്തു. വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡി.എഫ്‌ഒ ഓഫീസ് മാര്‍ച്ചുമുണ്ടാകും. ജനപ്രതിനിധികളെ ഉള്‍പ്പെടെ വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാങ്കുളം പെരുമ്ബന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് പവലിയനുമായി ബന്ധപ്പെട്ടാണ് ഇന്നലെ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ പരിക്കുകളോടെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഡിഎഫ്‌ഒ അടക്കമുള്ളവരെ തടഞ്ഞുവച്ചിരുന്നു. കേസെടുക്കാമെന്ന പോലീസ് ഉറപ്പിനെ തുടര്‍ന്നാണ് രാത്രി ഏഴു മണിയോടെ പ്രതിഷേധക്കാര്‍ പിന്മാറിയത്.
കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്; നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസ്; പോലീസിന് ഗുരുതര വീഴ്ചയെന്ന് ഇ.പി ജയരാജന്‍
കണ്ണൂര്‍: കേരള ഗവണ്‍മെന്റ് നഴ്‌സിംഗ് അസോസിയേഷന്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പോലീസ്. നൂറോളം നഴ്‌സുമാര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഗതാഗത തടസ്സമുണ്ടാക്കി, കലക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.വിജിന്‍ എംഎല്‍എയ്‌ക്കെതിരെ കേസില്ല. മാര്‍ച്ച് തടഞ്ഞ എസ്.ഐയോട് എംഎല്‍എ കയര്‍ത്തു സംസാരിച്ചിരുന്നു. എംഎല്‍എയും എസ്.ഐയ്‌ക്കെതിരെ പരാതിയുമായി ഡിജിപിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം, കേരളത്തിലെ പോലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമുണ്ടായ നടപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. ഭരണകക്ഷി എംഎല്‍എയെ അധിക്ഷേപിച്ച് എതിരാളികള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്തത്. മാര്‍ച്ച് വന്നപ്പോള്‍ ഗേറ്റ് അടച്ച് സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ചുമതലയായിരുന്നു. അതിന് പോലീസ് പരാജയപ്പെട്ടു. അത് മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. വിജിന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമുണ്ടായിട്ടില്ല. വളരെ പക്വതയോടെ പെരുമാറുന്ന എംഎല്‍എയാണ് വിജിന്‍.…
മൂന്നാറില്‍ പന്ത്രണ്ടുകാരിക്ക് പീഡനം; പ്രതി ജാര്‍ഖണ്ഡ് സ്വദേശി ബോഡിമെട്ടില്‍ പിടിയില്‍
ഇടുക്കി: മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പന്ത്രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് അഞ്ച് ദിവസത്തിനു ശേഷം ഇന്നു രാവിലെ അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബസില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു കുട്ടിയെ ഇയാള്‍ അനുനയിപ്പിച്ച് സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിച്ചു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതോടെ ഭാര്യയേയും കൂട്ടി പ്രതി ഒളിവില്‍ പോയിരുന്നു. ഇരുവരേയും കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.