ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ ആക്രമണം,മുഴുവന്‍ കെട്ടിടവും നിലംപൊത്തി നൂറുകണക്കിന് മരണം

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസ സിറ്റിക്ക് സമീപമുള്ള അഭയാർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നിലംപൊത്തി. സിവിലിയൻ വീടുകളിൽ സ്ഥാപിച്ചിരുന്ന ഹമാസ് കമാൻഡ് സെന്ററും ഭൂഗർഭ തുരങ്ക ശൃംഖലയും ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ പറഞ്ഞു . ഹമാസ് കമാൻഡറെ വധിച്ചതായും അവകാശപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായി സമീപത്തെ ആശുപത്രി ഡയറക്ടർ ഡോ. ആതേഫ് അൽ-കഹ്‌ലോട്ട് പറഞ്ഞു. എന്നാൽ കൃത്യമായ കണക്കുകൾ നൽകിയില്ല. “ഹമാസ് അവരുടെ തുരങ്കങ്ങൾ അവിടെ നിർമ്മിച്ചു അവിടെ നിന്ന് പ്രവർത്തനങ്ങൾ നടത്തുന്നു എന്നതാണ് പ്രശ്നം.” എന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരി ഒക്‌ടോബർ 7-ന്റെ ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗാസയിലെ പ്രധാന ഹമാസ് കമാൻഡർ ഉൾപ്പെടെ ഡസൻ കണക്കിന് “തീവ്രവാദികൾ” കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം…

കേരളീയത്തിന് തിരി തെളിഞ്ഞു ; ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ മുഖ്യമന്ത്രി ; കലാസാംസ്‌ക്കാരിക നായകന്മാര്‍ പങ്കെടുത്തു

തിരുവനന്തപുരം: കേരളം ഇത്രയും കാലം കൈവരിച്ചിട്ടുള്ള നേട്ടം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യമിട്ടുള്ള കേരളീയം 2023 പരിപാടിക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്പീക്കര്‍ എം.ഷംസീറും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും അടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, കഥാകാരന്‍ പി പത്മനാഭന്‍ തുടങ്ങി സാംസ്‌ക്കാരിക സിനിമാ പ്രവര്‍ത്തകരും വ്യവസായരംഗത്തെ പ്രമുഖരും കേരളീയം 2023 ല്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടന്നത്. കേരളീയം കേരളത്തെ ലോകസമക്ഷത്ത് അവതരിപ്പിക്കാനുള്ള പരിപാടിയാണെന്നും ഇനി എല്ലാവര്‍ഷവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുഡ് ഫെസ്റ്റിവല്‍, സെമിനാറുകള്‍, ചലച്ചിത്രോത്സവം തുടങ്ങി തലസ്ഥാനത്തെ 41 കേന്ദ്രങ്ങളിലായി ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. അതേസമയം സാമ്ബത്തീക പ്രതിസന്ധിയില്‍ നടത്തുന്ന ധൂര്‍ത്ത് എന്ന് ആരോപിച്ച്‌ പ്രതിപക്ഷം…

ബോംബുണ്ടാക്കാൻ സാധനം വാങ്ങിയത് കളിപ്പാട്ടത്തിനെന്നു പറഞ്ഞ്; പകൽ മുഴുവൻ ഫ്ലാറ്റിൽ തങ്ങി ബോംബ് നിർമാണം

