തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പുകൊണ്ടാണ് കെ.മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തുവന്നത്. എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു. ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ.മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു. മുന്‍പ് അലുമിനിയും പട്ടേല്‍ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നില്‍ക്കുന്നത് നാം കണ്ടതാണ്. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ.മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടണ്ട്. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനം പോലും കെ.മുരളീധരന്‍ ഉന്നയിച്ചിട്ടില്ലെന്നും വി.മുരളീധരന്‍ പരിഹസിച്ചു. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:-…
Day: September 26, 2023
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലറെ ഇൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷൻ ആണ് കസ്റ്റഡിയിലായത്. തൃശൂർ പാര്‍ളിക്കാടുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് എത്തിച്ച ശേഷം തുടർനടപടി സ്വീകരിക്കും. നേരത്തെ, അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥർ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചതായി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് ഇഡി ഓഫീസിൽ അന്വേഷണത്തിന് എത്തുകയും ചെയ്തു. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ തൃശൂർ കോലഴി സ്വദേശി സതീഷ് കുമാറിൻ്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷൻ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സതീഷ് കുമാറിൻ്റെ കള്ളപ്പണ…
ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന; നാല് ജീവനക്കാര്‍ക്കെതിരെ കേസ്
അട്ടപ്പാടി: ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്ന് പരാതി. ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് പരാതി. 15 വയസ്സില്‍ താഴെയുള്ള എട്ട് കുട്ടികളാണ് പരാതിക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ചില കുട്ടികളില്‍ ചര്‍മ്മരോഗം കണ്ടെത്തിയിരുന്നു. ഇത് പരിശോധിക്കാനെന്ന പേരിലാണ് മറ്റ് കുട്ടികളുടെ മുന്നില്‍വച്ച് പരസ്യമായി വസ്ത്രമഴിച്ച് പരിശോധിച്ച് അപമാനിച്ചതെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നൂ. എന്നാല്‍ കുട്ടികള്‍ക്ക് ചര്‍മ്മരോഗമുള്ളതിനാല്‍ വസ്ത്രങ്ങള്‍ മാറി ധരിക്കരുതെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.
വ്യാപാരിയുടെ ആത്മഹത്യ: ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം
കോട്ടയം: ബാങ്ക് വായ്പ കുടിശിക വരുത്തിയതിന് ബാങ്ക് മാനേജരും ജീവനക്കാരും ഭീഷണിപ്പെടുത്തിയതില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ കര്‍ണാടക ബാങ്കിനു മുന്നില്‍ പ്രതിഷേധം. മരിച്ച കെ.സി ബിനുവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. കോട്ടയം എസ്.പിയോ കലക്ടറോ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി.തോമസ് പറഞ്ഞൂ. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വച്ച് നിയന്ത്രിച്ചു. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്കിനു നേര്‍ക്ക് കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ബാങ്ക് നേരത്തെ തന്നെ അടച്ചിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് ഉന്തിമാറ്റി. പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്നലെയാണ് അയ്മനം കുടയംപടി സ്വദേശി ബിനു ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹവുമായി ബാങ്കിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച്…
കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളം: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി
ന്യുയോര്‍ക്ക് : ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സബ്രി പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസതാവനകള്‍ മര്യാദയില്ലാത്തതും കെട്ടിചമയ്ക്കപ്പെട്ടതും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതുമാണെന്നും ശ്രീലങ്കന്‍ മന്ത്രി പറഞ്ഞൂ. ഇതുപോലെതന്നെ ശ്രീലങ്കയ്‌ക്കെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന് വരെ ആരോപണം ന്നയിച്ചു. ശ്രീലങ്കയില്‍ വംശഹത്യ നടന്നിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും വിദേശകാര്യമന്ത്രി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ജൂണ്‍ 18ന് കാനഡയിലെ സുറെയില്‍ ഒരു ഗുരുദ്വാരയ്ക്ക പുറത്തുവച്ചായിരുന്നു നിജ്ജാര്‍ വെടിയേറ്റ മരിച്ചത്. ഇന്ത്യയുമായി നല്ല ബന്ധം ശക്തിപ്പെടുത്താനാരണ് ശ്രീലങ്കയുടെ ശ്രമം. വൈദ്യുതി, നവീകൃത ഊര്‍ജം, ടൂറിസം, പോര്‍ട്ട്…
മണിപ്പൂരില്‍ കാണാതായ കൗമാരക്കാര്‍ കൊല്ലപ്പെട്ട നിലയിലുള്ള ചിത്രങ്ങള്‍ ; ആയുധധാരികളായ രണ്ടു പുരുഷന്മാര്‍ പിന്നില്‍ നില്‍ക്കുന്നു
ഇംഫാല്‍: കലാപകലുഷിതമായിരിക്കുന്ന മണിപ്പൂരില്‍ നിന്നും കാണാതായ കൗമാരക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ കാണാതായ 17 വയസ്സുള്ള പെണ്‍കുട്ടിയും 20 വയസ്സുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന മണിപ്പൂരില്‍ സംവിധാനം പുന:സ്ഥാപിച്ചതോടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. അതേസമയം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയ്ങ്കാമ്ബി എന്ന പെണ്‍കുട്ടിയെയും ഫിജാം ഹേംജിത്ത് എന്ന ആണ്‍കുട്ടിയേയുമാണ് കാണാതായത്. ഇരുവരും സായുധരായ ഗ്രൂപ്പിന്റെ കാട്ടിലെ ക്യാമ്ബില്‍ ഇരിക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ലിന്‍തോയ്ങ്കാമ്ബി വെള്ള ടീഷര്‍ട്ട് ധരിച്ച നിലയിലും ഹേംജിത്ത് ഒരു ചെക്ക് ടീ ഷര്‍ട്ടുമായിരുന്നു കാണാതായപ്പോള്‍ ഇട്ടിരുന്നത്. ഇയാള്‍ പുറത്ത് ഒരു ബാഗും ഇട്ടിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ തോക്കുധാരികളായ രണ്ടു പേര്‍ നില്‍ക്കുന്നതും…