മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തില്‍ ; ഭാസുരാംഗന്റെ മകനില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മാറനെല്ലൂരിലുള്ള വീടും സ്വന്തമായിട്ടുള്ള കാറും ഇ.ഡി. നിരീക്ഷണത്തില്‍ വരും ദിവസം ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തില്‍ നിന്നും വിവരം തേടും. അഖില്‍ ജിത്തിന്റെ സാമ്ബത്തീക സ്രോതസ്സ് സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇ.ഡി. ശേഖരിച്ചിരുന്നു. നിക്ഷേപം, സാമ്ബത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവയെല്ലാം പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. കണ്ടല ബാങ്കില്‍ വന്‍ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. യൂടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നണ് വിവരം. ഭാസുരാംഗന്‍ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സംശയത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാസുരാംഗന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇ.ഡി.യെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചായിരിക്കും ഭാസുരാംഗനില്‍ നിന്നുള്ള വിശദാംശങ്ങള്‍…

ചിക്കുൻ​ഗുനിയയെ ഭയക്കേണ്ടതില്ല; ആദ്യ വാക്സിന് അം​ഗീകാരം

വാഷിങ്ടൺ: ചിക്കുൻഗുനിയ വൈറസുകൾക്കെതിരെയുള്ള ആദ്യ വാക്സിന് അംഗീകാരം. യുഎസിന്റെ ആരോഗ്യമന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. യൂറോപ്യൻ കമ്പനിയായ വാൽനയാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇക്സ്ചിക് എന്ന പേരിലാണ് വാക്സിൻ വിപണിയിൽ എത്തുക. 18 വയസിന് മുകളിൽ പ്രായമുള്ളതും കൂടുതൽ തവണ വൈറസ് വ്യാപന ശേഷിയുള്ള പ്രദേശങ്ങളിലുള്ളവർക്കും വാക്സിൻ സ്വീകരിക്കാൻ സ്വീകരിക്കാമെന്ന് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇന്ത്യയിൽ അടക്കം ആഗോളതലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി മാറിയ ചിക്കുൻ ഗുനിയ ഒന്നര പതിറ്റാണ്ടിനിടെ അഞ്ചു ദശലക്ഷത്തോളം പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. വാക്സിന് അനുമതി നൽകിയതോടെ വൈറസ് വ്യാപനം ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ വിതരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ സന്ധിവേദനകൾക്കൊപ്പം കടുത്ത പനിയുമാണ് ചിക്കുൻ ഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈഡിസ് വിഭാഗത്തിൽപെടുന്ന കൊതുകുകളാണ് വൈറസിന്റെ പ്രധാന വാഹകർ. നിലവിൽ യുഎസിന്റെ ചില ഭാഗങ്ങൾക്ക് പുറമെ, ആഫ്രിക്കയിലെ ഉഷ്ണ – സമ ഉഷ്ണ…