സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജൻ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്ബിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.…
Day: December 19, 2023
പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍ ; 50 എംപിമാരെ കൂടി സസ്‌പെന്റ് ചെയ്തു
ഡല്‍ഹി: കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്ത 78 എംപിമാര്‍ക്ക് പിന്നാലെ കൂടുതല്‍ നടപടി. പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതിഷേധിച്ച 50 എംപി മാരെക്കൂടി സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. മനീഷ് തിവാരിയും സുപ്രിയാ സൂലേയും പുറത്തായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ പ്രതിപക്ഷത്തെ കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരടക്കമുള്ളവരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മൂന്ന് എംപിമാര്‍ക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍…
You don’t tell any grass-നീ ഒരു പുല്ലും പറയണ്ട; പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ ഫെയ്‌സുബുക്ക് പോസ്റ്റ്
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട തുടങ്ങിയ മലയാള പ്രയോഗങ്ങളുടെ ‘തനി ഇംഗ്ലീഷ് പരിഭാഷ’യാണ് ബല്‍റാമിന്റെ കുറിപ്പ് തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച് വികലമായ ഇംഗ്ലീഷില്‍ your dal will not cook here bloody sanghi khan എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം You won’t do any dry ginger നീ ഒരു…
കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് മനസ്സിലായിക്കാണും ; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി
കൊല്ലം: കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസ്സിലായിക്കാണുമെന്നും ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും കേരളാ മുഖ്യമന്ത്രി. എസ് എഫ് ഐ യും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായ സ്ഥിതിയിലാകുകയും എസ്‌എഫ്‌ഐ യോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ ഗവര്‍ണര്‍ കോഴിക്കോട് മിഠായി തെരുവിലൂടെ ഇറങ്ങിനടക്കുകയും മറ്റും ചെയ്ത സംഭവത്തിലായിരുന്നു പ്രതികരണം. ഇതുപോലൊരു സ്ഥാനത്തിരിക്കുന്നയാള്‍ ചെയ്യേണ്ട കാര്യമല്ല ഗവര്‍ണര്‍ ചെയ്തതെന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം നോക്കി അത് സുരക്ഷാ സംവിധാനങ്ങളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവണര്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഭാവി വാഗ്ദാനങ്ങളാണെന്നും പറഞ്ഞു. ഗവര്‍ണറുടെ പ്രവര്‍ത്തിയ രൂക്ഷമായി വിമര്‍ശിച്ച് ഇന്ന് മന്ത്രിമാരും രംഗത്ത് വന്നിരുന്നു. മന്ത്രിമാരും ഇടതു നേതാക്കളും ഗവര്‍ണറുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്നെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു…
കടുവയെ പുത്തൂരില്‍ എത്തിച്ചു
തൃശൂര്‍ : വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രാവിലെ എട്ടരയോടെ കടുവയെ വാഹനത്തില്‍ നിന്നും ഐസൊലേഷൻ വാര്‍ഡിലേയ്ക്ക് മാറ്റി. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി അറിയിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കിലെ കടുവകളുടെ എണ്ണം മൂന്നായി.
സോണിയയും രാഹുലും പ്രിയങ്കയും യുപിയിലെ പരമ്ബരാഗത സീറ്റുകളില്‍ തന്നെ മത്സരിച്ചേക്കും ; സംസ്ഥാനം ആവശ്യപ്പെടുന്നെന്ന് നേതൃത്വം
ലക്നൗ: കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കാളായ സോണിയാഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്ബരാഗത സീറ്റുകളില്‍ തന്നെ മത്സരിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് യൂണിറ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇവര്‍ക്ക് പുറമേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നുണ്ട്. യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് നയിച്ച 40 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘമാണ് ഇന്നലെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ കെ.സി. വേണുഗോപാല്‍ രാജീവ് ശുക്ല, പി എല്‍ പുനിയ, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, ഇമ്രാന്‍ പ്രതാപ്ഗാരി, സുപ്രിയ ശ്രീനേറ്റ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന, മുന്‍ യുപിസിസി പ്രസിഡന്റ് ബ്രിജ്‌ലാല്‍ ഖബ്രി, മുതിര്‍ന്ന നേതാവ് നസിമുദ്ദീന്‍ സിദ്ദിഖി എന്നിങ്ങനെ വിവിധ…
തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കദുരിതം തുടരുന്നു ; 39 ഇടങ്ങളില്‍ അതിശക്തമായ മഴ ; എണ്ണൂറോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി
ചെന്നൈ: ദക്ഷിണ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം തുടരുന്നു. തിരുനല്‍വേലിയിലും തൂത്തുക്കുടിയിലുമാണ് സാഹചര്യം രൂക്ഷമായിരിക്കുന്നത്. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായി സൈന്യം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. മഴ കനത്തതോടെ സുലൂറിലെ വ്യോമതാവളത്തില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. തിങ്കാളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂര്‍ സമയത്ത് 95 സെ.മീ. മഴയാണ് പെയ്തത്. തൂത്തുക്കുടിയിലെ പല നഗരങ്ങളിലും 60 സെ.മീ. മഴ രേഖപ്പെടുത്തി. നദികളും കനാലുകളുമെല്ലാം നിറഞ്ഞു കവിഞ്ഞു. പാപനാശം, മണിമുത്തൂര്‍, പേച്ചിപ്പാറ, പെരുഞ്ചാനിം ജലസ്രോതസ്സുകളല്ലൊം നിറഞ്ഞു കവിയുന്ന സ്ഥിതിയിലായി. ഞായറാഴ്ച മുതല്‍ പെയ്ത കനത്ത മഴയില്‍ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ ജലസ്രോതസ്സുകളിലെല്ലാം പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരാന്‍ കാരണമായി. പേച്ചിപ്പാറയിലും പെരുഞ്ചാനിയിലും ജലനിരപ്പ് 91.77, 94.70 ശതമാനം വീതമായി. ഇവിടെ അണക്കെട്ടുകളില്‍ നിന്നും ജലം ഒഴുക്കി വിടുകയാണ്. ചിറ്റാറിലെ ജലസ്രോതസ്സുകളിലും…