പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. എറണാകുളത്തെ ഇടത്തറയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് അലന്‍ ഷുഹൈബിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായിട്ടാണ് വിവരം. ആത്മഹത്യാ പ്രവണത എന്നാണ് പോലീസ് പറയുന്നത്. തന്റെ ഈ അവസ്ഥയ്ക്ക് കാരണം സിസ്റ്റമാണെന്ന് പറഞ്ഞ് അലന്‍ സുഹൃത്തുക്കള്‍ക്ക് കത്തയച്ചതായിട്ടാണ് സൂചന. ഒറ്റയടിക്ക് 30 ലധികം ഗുളികകള്‍ ഇയാള്‍ കഴിച്ചതായിട്ടാണ് വിവരം. മൊഴിയെടുത്ത ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകു. പന്തിരാങ്കാവ് യുഎപിഎ കേസിലെ പ്രതിയാണ് അലന്‍ ഷുഹൈബ്. പരീക്ഷ കാരണം വിചാരണ നീട്ടി വെച്ചിരിക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ട് ഇടത്തറയിലെ ബന്ധുവിന്റെ ഫ്‌ളാറ്റിലാണ് അലന്‍ താമസിക്കുന്നത്. കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച്‌ 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍…

അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കന്‍ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കന്‍ / കിഴക്കന്‍ കാറ്റ് ശക്തമായി. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യത. നവംബര്‍ 8 മുതല്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കല്‍പ്പാത്തി രഥോാത്സവത്തിന് കൊടിയേറ്റം ഇന്ന്

വിശ്വപ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗമപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് കൊടിയേറുക. രാവിലെ പൂജകള്‍ക്ക് ശേഷമാണ് കൊടിയേറുക. പുതിയ കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30 നും 10.30നും ഇടയിലാണ് കൊടിയേറ്റ ചടങ്ങ്. ഈ മാസം 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേരും 16ന് ദേവരഥ സംഗമവും നടക്കും. ഒന്‍പത് മുതല്‍ സംഗീതോത്സവം ഉണ്ടാകും. രഥോത്സത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിപുലമായ സംവിധാനങ്ങളാണ് പാലക്കാട് നഗരസഭയും ജില്ലാ ഭരണവും ഇക്കുറി ഒരുക്കിയിട്ടുള്ളത്.

പത്താംക്ലാസുകാരിയോട് അച്ഛന്റെ ക്രൂരത, ആദ്യം കമ്പിപ്പാരകൊണ്ട് അടിച്ചു, പിന്നാലെ കളനാശിനി കുടിപ്പിച്ചു, പത്താംനാൾ 14കാരിക്ക് മരണം, മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

അന്യമതസ്തനെ പ്രണയിച്ച പതിനാലുവയസുകാരിക്കുനേരെ അച്ഛന്റെ ക്രൂരത. എറണാകുളം ആലുവയിലാണ് പതിനാലുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. സഹപാഠിയായ ഇതരമതക്കാരനുമായി പെൺകുട്ടിക്കുണ്ടായ പ്രണയമാണ് പിതാവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയബന്ധം അറിഞ്ഞ പിതാവ് പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതടക്കം തടഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി സഹപാഠിയുമായി ബന്ധം തുടർന്നു. മറ്റൊരു ഫോൺ ഉപയോഗിച്ചായിരുന്നു സഹപാഠിയുമായി സംസാരിച്ചിരുന്നത്. ഇതറിഞ്ഞ അച്ഛനും മകളും ഒക്ടോബർ 29 ഞായറാഴ്ച വാക്കു തർക്കം ഉണ്ടാകുകയായിരുന്നു.പിന്നാലെ കമ്പിവടികൊണ്ട് പെൺകുട്ടി മർദ്ദിച്ചു. കൈയ്യും കാലും തല്ലി ഒടിച്ചു. പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. വിഷം അകത്തുർ‌ ചെന്നതോടെ പെൺകുട്ടി കുഴഞ്ഞുവീണു. തുടർന്ന് വീട്ടിലുള്ളവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. പോലീസിനോട് പിതാവിന്റെ ക്രൂരത പെൺകുട്ടി തന്നെയാണ് പറഞ്ഞത്. ആശുപത്രിയിലെത്തി മൊഴിയെടുത്ത മജിസ്ട്രേറ്റിനോടും കുട്ടി ഇതേ കാര്യം ആവര്‍ത്തിക്കു്കയായിരുന്നു.പിന്നാലെ ബുധനാഴ്ച പിതാവിനെ…

