കൊച്ചി : വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക. സർക്കാർ അപ്പീലിൽ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം തൃശൂർ പൂരത്തെ ബാധിക്കില്ല. മാത്രമല്ല ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദേശം റദ്ദാക്കി.
Day: November 7, 2023
കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: ജനലക്ഷങ്ങള്‍ ആഘോഷമാക്കിയ കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ഇന്ന് കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി. കേരളീയ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ ഉയര്‍ന്ന നവകേരളത്തിനായുള്ള പുത്തന്‍ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്. കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപനത്തിനു മുന്നോടിയായി കേരളീയം വീഡിയോ പ്രദര്‍ശനവും നൃത്താവിഷ്ക്കാരത്തിന്റെ വീഡിയോ പ്രദര്‍ശനവും നടക്കും. സമാപന ഗാനാലാപനത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും. നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപനസമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. റവന്യൂ- ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. സെമിനാറിലെ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം സംഘാടകസമിതി ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ.…
വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട്: വിനോദയാത്രയ്ക്കിടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവന്‍ ഗാര്ഡന് സന്ദര്‍ശിച്ച് മടങ്ങുമ്ബോള്‍ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തില്‍ അനുശോചിച്ച് എംഎന്‍കെഎം സ്കൂളിന് അവധി നല്കി.
പിഴയടച്ചോ? ഇല്ലെങ്കിൽ പുക പരിശോധന സർട്ടിഫിക്കറ്റ് കിട്ടില്ല; സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കും
സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളില്‍ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1263 റോഡ് അപകട മരണങ്ങളാണ് ഉണ്ടായത്. 2022-ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം റോഡപകടങ്ങളില്‍ 273 ജീവന് നഷ്ടപ്പെട്ടു. എന്നാല്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ റോഡ് അപകടങ്ങളില്‍ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 340 പേര് റോഡപകടങ്ങളില്‍ മരണമടഞ്ഞപ്പോള്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 85…