ഇടുക്കിയില്‍ കെഎസ്‌ആര്‍ടിസിയും ടോറസ് ലോറിയും കൂട്ടിയിടിച്ചു ; എട്ടുപേര്‍ക്ക് പരിക്ക്

ഇടുക്കി : ഇടുക്കി ചേലച്ചുവട്ടില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇടുക്കി ചേലച്ചുവട്ടില്‍ കെഎസ്‌ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് എട്ടു പേ‍ര്‍ക്ക് പരിക്കേറ്റത്. തൊടുപുഴയില്‍ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്ബോള്‍ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റില്‍ ഇടിച്ച്‌ നിന്നു. ബസിന്‍റെ മുന്‍ഭാഗത്താ് ടോറസ് ലോറി ഇടിച്ചത്. പരിക്കേറ്റ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തില്‍ നിസാര പരുക്കേറ്റ ഏഴു പേരെ ചേലച്ചുവട് സി.എസ് ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

ഫുഡ് വോളഗര്‍ രാഹുല്‍ കുട്ടി മരിച്ച നിലയില്‍

കൊച്ചി : ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എൻ കുട്ടി മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികള്‍ക്ക് ഏറെ പരിചിതനായിരുന്നു രാഹുല്‍. മരണകാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പങ്കുവച്ചിരുന്നു. ഫേയ്‌സ്ബുക്ക് ഫണ്ട് നല്‍കുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫേയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച്‌ കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുല്‍ അംഗമായിരുന്നു. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകള്‍ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുല്‍ വിഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.പോലീസ്…

ആലുവ കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷാവിധി 9ന്

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിക്കുള്ള ശിക്ഷ ഈ മാസം ഒമ്ബതിന് പ്രഖ്യാപിക്കും. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍, ലഹരിവസ്തുക്കള്‍ നല്‍കി പീഡനം, ഒന്നിലധികം തവണ ബലാത്സംഗത്തിന് ഇരയാക്കുക, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ അടക്കം 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ജൂലായ് 28നാണ് ഇതര സംസ്ഥാനക്കാരനായപ്രതി ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ താമസസ്ഥലത്തുനിന്ന് ശീതളപാനീയം വാങ്ങിനല്‍കി കൂട്ടിക്കൊണ്ട് പോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയും മൃഗീയമായി കൊലപ്പെടുത്തുകയും കല്ലുകൊണ്ട് ഇടിച്ച്‌ മുഖം വികൃതമാക്കിയ ശേഷം മാലിന്യകൂമ്ബാരത്തില്‍ മൃതദേഹം തള്ളുകയുമായിരുന്നു.…

ഡല്‍ഹിയിലെ വായു നിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ഗൗരവമായി തുടരുന്നു

ന്യുഡല്‍ഹി: ഡല്‍ഹിയിലെ വായു നിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ഗൗരവമായി തുടരുന്നു. അന്തരീക്ഷ ഗുണനിലവാര സൂചിക ശനിയാഴ്ച പുലര്‍ച്ചെ 504ലെത്തിയതായി ‘സഫര്‍ ഇന്ത്യ’ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 571 ആണ് സൂചിക. ദിര്‍പുരില്‍ 542 രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം രുക്ഷമായതോടെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച വരെ അവധി നല്‍കി. മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നവര്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ശൈത്യകാലം ആരംഭിച്ചതും അയല്‍സംസ്ഥാനങ്ങളിലെ വയലുകളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തെ അപകടനിലയില്‍ എത്തിക്കുന്നത്.

കനത്ത ഭൂചലനത്തില്‍ നേപ്പാളില്‍ 70 മരണം ; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, പ്രകമ്ബനം ഇന്ത്യയിലും

കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 70 മരണം. വീടുകളും കെട്ടിടങ്ങളും തകര്‍ന്നത് ഉള്‍പ്പെടെ കനത്ത നാശനഷ്ടമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് ഉണ്ടായത്. പ്രഭവകേന്ദ്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു. ജാജര്‍കോട്ടിലെ രാമിഡാന പ്രദേശമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ജാജര്‍ക്കോട്ട് ജില്ലയില്‍ മാത്രം 34 പേര്‍ മരണമടഞ്ഞു. തൊട്ടടുത്ത പ്രദേശമായ രുക്കം വെസ്റ്റ് ജില്ലയില്‍ 35 പേരും മരണമടഞ്ഞു. പലയിടത്തും വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും അനേകര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും വരെ ഭൂകമ്ബത്തിന്റെ പ്രകമ്ബനം ഉണ്ടായതായിട്ടാണ് വിവരം. ഭൂചലനത്തില്‍ മനുഷികവും ഭൗതികവുമായ എല്ലാത്തരം നാശനഷ്ടങ്ങളിലും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ടി 3 സുരക്ഷാ…