യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം: 20 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്. കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്ബ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരം കെ.എസ്.ഇ.ബി ഓഫീസിന് സമീപം വെച്ച്‌ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലാണ് 20 പേര്‍ക്ക് എതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തത്. അമല്‍ ബാബു, സുജിത്ത്, സിബി, റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു, സതിഷ്, അരുണ്‍ കണ്ണന്‍, അനുരാഗ്, ഷുക്കൂര്‍ അഹമ്മദ്,അര്‍ജ്ജുന്‍, അര്‍ഷിത്ത് തുടങ്ങി കണ്ടാലറിയാവുന് 20 ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന നടത്തി അന്യായമായ സംഘം ചേരല്‍ നടത്തി പ്രതിഷേധിച്ചപ്രവത്തകരെ കൊല്ലണമെന്ന ഉദ്യേശത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗുഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ്…

പൂര്‍വ്വവിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായി എത്തി ; ക്ലാസുകളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തൃശൂര്‍: പൂര്‍വ്വവിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായി എത്തി ക്ലാസുകളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ രാവിലെ 10.30 യോടെ നടന്ന സംഭവത്തില്‍ തോക്കുമായി സ്‌കൂളിലെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സ്റ്റാഫ് റൂമിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമില്‍ കയറി വെടിവെപ്പ് നടത്തുകയും ചെയ്തതായിട്ടാണ് അദ്ധ്യാപകര്‍ പറയുന്നത്. സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ ചാടി ഓടി രക്ഷപ്പെട്ട ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സ്‌കൂളിലെത്തിയ ഇയാള്‍ ആദ്യം സ്റ്റാഫ് റൂമിലേക്കാണ് പോയത്. അവിടെയെത്തി രണ്ടു കൊല്ലം മുമ്ബ് താന്‍ പഠിച്ചിരുന്ന കാലത്ത് ഒരു തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ട് അത് തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. ചില അദ്ധ്യാപകരെ പേരെടുത്ത് വിളിക്കുകയും അവരെ തിരക്കുകയും ചെയ്തു. സ്കൂളില്‍ പഠിച്ച്‌ തന്റെ ഭാവി പോയെന്നും പറഞ്ഞു. പിന്നീട് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന…

തുരങ്കത്തില്‍ കുടുങ്ങിയവരുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നു ; എല്ലാവരും സുരക്ഷിതര്‍, പാകം ചെയ്ത ഭക്ഷണവും ആദ്യമായി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കി കഴിഞ്ഞ പത്തു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ വേണ്ടി നീട്ടിയ കുഴലിലൂടെ കടത്തിയ ക്യാമറ വഴിയാണ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവരെല്ലാം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരായിരിക്കുന്നു എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനുളള കൂടുതല്‍ ഫലപ്രദമായ വഴികള്‍ ആലോചിക്കുകയാണ്. തിങ്കളാഴ്ച ആറ് ഇഞ്ച് വ്യാസം വരുന്ന പൈപ്പുകള്‍ മറുവശത്തെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ കടത്തിവിട്ട് സാധനങ്ങള്‍ എത്തിക്കാനുള്ള മറ്റൊരു സൗകര്യം കൂടി രക്ഷാപ്രവര്‍ത്തകര്‍ സജ്ജമാക്കിയിരുന്നു. ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് പാകം ചെയ്ത ഭക്ഷസാധനങ്ങള്‍ ആദ്യമായി എത്തിക്കാനായി. ബോട്ടിലില്‍ പായ്ക്ക് ചെയ്തായിരുന്നു ഇത് നല്‍കിയത്. ഇതുവരെ ഇവര്‍ക്ക് ഓറഞ്ചുകളും ഉണങ്ങിയ പഴങ്ങളുമായിരുന്നു നല്‍കിയിരുന്നത്. കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി…