ബിജെപിയുടെ രാമക്ഷേത്രത്തെ രാഷ്ട്രീയമാക്കുന്നു ; കോണ്‍ഗ്രസ് അവരുടെ കെണിയില്‍ വീഴില്ലെന്ന് കെ.സി. വേണുഗോപല്‍

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആ കെണിയില്‍ കോണ്‍ഗ്രസ് വീഴില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും ബിജെപി ഇത്തരം കാര്യത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ടെന്നും പറഞ്ഞു. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്നും പറഞ്ഞു. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആകെ ആശയക്കുഴപ്പമാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയത്. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട്…

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും എന്‍ ആര്‍ ഐ വ്യവസായി സിസി തമ്ബിക്ക് ഭൂമി വിറ്റെന്നും റോബര്‍ട്ടും സിസി തമ്ബിയും തമ്മില്‍ കുറെ കാലത്തെ ബിസിനസ് ബന്ധമുള്ളതായും കുറ്റപത്രത്തില്‍ പറയുന്നു. റോബര്‍ട്ട് വാധ്‌രയുടെ പേര് കേസില്‍ മുമ്ബും ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നത് ആദ്യമായിയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റായ എച്ച്‌ എല്‍ പഹ്വയില്‍നിന്ന് 2006 ല്‍ പ്രിയങ്ക അഞ്ചേക്കര്‍ കൃഷി വാങ്ങിയതായും 2010 ല്‍ പഹ്വയ്ക്കു തന്നെ വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.2005 മുതല്‍ 2008 വരെ 486 ഏക്കര്‍ ഭൂമി വാങ്ങാന്‍ തമ്ബി പഹ്വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 2005-06 കാലഘട്ടത്തില്‍ എച്ച്‌എല്‍…