വിശപ്പിനെ പിടിച്ചൂകെട്ടിയ വിപ്ലവകാരി ഡോ. എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ.എം.എസ് സ്വാമിനാഥന്‍ (മങ്കൊമ്ബ് സാംബശിവന്‍- 98) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ മങ്കൊമ്ബ് കൊട്ടാരമഠത്തില്‍ കുടുംബവേരുള്ള എം.എസ് സ്വാമിനാഥന്‍ 1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്. കൃഷിയെ സ്‌നേഹിക്കുന്ന ഒരു കുട്ടനാടുകാരന്റെ അര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് സ്വാമിനാഥനിലുടെ രാജ്യം ദര്‍ശിച്ചത്. കിഴങ്ങ്, ഗോതമ്ബ്, അരി എന്നിവയുടെ ഗവേഷണ പരീക്ഷണത്തിലൂടെ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിച്ചതില്‍ സ്വാമിനാഥന്റെ സംഭാവനകള്‍ നിസ്തുലമായത്. തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത് ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളായിരുന്നു. 1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച്‌ ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ്…

”രാവിലെ കണ്ടത് ഗേറ്റിനരികില്‍ അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച്‌ നില്‍ക്കുന്ന പെണ്‍കുട്ടിയെ” ; ബലാത്സംഗ ഇരയെ രക്ഷപ്പെടുത്തിയ പൂജാരിയുടെ വെളിപ്പെടുത്തല്‍

ഉജ്ജെയിന്‍: താന്‍ കാണുമ്ബോള്‍ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലായിരുന്നു അവളെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പൂജാരി. മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് ഉജ്ജയിന്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബദ്‌നഗര്‍ റോഡിലെ ആശ്രമവുമായി ബന്ധപ്പെട്ട രാഹുല്‍ശര്‍മ്മയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 യോടെ ആശ്രമത്തില്‍ നിന്നും ജോലിക്ക് പോകുമ്ബോഴായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കണ്ടത്്. അര്‍ദ്ധനഗ്നയായി രക്തസ്രാവം ഉണ്ടായ നിലയില്‍ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു. താന്‍ അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. അവള്‍ക്ക് സംസാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. കണ്ണുകള്‍ തടിച്ചുവീര്‍ത്തുമിരുന്നു. തുടര്‍ന്ന് താന്‍ 100 ല്‍ വിളിച്ചെങ്കിലും പോലീസിനെ കിട്ടിയില്ല. തുടര്‍ന്ന് മഹാകാല്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ട് അവരെ കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ അര്‍ദ്ധനഗ്നയായ പെണ്‍കുട്ടി വീടുകളുടെ വാതിലുകള്‍ തോറും സഹായത്തിനായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…

നിയമസ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല, കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചത്; മറുപടിയുമായി സി.എന്‍ മോഹനന്‍

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനെതിരെ ഉന്നയിച്ച ആരോപണം മയപ്പെടുത്തി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനമായ കെഎംഎന്‍പിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. മാത്യൂ കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന്‍ പറയുന്നു. നിയമസ്ഥാപനം നല്‍കിയ വക്കീല്‍നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു സി.എന്‍ മോഹനന്‍. മാത്യൂ കുഴല്‍നാടന്റെ കമ്ബനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രമാണ് പറഞ്ഞതെന്നും മറുപടിയില്‍ പറയുന്നു. കെഎംഎന്‍പിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. സി.എന്‍ മോഹനന്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം കമ്ബനി 2.5 കോടി മാനനഷ്ടക്കേസ് ആവശ്യപ്പെട്ട നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കാണിച്ച്‌ കമ്ബനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മാത്യുവിന് ദുബായില്‍ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുന്‍ ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ആക്ഷേപിച്ച്‌…

പകൽ 2 മൃതദേഹങ്ങളും പാടത്ത്, ആരും കണ്ടില്ല; രാത്രി തുണിയുരിഞ്ഞ് വയറു കീറി ചതുപ്പിൽ ചവിട്ടിത്താഴ്ത്തി

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്തു കിടന്നതായി പൊലീസ് കണ്ടെത്തി. പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ ജെ.ആനന്ദ് കുമാർ (52), തിങ്കളാഴ്ച രാവിലെ വയലിലെത്തിയപ്പോഴാണ് 2 പേർ ഷോക്കേറ്റു മരിച്ചു കിടക്കുന്നതു കണ്ടത്. എന്നാൽ വൈദ്യുതിക്കെണിയിൽനിന്നു വൈദ്യതിക്കെണിയിൽനിന്നു വൈദ്യുതി വിഛേദിച്ചു വീട്ടിലേക്കു മടങ്ങി. മൃതദേഹങ്ങൾ കുഴിച്ചിട്ടതുൾപ്പെടെ തെളിവു നശിപ്പിച്ചത് അന്നു രാത്രിയിലാണ്. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല. രാത്രി 10 മണിക്കു…

നബിദിനാഘോഷം കണ്ടുമടങ്ങവെ കാർ മരത്തിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

തൃശൂർ: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . നാലുപേർക്ക് പരിക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ടുമടങ്ങുകയായിരുന്നു സംഘം. നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.പരിക്കേറ്റവരെ ശിഹാബ് തങ്ങൾ, മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പട്ടിക്കാട് ഉണ്ടായ വാഹനാപകടത്തിലും ഒരാൾ മരിച്ചു. ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപെട്ട് പാണഞ്ചേരി സ്വദേശി വിഷ്ണു ആണ് മരിച്ചത്. റോഡിലെ സ്പീഡ്…

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു, ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതില്‍ അതിയായ ദുഃഖമുണ്ടെന്ന് ഷാരോണിന്റെ പിതാവ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജൻ. പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ മകന് നീതി ലഭിക്കില്ലെന്ന് തോന്നലുണ്ടായി. ഒത്തുകളിയാണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയെ കാണുകയും സുപ്രീം കോടതിയില്‍ പോകുകയും ചെയ്യും. മകന് നീതി കിട്ടും വരെ പോരാടുമെന്നും ഷാരോണിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു വിനോദ യാത്ര കഴിഞ്ഞ് വരുന്ന പോലെയാണ് ഗ്രീഷ്മ ജയിലില്‍ നിന്ന് വന്നത്. ഇത് കാണുന്ന ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഞങ്ങളുടെ മകനാണ് മരിച്ചത്’ ഷാരോണിന്റെ അച്ഛൻ പറഞ്ഞു. തെളിവുകള്‍ കണ്ടാല്‍ കോടതിക്ക് മനസ്സിലാകില്ലേ. ഒരു വ‍ര്‍ഷം ഗൂ ഗിളില്‍ സെര്‍ച്ച്‌ ചെയ്താണ് മകനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു ഇന്നലെയാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്‌മയ്ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത്…