മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് സഭാ നേതാക്കള്‍; വിട്ടുനിന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവര്‍ഷ വിരുന്നില്‍ പങ്കെടുത്ത് പൗരപ്രമുഖര്‍. സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച്‌ ക്രൈസ്തവ സഭാ നേതാക്കള്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യു.ഡി.എഫ് വിരുന്ന് ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് കണ്‍വീനറും വിരുന്നിനെത്തിയില്ല. മുസ്ലീം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് വിരുന്നിനെത്തി. ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബസേലിയോസ് കാതോലിക്കാ ബാവ വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങിനെത്തിയ കാതോലിക്കാ ബാവയുടെ അടുത്തെത്തി മന്ത്രി സജി ചെറിയാന്‍ സംസാരിച്ചു. കാതോലിക്കാ ബാവയെ മന്ത്രി പൊന്നാടയണിയിച്ചു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് സഭാ നേതൃത്വത്തെ വിമര്‍ശിച്ച സജി ചെറിയാനെതിരെ കര്‍ശന ഭാഷയില്‍ മാര്‍ ക്ലിമീസ് ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ സജി ചെറിയാന്‍ പരാമര്‍ശത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ചിരുന്നു.

ഹിന്‍ഡന്‍ബര്‍ഗില്‍ പ്രത്യേക അന്വേഷണമില്ല; അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സെബി റിപ്പോര്‍ട്ടിന് സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീം കോടതിയില്‍ അദാനി ഗ്രൂപ്പിന് വന്‍ വിജയം. കേസില്‍ വിപണി നിയന്ത്രാവായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ഞ്ചേ് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തിയ അന്വേഷണത്തില്‍ സംശയിക്കേണ്ടതില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, പ്രത്യേക സ്വതന്ത്ര്യ അന്വേഷണം വേണമെന്ന ആവശ്യം തള്ളി. സെബി റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച ജോര്‍ജ് സോറോസിന്റെ ഒസിസിആര്‍പി റിപ്പോര്‍ട്ട്് സെബി റിപ്പോര്‍ട്ടിനെ സംശയിക്കാനുള്ള ആധാരമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറേണ്ട ഒരു സാഹചര്യവുമില്ലെന്ന് വിധി പറഞ്ഞ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.ബി പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. യു.എസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ചസ് ഉന്നയിച്ച 24 ആരോപണങ്ങളില്‍ 22 എണ്ണവും സെബി അന്വേഷിച്ചു. അവശേഷിക്കുന്ന രണ്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് കോടതി മൂന്ന് മാസം കൂടി സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു.…

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും; മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ. അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബസ് നഷ്ടത്തിലോടുന്നത് അതിന്‍റെ സമയക്രമത്തിന്‍റെ പ്രശ്നമാണെങ്കിൽ അത് പരിഹരിക്കും. ഉൾമേഖലകളിലേക്ക് പോകുന്ന ബസുകൾ, അത് മാത്രം ആശ്രയിക്കുന്ന ട്രൈബൽ മേഖലകൾ, എസ്സി എസ്ടി കളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലം അവിടുത്തെ ബസ് സർവീസ് നിർത്തില്ല. അതിലൊന്നും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. വണ്ടികളില്ലാത്ത സ്ഥലങ്ങളിലേക്ക് വണ്ടികൾ എത്തിക്കും. കേരളത്തിന്‍റെ പൊതുഗതാഗത രംഗം മെച്ചപ്പെടുത്തും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. കെഎസ്ആർടിസിയിലെ പ്രശനങ്ങൾ പരിഹരിക്കും. വരുമാനം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും.…

‘നിരാശ വേണ്ട, ടൈറ്റാനിക് മുങ്ങിപ്പോയിട്ട് എത്ര വർഷം കഴിഞ്ഞാണ് യഥാർഥ ചിത്രം കിട്ടിയത്’; ജെസ്ന കേസിൽ തച്ചങ്കരി

പത്തനംതിട്ട: ജെസ്ന തിരോധാനക്കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി. ജെസ്ന പ്രപഞ്ചത്തിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ സിബിഐ കണ്ടെത്തിയിരിക്കും. ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ. ജെസ്ന കേസ് അന്വേഷണത്തിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത് സാങ്കേതികത്വം മാത്രമാണെന്നും ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി .ഒരു കേസ് ഏറെ നാളുകളായി അന്വേഷിച്ചു വ്യക്തമായ തുമ്പ് കിട്ടിയില്ലെങ്കിൽ താത്ക്കാലികമായി ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കും. എന്നെങ്കിലും ഒരു സൂചന കിട്ടിയാൽ തുടരന്വേഷണം നടത്തി മുന്നോട്ടുപോകാം. കേസ് തെളിയിക്കുക എന്നത് പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഭാഗ്യം കൂടിയാണ്. അന്വേഷണം കണ്ണികൾ പോലെയാണ്. ഒരു കണ്ണി നഷ്ടമായാൽ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.കേരള പോലീസിനും മറ്റ് ഏജൻസികൾക്കും ഇപ്പോൾ താത്ക്കാലിക വിശ്രമം ഉണ്ടായെങ്കിലും ഈ കേസ് തെളിയുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം. ലോകത്ത് പല…

ഇ.ഡിയുടെ സമന്‍സ് മൂന്നാം തവണയും തള്ളി കെജ്‌രിവാള്‍; ചോദ്യം ചെയ്യലിന് ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് മൂന്നാം തവണയും തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡിക്കു മുന്നില്‍ കെജ്‌രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഇ.ഡി അയച്ച സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും കെജ്‌രിവാളിനെ അറസ്റ്റു ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും എഎപി ആരോപിക്കുന്നു. എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന് ഇത് മൂന്നാം തവണയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്നത്. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നുമായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയത്. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ കെജ്‌രിവാള്‍ സന്നദ്ധനാണെന്നും എന്നാല്‍ ഇ.ഡിയുടെ ലക്ഷ്യം അറസ്റ്റു ചെയ്യുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് നോട്ടീസ് അയക്കുന്നത് എന്തിനാണ്? തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കെജ്‌രിവാളിനെ തടയുകയാണ് ലക്ഷ്യം.- എഎപി ആരോപിക്കുന്നു. മദ്യനയക്കേസില്‍ കെജ്‌രിവാളിനെ സിബിഐ ഏപ്രിലില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല. ഇ.ഡിയുടെ ആദ്യ…

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാന്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. വനിതാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമെന്ന നിലയിലാണ് സമ്മേളനം വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷത്തിനിടെ തൃശൂരിലിത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. തേക്കിന്‍കാട് െമെതാനിയിലെ നായ്ക്കനാലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സ്ത്രീശക്തിസംഗമമെന്ന നിലയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ചില പദ്ധതികളുടെ പ്രഖ്യാപനമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയടക്കമുള്ള ചില സ്ഥാനാര്‍ഥികളെ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിടയുണ്ടെന്നു സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ താഴെത്തട്ടില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചുമരെഴുത്തും തുടങ്ങി. ഇത്തവണ തൃശൂര്‍ പിടിക്കുമെന്ന വാശിയിലാണ് പ്രവര്‍ത്തകരും സംസ്ഥാന, ജില്ലാ നേതൃത്വവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. മോദിയുടെ സന്ദര്‍ശനത്തോടെ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല തരംഗമുണ്ടാക്കാനാവുമെന്നാണ്…