ഇന്ത്യയെ വികസിത രാജ്യമാക്കും, നിര്‍ണായക തീരുമാനങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ 2047 ഓടെ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഗണേഷ ചതുര്‍ത്ഥിയാണ്. ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ഒരു വിഘ്‌നവും ഇനിയുണ്ടാവില്ല. ഹൃസ്വമെങ്കിലൂം നിര്‍ണായകമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ചരിത്രപരമായ പല തീരുമാനങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുമ്ബോള്‍ ഈ സമ്മേളനത്തിലുണ്ടാകും. പുതിയ വിശ്വസത്തോടും ഊര്‍ജത്തോടും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞൂ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു പ്രധാനമന്ത്രി. ചന്ദ്രയാന്‍-3യുടെ വിജയത്തോടെ ശിവശക്തി പോയിന്റ് പ്രചോദനത്തിന്റെ പുതിയ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മില്‍ ആത്മാഭിമാനം നിറയ്ക്കുന്നു. ലോകമെമ്ബാടും ഇത്തരമൊരു നേട്ടമുണ്ടാകുമ്ബോള്‍, അതിനെ ആധുനികതയും ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചാണ് കാണുന്നത്. ഈ കഴിവുകള്‍ ലോകത്തിനു മുന്നിലേക്ക് വരുമ്ബോള്‍, ഇന്ത്യയുടെ മുന്നില്‍ നിരവധി അവസരങ്ങളുടെയും സാധ്യതകളുടെയും കവാടങ്ങള്‍ തുറക്കുകയാണ്. ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാകാന്‍ കഴിഞ്ഞതിലും ജി20യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കാന്‍…

കരുവന്നൂര്‍ തട്ടിപ്പ്: തൃശൂരില്‍ രണ്ട് സഹകരണ ബാങ്കുകളില്‍ അടക്കം എട്ടിടത്ത് ഇ.ഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂരിലെ തട്ടിപ്പ് പണം മറ്റ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സതീഷ്‌കുമാര്‍, പി.പി കിരണ്‍ എന്നിവര്‍ വഴി കള്ളപ്പണം നിക്ഷേപിച്ചുവെന്നാണ് ഇ.ഡിക്ക് കിട്ടിയ വിവരം. സതീഷ്‌കുമാറിന്റെ ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ആധാരമെഴുത്തുകാര്‍, ഏജന്റുമാര്‍ എന്നിവരിലേക്കും അന്വേഷണം നീങ്ങുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒഴിവാക്കിയ സിപിഎം നേതാക്കളിലേക്കും ഇ.ഡി…

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍ ; ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന

കൊച്ചി: നിരവധി അഴിമതിക്കേസുകളില്‍ ഹര്‍ജിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. അഴിമതിക്കേസുകളില്‍ നിര്‍ഭയം പോരാട്ടം നടത്തിയിരുന്ന ആളാണ് ഗിരീഷ്ബാബു. മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലും ഉള്‍പ്പെടെ നിരവിധി കേസുകളില്‍ ഹര്‍ജിക്കാരനാണ്. അഴിമതിക്കെതിരേ പൊരുതുന്ന പൊതുപ്രവര്‍ത്തകനായ അദ്ദേഹം കുറേക്കാലമായി ആരോഗ്യപ്രശ്‌നത്തില്‍ കഴിയുകയായിരുന്നു. ഏതാനും നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു ഇദ്ദേഹം. തലയിലെ രക്തക്കുഴലില്‍ ബ്‌ളോക്ക് ഉണ്ടായ വിവരം ഏതാനും നാളുകള്‍ക്ക് മുമ്ബാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

