ന്യൂഡൽഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്സഭയിലും ബിൽ പാസായിരുന്നു. അസാദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. ലോക്സഭയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും.
Day: September 22, 2023
സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല; സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
ന്യൂഡല്‍ഹി: നടനും ബി.ജെ.പി. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. സുരേഷ് ഗോപിയുടെ അധ്യക്ഷസ്ഥാനം പ്രഖ്യാപിച്ച ശേഷം മന്ത്രി അനുരാഗ് ഠാക്കൂര്‍ താരത്തെ എക്‌സിലൂടെ അഭിനന്ദിക്കുകയും ചെയ്തു. താങ്കളുടെ അനുഭവസമ്ബത്തും സിനിമാ മേഖയിലെ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്ബന്നമാക്കുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.
തിരിച്ചറിയാനാകാതെ യുവതിയുടെ മൃതദേഹം; ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു; മാക്കൂട്ടം ചുരം വഴി പോയ വാഹനങ്ങളിലേക്കും അന്വേഷണം
കണ്ണൂർ: ഇരിട്ടി – മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കർണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിന് മടിക്കേരി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല നൽകിയത്. വീരാജ്പേട്ട സിഐ ശിവരുദ്രയുടെയും എസ്ഐ മഞ്ജുനാഥിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മാക്കൂട്ടം ചുരംപാത വഴി മൂന്നാഴ്ച്ചക്കിടയിൽ കടന്നുപോയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പെരുമ്പാടി ചെക്ക്പോസ്റ്റിലെ സിസിടിവി പരിശോധന ആരംഭിച്ചു. മാക്കൂട്ടം ചെക്ക്പോസ്റ്റിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കണ്ണവത്തുനിന്നു കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും പരിഗണിക്കും.ഒരു മാസത്തിനിടയിൽ കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ സജീവ പരിഗണന നൽകിയിരിക്കുന്നത്. പെരുമ്പാടി മുതൽകൂട്ടുപുഴ വരെ ചുരം പാത പൂർണമായും വനമേഖലയായതിനാൽ…