64 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളവടി കൊണ്ട് കുത്തി, നഗ്നയാക്കി വഴിയില്‍ തളളി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: 64 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ നഗ്നയാക്കി റോഡില്‍ തളളിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നഗരപ്രാന്തമായ മാന്‍ഖുര്‍ദില്‍ ആയിരുന്നു സംഭവം. മാന്‍ഖുര്‍ദിലെ മാര്‍ക്കറ്റില്‍ മത്സ്യം വിറ്റിരുന്ന വിധവയാണ് പീഡനത്തിനിരയായത്. മഹാരാഷ്ട്ര നഗര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ ശരീരമാസകലം മുറിവേറ്റ പാടുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി ഷിഫ്റ്റിലെ ജോി കളിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ ഇവരെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്തു. അന്വേഷണത്തില്‍ പ്രതി ഉമേഷ് ധോക്കെ (38) യെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ സ്ത്രീയെ നേരത്തെ പരിചയമുളള പ്രതി തിങ്കളാഴ്ച രാത്രി വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറ്റിയത്. എന്നാല്‍ അവരുടെ വീട്ടില്‍ എത്തിക്കുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും…

അഴിമതി കേസ്: തമിഴ്‌നാട് മന്ത്രി കെ.പൊന്മുടിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന മന്ത്രിസഭാംഗത്തിന് സ്ഥാനം നഷ്ടമാകുന്നു. ഡിഎംകെ നേതാവ് കെ.പൊന്മുടിയാണ് അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. അഴിമതി കേസില്‍ മൂന്നു വര്‍ഷം ശിക്ഷ ലഭിച്ചതോടെയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം പദവി നഷ്ടമാകുന്നത്. 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസിലാണ് പൊന്മുടിയേയും ഭാര്യയേയും വിചാരണ കോടതി ശിക്ഷിച്ചത്. ഇത് മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊന്മുടിക്കും ഭാര്യയ്ക്കും ഇതുവരെ കോടതിയില്‍ കീഴടങ്ങേണ്ടി വന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പായിരുന്നു പൊന്മുടി കൈകാര്യം ചെയ്തിരുന്നത്. മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. 2006-2011ലെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി അനധികൃതമായി 1.36 കോടി രൂപ സമ്ബാദിച്ചുവെന്ന് കാണിച്ച്‌ പിന്നീട് വന്ന എഐഎഡിഎംകെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

പാര്‍ലമെന്റിലെ പുകയാക്രമണം: സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ ഡിസംബര്‍ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ബംഗലൂരു സ്വദേശിയായ സോഫ്ട്‌വെയര്‍ എന്‍ജിനീയറും യു.പി സ്വദേശിയുമാണ് പിടിയിലായത്. കര്‍ണാടകയിലെ റിട്ട.ഡിവൈഎസ്പിയുടെ മകനാണ് അറസ്റ്റിലായ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ സായ് കൃഷ്ണ ജഗലി. പാര്‍ലമെന്റ് ഹാളില്‍ കടന്ന് പുകയാക്രമണം നടത്തിയ രണ്ട് പേരില്‍ മനോരഞ്ജന്‍ ഡി.യുടെ സുഹൃത്താണ് സായ് കൃഷ്ണ. ബംഗലൂരു എന്‍ജിനീയറിംഗ് കോളജില്‍ ഒരുമിച്ച്‌ പഠിച്ച ഇവര്‍ ഹോസ്റ്റല്‍ റൂംമേറ്റ്‌സും ആയിരുന്നു. മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ് കൃഷ്ണയെ കുറിച്ച്‌ സൂചന ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ സംഘം ഇന്നലെ രാത്രി കര്‍ണാടക ബഗല്‍കോട്ടെ വീട്ടിലെത്തി സായ്് കൃഷ്ണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ ആണ് പിടിയിലായ മറ്റൊരാള്‍. സായ്കൃഷ്ണ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി പോലീസ്…

കാലിക്കറ്റില്‍ പ്രതിഷേധം; സെനറ്റ് യോഗത്തിനെത്തിയ അഞ്ച് അംഗങ്ങളെ എസ്‌എഫ്‌ഐ തടഞ്ഞു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമകുന്നു. സെനറ്റ് യോഗത്തിനെത്തിയ പ്രതിനിധികളില്‍ അഞ്ച് പേരെ എസ്‌എഫ്‌ഐ ഗേറ്റിന് പുറത്ത് തടഞ്ഞു. സംഘപരിവാര്‍ ബന്ധമുള്ള ഒമ്ബത് പേരെയും സെനറ്റ് യോഗ ഹാളിലേക്ക് കടത്തിവിടില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. ഗവര്‍ണറുടെ നോമിനികളെയാണ് എസ്‌എഫ്‌ഐ തടഞ്ഞത്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്ബത് പേരെയാണ് സംഘപരിവാര്‍ ബന്ധം ആരോപിച്ച്‌ തടയുന്നത്. കാലിക്കറ്റ് സര്‍വകലാശാലയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. അതിനിടെ, പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാന്‍ പോലീസ് എത്തി. എന്നാല്‍ പോലീസുമായി എസ്‌എഫ്‌ഐ നേതാക്കള്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം അഫ്‌സലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയപ്പോഴും എസ്‌എഫ്‌ഐ വലിയ പ്രതിഷേധം യര്‍ത്തിയിരുന്നു. ഇതിനെ എതിര്‍ത്ത് ഗവര്‍ണര്‍ കാമ്ബസ് ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയിലെ ചടങ്ങുകളില്‍…

‘ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’ ; ഒന്നാംപ്രതിയാക്കിയതില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

തിരുവനന്തപുരം: ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി. നവകേരള സദസ്സിനെതിരേ തിരുവനന്തപുരത്തെ മാര്‍ച്ചില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയെന്ന ന്യൂസ് ചാനല്‍ സ്‌ക്രീന്റെ പ്രിന്റ് സ്‌ക്രീനും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നേരത്തേ ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പോലീസ് നിയമം പാലിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കും. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പോസ്റ്റിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന് ഉജ്ജ്വലമായ ഒരു സമര പാരമ്ബര്യമുണ്ടെന്നും പോലീസ് നരനായാട്ടിലും ഗുണ്ടാരാജിലും, മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകളുടെ അധമ പ്രവര്‍ത്തികളിലും തളരാത്ത സമര ചരിത്രമാണെന്നും തല്ലിക്കെടുത്താന്‍ കഴിയാത്ത ആ സമരവീര്യത്തിനൊപ്പമാണെന്നും കുറിക്കുന്ന പോസ്റ്റുകളും ഇന്നലെ പ്രതിപക്ഷ നേതാവ് പങ്കു വെച്ചിരുന്നു. നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍…