സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ്‌കുമാര്‍ 18ന് നേരിട്ട് ഹാജരാകണം; പരാതിക്കാരിക്ക് വീണ്ടും സമന്‍സ്

കൊട്ടാരക്കര: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. ഗണേഷ്‌കുമാര്‍ ഒക്‌ടോബര്‍ 18ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസില്‍ ഒന്നാം എതിര്‍കക്ഷിയായ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച്‌ അഭിഭാഷകനായ സുധീര്‍ കുമാര്‍ 2017ല്‍ പരാതി നല്‍കുന്നത്. 2018ല്‍ ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. ഗണേഷ്‌കുമാറിന് തന്നോട് വിരോധമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി മൊഴിയില്‍ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ കോടതി പ്രഥമദൃഷ്ട്യ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് കണ്ടാണ് സമന്‍സ് അയച്ചത്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങിയിരുന്നു. സ്‌റ്റേയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതേസമയം, മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ…

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം.പിയെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ കോടതി അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് തള്ളണമെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരി അന്വേഷണ ഏജന്‍സിക്കു മുമ്ബാകെ തെളിവു നല്‍കാന്‍ തയ്യാറായില്ലെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ അടക്കം സിബിഐ പരിശോധന നടത്തിയിരുന്നു. ഹൈബിയെ ചോദ്യം ചെയ്തിരുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതിക്കാരിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തിയ സിബിഐ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ എതിര്‍പ്പ് അവഗണിച്ച്‌ കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് പരാതിക്കാരി ഉന്നയിച്ചത്.

ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ ഉവൈസി

ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പകരം ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. തന്റെ മണ്ഡലരത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ഉവൈസിയുടെ വെല്ലുവിളി. നിങ്ങള്‍ വലിയ പ്രസ്താവനകള്‍ നടത്തുന്നു. താഴെ വന്ന് എനിക്കെതിരെ മത്സരിക്കുക. കോണ്‍ഗ്രസുകാര്‍ ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. എന്ാല്‍ ഞാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ഭരണകാലത്താണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതാണെന്നും ഉവൈസി കുറ്റപ്പെടുത്തി. നേരത്തെ തെലങ്കാനയിലെ തുക്കുഗുഡയില്‍ വിജയഭേരി സഭയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, ബിജെപി, ബിആര്‍എസ്, എഐഎംഐഎം എന്നീ കക്ഷികളെ പരിഹസിച്ചു. മൂന്നു കക്ഷികളും ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരേനുകത്തില്‍ കെട്ടിയ കുതിരകളാണെന്നും പറഞ്ഞിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിആര്‍എസിനെതിരല്ല, എന്നാല്‍ ബിആര്‍എസാകട്ടെ ബിജെപി, എഐഎംഐഎം എന്നിവയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. വ്യത്യസ്ത പാര്‍ട്ടികളാണെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. തെലങ്കാന…

കള്ളപ്പണം വെളുപ്പച്ചെന്ന സംശയം ; പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധന

കൊച്ചി: കള്ളപ്പണം വെളുപ്പച്ചെന്ന സംശയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധന. മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കോക്കില്ലന്റെ വീട്ടില്‍ അടക്കമാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘം കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വിദേശത്ത് നിന്നും കൊണ്ടുവന്ന് വെളുപ്പിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പുറത്താണ് റെയ്ഡ്. നേരത്തേ കഴിഞ്ഞമാസം സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനത്ത് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കണ്ണൂര്‍, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി.യും അന്വേഷണവുമായി…

കെജി ജോർജാണെന്ന് മനസ്സിലായിരുന്നില്ല; വീഴ്ച അംഗീകരിക്കുന്നു; ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ

തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെജി ജോർജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് ‘ആളുമാറി’ പ്രതികരിച്ചതിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ആരാണ് വിടപറഞ്ഞതെന്ന് മനസിലാകാതെ അനുചിതമായ ഒരു പ്രസ്താവനയാണ് ഉണ്ടായതെന്നും നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’ എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞിരുന്നില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്‍റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നെന്നും സുധാകരൻ കെജി ജോർജിനെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുധാകരന്‍റെ വിശദീകരണം വായിക്കാം. “ഇന്ന് രാവിലെ കെജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്‍റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്‍റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്‍റെ…