രാജ്യത്ത് 9 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി; കേരളത്തില്‍ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് 938 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇത് 1,970 ആയി ഉയര്‍ന്നു. കോവിഡിന്റെ ഉപവകഭേദങ്ങളാണ് രോഗവ്യാപനം വേഗത്തിലാക്കുന്നതെന്നാണ് അനുമാനം. BA.2.86 (പിറോള)യുടെ 19 അനുക്രമങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രയിലും 18 എണ്ണം ഗോവയിലുമാണ്. ഏറെ പ്രചരിക്കുന്ന JN.1 വകഭേദം കേരളത്തിലാണ് ആദ്യം കണ്ടെത്തിയത്. കോവിഡും ശ്വാസകോശ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വീഡി്യോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും. നിലവിലെ JN.1 സംസ്ഥാനത്ത് 292 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2041 പേര്‍ ചികിത്സയിലുണ്ട്. ഈ മാസം 12 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം,…

ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഷഹ്ന വെറും സുഹൃത്ത് മാത്രമെന്ന വാദം തള്ളി പോലീസ്

കൊച്ചി: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ കൂട്ടാനാണ് തന്നെ പ്രതിയാക്കിയതെന്നും റുവൈസ് വാദിച്ചു. സ്ത്രീധന നിരോധന നിയമം ചുമത്തിയാണ് കേസ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹ്ന സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയത്. ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നു എന്നാണ് റുവൈസിന്റെ മൊഴി. പഠനത്തിന് ശേഷം…