രാത്രിയില്‍ ഉടനീളം 150 മിസ്ഡ് കോളുകള്‍…! ഫോണെടുത്തില്ല ; ഭാര്യയെ കൊലപ്പെടുത്താനായി കോണ്‍സ്റ്റബിള്‍ സഞ്ചരിച്ചത് 230 കിലോമീറ്റര്‍

ബംഗലുരു: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയാലുവായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ പ്രസവിച്ചു കിടക്കുന്ന യുവതിയെ ഭാര്യവീട്ടില്‍ ചെന്ന് അവിടിട്ടു കൊന്നു. ഭാര്യയെ അപമാനിച്ചതിന് പിന്നാലെ 150 കോളുകള്‍ വിളിച്ചിട്ടും അവര്‍ എടുക്കാതിരുന്നതിനെ തുടര്‍ന്നുള്ള ദേഷ്യത്തിനായിരുന്നു കൊലപാതകം നടത്തിയത്. 230 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയാണ് കൊല നടത്തിയത്. ഭാര്യയെ കൊലപ്പെടുത്താനായി തന്റെ നാടായ ചമരജനഗര്‍ ടൗണില്‍ നിന്നും ഭാര്യവീടായ ഹോസ്‌കോട്ടേ വരെ ഇയാള്‍ സഞ്ചരിച്ചു. വിഷം കഴിച്ചുകൊണ്ടു വീട്ടിനുള്ളില്‍ കയറിയ ഇയാള്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ച്‌ അവരെ ദുപ്പട്ട കൊണ്ടു കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തില്‍ 24 കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. ചമരജനഗര്‍ ഈസ്റ്റിലെ രാമസമുദ്ര പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കിഷോറിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാള്‍ കോളാറിലെ തമാകയിലെ ആര്‍എല്‍ ജലപ്പാ ആശുപത്രിയില്‍ സ്വമേധയാ അഡ്മിറ്റായ ഇയാളെ പിന്നീട് പോലീസ് മറ്റൊരു ആശുപത്രിയിലേക്ക്…

വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട് പേര്യ ചപ്പാരം കോളനിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെ മാവോയിസ്റ്റ് ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈലും ലാപ് ടോപും ചാര്‍ജ് ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുന്നു. ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തണ്ടര്‍ബോര്‍ട്ട് വീട് വളയുകയായിരുന്നു. ഇതിന് ശേ,ം പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. അനീഷ് ഒരു തത്കാലിക കായിക അധ്യാപികനായിരുന്നു. അനീഷിന്റെ വീട് പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ചപ്പാരം കോളനിയില്‍ ശക്തമായ പോലീസ് വിന്യാസമുണ്ട്.

കണ്ടല സഹകരണ ബാങ്കിലും ഇ ഡി റെയ്ഡ് ; ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിലും റെയ്ഡ്

തിരുവനന്തപുരം: വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിലും ഇ ഡി റെയ്ഡ്. സംഘം പുലര്‍ച്ചെ ബാങ്കില്‍ എത്തി. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നാല് വാഹനങ്ങളിലായി പുലര്‍ച്ചെ നാലു മണിയോടെ ഇ ഡി സംഘം ബാങ്കില്‍ എത്തിയിരുന്നു. ക്രമക്കേട് ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന ഈ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ബാങ്കിന്റെ ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് ഇവിടെ നടക്കുന്നത്. ഭാസുരാംഗന്റെ വാടകവീട്ടിലും മകന്റെ പൂജപ്പുരയിലെ റെസ്‌റ്റോറന്റിലും റെയ്ഡ് നടന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹനചന്ദ്രന്‍ എന്നിവരുടെ വീടുകളിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലും റെയ്ഡ് നടന്നു.