നിപ: ഇന്നും ആശ്വാസം; പുതിയ കേസുകളില്ല, 61 സാംപിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 61 സാംപിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സാംപിളുകളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവർത്തക, രണ്ടാമത് മരണപ്പെട്ട വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ വ്യക്തി എന്നിവരടക്കം നെഗറ്റീവാണ്. കൂടുതൽ സാംപിളുകൾ നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുണ്ടന്നും മന്ത്രി അറിയിച്ചു.കേന്ദ്രസംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഇതിൽ ഒരുസംഘം ഇന്ന് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൻ്റെ പ്രവർത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ശക്തികൂടിയ ന്യൂനമർദം; കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ശക്തികൂടിയ ന്യൂനമർദം കിഴക്കൻ മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസത്തിനുള്ളിൽ പടിഞ്ഞാറൻ മധ്യപ്രദേശ് – ഗുജറാത്തിനു മുകളിലേക്കു നീങ്ങാൻ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. കർണാടക തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘വവ്വാലുകളെ ഓടിക്കരുത്, പ്രകോപനമുണ്ടായാൽ കൂടുതൽ വൈറസുകളെ പുറന്തള്ളുമെന്ന് പഠനം; നിപയെ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഒറ്റക്കെട്ടായി നാം ഇതിനെ അതിജീവിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് . രോഗബാധയുടെ പശ്ചാത്തലത്തിലുള്ള ചികിത്സാ നടപടികളും പ്രതിരോധ – ജാഗ്രതാ നടപടികളും കാര്യക്ഷമമായി തുടരുകയാണ്. നിപ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതായും ഇതിനുള്ള സംവിധാനങ്ങൾ കോഴിക്കോട്ട് സജ്ജമാണെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്. 39 വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രാവിലെ നിപ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇദ്ദേഹത്തിന് 30ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കമുണ്ട്. 30ന് മരിച്ച വ്യക്തിയും 11ന് മരിച്ച വ്യക്തിയും ഒരേ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന വ്യക്തിക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലും തുടർന്ന…

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000രൂപ പദ്ധതിക്ക് തുടക്കം, എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്ത് സ്റ്റാലിന്‍

ചെന്നൈ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി പന്‍ അണ്ണാദുരയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ ‘എന്നാണ് പദ്ധതിയുടെ പേര്. അണ്ണാദുരൈയുടെ ജന്മനാടായ കാഞ്ചീപുരത്തു വെച്ചു നടന്ന പരിപാടിയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് എ.ടി.എം കാര്‍ഡ് വിതരണം ചെയ്തു. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുളള 1,06,50,000 വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 1.63 കോടി ആളുകളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്. #WATCH | Tamil Nadu CM MK Stalin inaugurates Kalaignar Mahalir Urimai Thittam (Kalaignar Women's Rights Grant Scheme) at Kanchipuram. Under this…

മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവുമായി മധ്യപ്രദേശ് IGNTU; വലഞ്ഞ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി (ഐ.ജി.എന്‍.ടി.യു). സര്‍വകലാശാല പരിസരത്ത് പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അമര്‍കണ്ടകിലെ ഐ.ജി.എന്‍.ടി.യു. പ്രൊക്ടര്‍ പ്രൊഫസര്‍ എം.ടി.വി. നാഗരാജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സര്‍വകലാശാല ക്യാമ്ബസില്‍ പ്രവേശിപ്പിക്കില്ലെന്ന കര്‍ശനനിര്‍ദേശമാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സര്‍വകലാശാല നല്‍കിയിരിക്കുന്നത്. വിവിധ യു.ജി/ പി.ജി. കോഴ്‌സുകളിലേക്കായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഓപ്പണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തില്‍നിന്ന് ദിവസങ്ങള്‍ക്കുമുമുമ്ബേ യാത്ര തിരിച്ച വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ പെട്ടെന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ദുരിതത്തിലായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇത്തരത്തിലൊരു നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. നിപ സെല്ലില്‍ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അലന്‍സിയറിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് സജി ചെറിയാന്‍; പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണമെന്ന് ആര്‍.ബിന്ദു; ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അലന്‍സിയറിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ്. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ പരാമര്‍ശമങ്ങളാണ്. സാംസ്‌കാരിക കേരളം ഇത്തരം പരാമര്‍ശങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പ്രതികരിച്ചു. അലന്‍സിയറിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവും പറഞ്ഞൂ. അലന്‍സിയറിന്റെ മനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്പുരണമാണ് പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അലന്‍സിയര്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ തെറ്റില്ല. അതില്‍ സ്ത്രീവിരുദ്ധതയില്ല. തന്റേടമുള്ളവനായിരിക്കണം ആണ്‍പ്രതിമ വാങ്ങേണ്ടത്. സ്ത്രീ വിരുദ്ധതയാണ് താന്‍ പറഞ്ഞതെന്ന് പറയുന്നവര്‍, ലൊക്കേഷനുകളില്‍ വരുന്ന എലൈറ്റുകള്‍, സ്വന്തം കാരവന്‍ തുറന്നുകൊടുത്ത് സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമെങ്കിലും നല്‍കണം. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ്…

എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണിറോസിന്റെ”റേച്ചൽ “എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ,രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോയ്, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, കഥ-രാഹുൽ മണപ്പാട്ട്,സംഗീതം,ബിജിഎം-അങ്കിത് മേനോൻ,എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്-റസ്നേഷ്…