കൊച്ചി: കള്ളപ്പണം വെളുപ്പച്ചെന്ന സംശയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധന. മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കോക്കില്ലന്റെ വീട്ടില്‍ അടക്കമാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘം കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വിദേശത്ത് നിന്നും കൊണ്ടുവന്ന് വെളുപ്പിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പുറത്താണ് റെയ്ഡ്. നേരത്തേ കഴിഞ്ഞമാസം സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനത്ത് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കണ്ണൂര്‍, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി.യും അന്വേഷണവുമായി…
Month: September 2023
കെജി ജോർജാണെന്ന് മനസ്സിലായിരുന്നില്ല; വീഴ്ച അംഗീകരിക്കുന്നു; ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെജി ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് ‘ആളുമാറി’ പ്രതികരിച്ചതിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരാണ് വിടപറഞ്ഞതെന്ന് മനസിലാകാതെ അനുചിതമായ ഒരു പ്രസ്താവനയാണ് ഉണ്ടായതെന്നും നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’ എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞിരുന്നില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നെന്നും സുധാകരൻ കെജി ജോർജിനെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുധാകരന്റെ വിശദീകരണം വായിക്കാം. “ഇന്ന് രാവിലെ കെജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്റെ…
പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
കൊച്ചി: എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ സാമുവൽ – അന്നാമ്മ ദമ്പതികളുടെ…
‘ഇതൊന്നും മര്യാദയല്ല’; പ്രസംഗം തീരും മുൻപ് അനൗൺസ്മെൻ്റ്, ക്ഷുഭിതനായി മുഖ്യമന്ത്രി
കാസർകോട്: പ്രസംഗം തീരും മുൻപ് അനൗൺസ്മെൻ്റ് നടത്തിയതിനെ ശകാരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രസംഗം പൂർത്തിയാകും മുൻപേ അനൗൺസ്മെൻ്റ് നടത്തിയതാണ് പ്രകോപിപ്പിച്ചത്. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ് സംഘാടകരെ ശകാരിച്ച മുഖ്യമന്ത്രി വേദിവിട്ടു. പ്രസംഗം പൂർത്തിയാകും മുൻപ് പിന്നിൽനിന്ന് അനൗൺസ്മെന്റ് നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഇതേക്കുറിച്ച് വേദിയിലുണ്ടായിരുന്നവരോട് പറയുന്നതിനിടെ വീണ്ടും അനൗൺസ്മെന്റ് നടന്നു. ഇതോടെ അയാൾക്ക് ചെവി കേൾക്കുന്നില്ലെന്ന് തോന്നുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നും ശരിയായ നടപടിയല്ലെന്നും പറഞ്ഞാണ് പ്രസംഗം പൂർത്തിയാകാതെ അദ്ദേഹം വാഹനത്തിലേക്ക് പോയത്. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപുതന്നെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും…
കേന്ദ്രവേട്ടയെന്ന ക്യാപ്സൂള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം: വി.മുരളീധരന്
ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടില്‍ ഇ.ഡിയുടെ അന്വേഷണത്തെ കേന്ദ്രവേട്ടയെന്ന ക്യാപ്സൂള്‍ ഇറക്കി നേരിടാനാണ് സിപിഎം ശ്രമമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ചോദ്യം ചെയ്യലിനിടെ ഇ.ഡി മര്‍ദ്ദിച്ചുവെന്നൊക്കെയാണ് ആക്ഷേപം. കേരള പോലീസിനെ പോലെ ഇരട്ടറയിലല്ല, ക്യാമറ വച്ച മുറിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുണ്ടെങ്കില്‍ സിപിഎം കോടതിയെ സമീപിക്കണം. കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ പുറത്തുവരും. ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും വി.മുരളീധരന് പറഞ്ഞു. കേന്ദ്രവേട്ടയെന്ന ക്യാപ്സുള്‍ ഇപ്പോള്‍ സ്ഥിരമായി. ഇനിയെങ്കിലും മുഖ്യമന്ത്രി ഈ ക്യാപ്സൂള്‍ അവസാനിപ്പിക്കണം. മാസപ്പടി വിഷയത്തിലും കേന്ദ്രവേട്ടയെന്നാണ് നിയമസഭയില്‍ പറയുന്നത്. വാളയാറിന് അപ്പുറത്ത് ഒരുമിച്ച നില്ക്കുന്നവര് എന്തുകൊണ്ടാണ് ഇതില്‍ ഒരുമിച്ച് നില്‍ക്കാത്തത്. മുഖ്യമന്ത്രിയുടെ മകള്‍ എന്തു സേവനമാണ് നല്‍കിയതെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ കമ്ബനിക്കും കഴിഞ്ഞിട്ടുമില്ല. അതുകൊണ്ടാണ് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ നടത്തിയത്. പി.വി എന്നത് താനല്ലെന്ന് മുഖ്യമന്ത്രി…