നെടുമ്പാശേരി : ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡൊമിനിക് മാർട്ടിൻ വാങ്ങിയതു കുട്ടികൾക്കു കളിപ്പാട്ടം നിർമിക്കാനെന്നു കള്ളം പറഞ്ഞ്. എറണാകുളം പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ ഇലക്ട്രോണിക്സ് കടകളിൽ നിന്നാണു 4 റിമോട്ടും വയറുകളുമുൾപ്പെടെയുള്ളവ വാങ്ങിയത്. സംശയം തോന്നാതിരിക്കാൻ രണ്ടോ മൂന്നോ കടകളിൽ നിന്നായാണ് ഇവ വാങ്ങിയത്. വെള്ളിയാഴ്ച രാവിലെ ആവശ്യമായ സാമഗ്രികളെല്ലാം വാങ്ങി ഫ്ലാറ്റിൽ എത്തി. പിന്നീട് തൃപ്പൂണിത്തറയിലെ കടയിൽ നിന്നും ഗുണ്ടും വിവിധ പമ്പുകളിൽനിന്നായി പെട്രോളും വാങ്ങി. പകൽ മുഴുവനും ഇവിടെ തങ്ങി ബോംബ് നിർമിച്ചെന്നാണു പൊലീസ് കരുതുന്നത്. ശനിയാഴ്ചയും ഡൊമിനിക് ഫ്ലാറ്റിലെത്തിയിരുന്നു. എന്നാൽ, അധികം സമയം ചെലവഴിക്കാതെ മടങ്ങി.ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ഡൊമിനിക് അത്താണിയിലെ ഫ്ലാറ്റിലെത്തി തയാറാക്കി വച്ച ബോംബുകളുമെടുത്താണു കൺവൻഷൻ ഹാളിലേക്കു പോയത്. അവിടെ സ്ഫോടനത്തിനു ശേഷം മടങ്ങി ഫ്ലാറ്റിലെത്തി കയ്യിൽ ബാക്കിയായ വസ്തുക്കളും സ്ഫോടന ത്തിനുപയോഗിച്ച 2…

പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി വളരേണ്ട ഘട്ടം: കേരളപ്പിറവില്‍ ആശംസയുമായി മുഖ്യമന്ത്രി

പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി ദിനത്തിന് ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരു വൈജ്ഞാനിക സമ്ബദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ”ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും…

കരുവന്നൂര്‍ കേസില്‍ ഇ.ഡി.യുടെ ആദ്യ കുറ്റപത്രം ഇന്ന് ; ഇന്നു മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കുമെന്ന് ബാങ്ക്

ഇരിങ്ങാലക്കുട:  കരുവന്നൂര്‍ സഹകരണബാങ്ക് അഴിമതയില്‍ ഇ.ഡി.യുടെ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേകകോടതിയിലാണ് സമര്‍പ്പിക്കുക. 90 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തല്‍. വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. സതീഷിനെ മുഖ്യപ്രതിയാക്കിയും 50 പേരെ പ്രതികളാക്കിയുമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ അടിയന്തരിമായി ഒന്നാം ഘട്ട കുറ്റപത്രം നല്‍കുന്നത്. അറസ്റ്റിലുള്ള ആളുകളുടെ സ്വത്തുക്കളും ബിനാമി ലോണും അടക്കമാണ് 90 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. മൊത്തം തട്ടിപ്പിന്റെ നില 300 കോടിയോളം വരുമെന്നാണ് ഇ.ഡി. പറയുന്നത്. ആദ്യഘട്ട പ്രതിപ്പട്ടികയില്‍ ബാങ്ക് ജീവനക്കാരും ഉന്നതോദ്യോഗസ്ഥരും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം പാര്‍ട്ടിയിലെ ഉന്നതനേതാക്കളെ ആദ്യഘട്ട പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്ത ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ ചെയ്യുക. മൊഴികളും തെളിവുകളും അടക്കം 12,000 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. അതിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍നിന്നു നിക്ഷേപകര്‍ക്ക്…

ഇന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ ; ഹെവി വാഹന ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ്, ബസുകള്‍ക്കുള്ളില്‍ ക്യാമറ

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുളള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എ.ഐ ക്യാമറ പിഴ ചുമത്തും . ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . നിയമം നിലവില്‍വന്നെങ്കിലും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്ബോള്‍ ഘടിപ്പിച്ചാല്‍ മതിയെന്ന ഇളവ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 5200 കെഎസ്‌ആര്‍ടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്‌ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം…

നടി ഡോ പ്രിയയ്ക്ക് ദാരുണാന്ത്യം; എട്ടുമാസം ഗര്‍ഭിണി, മരണവാര്‍ത്ത പങ്കുവച്ച്‌ കിഷോര്‍ സത്യ

എറണാകുളം : മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എട്ടു മാസം ഗര്‍ഭിണി ആയിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. നടൻ കിഷോര്‍ സത്യ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെ വച്ച്‌ പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, കിഷോര്‍ സത്യ ഫേസ്‌ബുക്കില്‍ കുറിച്ചു. നടി രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്നും മുക്തരാകുന്നതിന് മുൻപാണ് പ്രിയയുടെ വിയോഗ വാര്‍ത്ത മലയാള സീരിയല്‍ ലോകെത്തെയും പ്രേക്ഷകരെയും തേടി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീകാര്യത്തെ…