ചൈന ലോകത്തിന് തന്നെ ഭീഷണി, യുദ്ധത്തിന് തയ്യാറെടുക്കുന്നു; നിക്കി ഹേലി
വാഷിംഗ്ടണ്‍: ചൈന ലോകത്തിന്റേയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് സ്ഥാനാഭിലാക്ഷിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ നിക്കി ഹേലി. അമേരിക്കയെ പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ഒരു നൂറ്റാണ്ടിന്റെ പകുതിയും അവര്‍ പാഴാക്കി കഴിഞ്ഞുവെന്ന് യു.എന്നിലെ മുന്‍ അംബാസഡര്‍ കൂടിയായ ഈ ഇന്ത്യന്‍ വംശജ പറയുന്നു. അമേരിക്കന്‍ സൈന്യവുമായി ഇപ്പോള്‍ തന്നെ മത്സരിച്ചാണ് ചൈനീസ് സൈന്യം മുന്നേറുന്നത്. വെള്ളിയാഴ്ച ന്യൂഹാംഷെയറില്‍ സമ്ബദ്വ്യവസ്ഥയെ കുറിച്ചുള്ള പ്രഭാഷണത്തിനിടെയാണ് അവരുടെ പരാമര്‍ശം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്റെ എതിരാളി കൂടിയായ ഇന്ത്യന്‍ വംശജന് വിവേക് രാമസ്വാമി ഒഹാണ്യായില് ചൈനയുടെ വിദേശനയത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഹേലി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്ന രണ്ടു പേരാണ് ഹേലിയും രാമസ്വാമിയും. കമ്മ്യുണിസ്റ്റ് ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്പിന് കരുത്തും…
അധിനിവേശ മേഖല വിട്ടുതരണം, ഭീകരതയ്ക്കെതിരെ പ്രവര്‍ത്തിക്കുക; കശ്മീര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ച പാക് പ്രധാനമന്ത്രിയോട് ഇന്ത്യ
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) ഉന്നയിച്ച പാകിസ്താന് കാവല്‍ പ്രധാനമന്ത്രി അന്‍വാറുള്‍ ഹഖ് കക്കറിനെതിരെ ഇന്ത്യന്‍ പ്രതിനിധി. പാകിസ്താന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രദേശം വിട്ടുനല്‍കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കര്‍ക്കശ നടപടിയെടുക്കണമെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെലോട്ട് ആവശ്യപ്പെട്ടു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫസ്റ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ‘ദക്ഷിണ ഏഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് മൂന്നുതലത്തിലുള്ള നടപടി ആവശ്യമാണ്. ഒന്നാമതായി, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണം. രണ്ടാമതായി, അനധികൃതമായി ബലപ്രയോഗത്തിലുടെ പിടിച്ചെടുത്ത ഇന്ത്യയുടെ ഭൂപ്രദേശം വിട്ടുനല്‍കണം, മൂന്നാമതായി, പാകിസ്താനിലെ ന്യുനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം’- ഫസ്റ്റ സെക്രട്ടറി മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അവിടെ പാകിസ്താന് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍…
ശക്തമായ മഴ ഈ ജില്ലകളിലേക്ക് എത്തുന്നു; ഇടിമിന്നലിനും സാധ്യത, മലയോര മേഖലകളിൽ ജാഗ്രത തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. മണ്ണിടിച്ചിലും ഉരുൾപൊട്ടാനുള്ള സാധ്യതയും കണക്കിലെടുത്ത് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി.മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.5…
വനിതാ സംവരണ ബില്ലിന് പാർലമെന്റിന്റെ അംഗീകാരം; പാസായത് എതിരില്ലാതെ
ന്യൂഡൽഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്സഭയിലും ബിൽ പാസായിരുന്നു. അസാദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. ലോക്സഭയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും.
സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല; സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
ന്യൂഡല്‍ഹി: നടനും ബി.ജെ.പി. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. സുരേഷ് ഗോപിയുടെ അധ്യക്ഷസ്ഥാനം പ്രഖ്യാപിച്ച ശേഷം മന്ത്രി അനുരാഗ് ഠാക്കൂര്‍ താരത്തെ എക്സിലൂടെ അഭിനന്ദിക്കുകയും ചെയ്തു. താങ്കളുടെ അനുഭവസമ്ബത്തും സിനിമാ മേഖയിലെ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്ബന്നമാക്കുമെന്നും മന്ത്രി എക്സില്‍ കുറിച്ചു.