കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു

ന്യുഡല്‍ഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇന്നു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ അനുവദിക്കില്ലെന്ന് കനഡയില്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് വ്യക്തമാക്കി. കാനഡയില്‍ ഖാലിസ്താന്‍ നേതാവ് സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എന്‍ഐഎ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തിയിരുന്ന ഇയാളെ കൈമാറാന്‍ കേന്ദ്രം കാനഡയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ 2017ല്‍ വ്യാജ യാത്രാരേഖകളുണ്ടാക്കിയാണ് കാനഡയിലേക്ക് കടന്നത്. ഇന്ത്യ തേടുന്ന 25 ഓളം കൊടുംക്രിമിനലുകളാണ് കാനഡയില്‍ കഴിയുന്നത്. അതേസമയം, സുഖ്ദൂള്‍ സിംഗിന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമേറ്റ് മറ്റൊരു ഗുണ്ടാസംഘത്തലവനന്‍ ലോറന്‍സ് ബിഷ്‌ണോയി രംഗത്തെത്തി. ബിഷ്‌ണോയിയുടെ സംഘം ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.…

മലപ്പുറത്ത് പതിനൊന്നുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരമര്‍ദ്ദനം, ഭീഷണി

മലപ്പുറം: ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തുമുട്ടിയതിന് പതിനൊന്നുകാരന് ക്രൂരമര്‍ദ്ദനം. മലപ്പുറം പള്ളിക്കല്‍ അമ്ബലവളവില്‍ ഒരു ചെരുപ്പ് കമ്ബനിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗമായ അശ്വിന്‍ എന്ന കുട്ടിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റത്. 20 ദിവസം മുന്‍പാണ് ആക്രമണം നടന്നത്. ഇതേ കെട്ടിടത്തില്‍ അമ്ബതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സംഭവത്തില്‍ പരാതി നല്‍കരുതെന്നും ഇവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന ചെരുപ്പ് കമ്ബനിയില്‍ ആണ് ഈ തൊഴിലാളികളും ജോലി ചെയ്യുന്നത്. പരാതി നല്‍കിയാല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്താക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിയില്‍ പറയുന്നു. ദേഹത്ത് ടയര്‍ മുട്ടിയതിന് പ്രകോപിതനായ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയുടെ കഴുത്ത് ചുമരില്‍ കുത്തിപ്പിടിച്ച്‌ മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച്‌ ഉയര്‍ത്തുകയും ചെയ്തു. കുട്ടിയുടെ കഴുത്തിനാണ് സാരമായ പരിക്കേറ്റത്. അന്നു തന്നെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍…

കാനഡയില്‍ എന്‍ഐഎ തേടുന്ന ഖാലിസ്താന്‍ നേതാവ് സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ ഖാലിസ്താന്‍ നേതാവും ഗുണ്ടാസംഘത്തിലെ അംഗവുമായ സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടു. വിന്നിപെഗില്‍ മറ്റൊരു സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. 2017ല്‍ കാനഡയിലേക്ക് കടന്ന സിംഗ് ഖാലിസ്താന്‍ അനുകൂല സംഘടനയില്‍ ചേരുകയായിരുന്നു. സുഖ്ദൂള്‍ സിംഗിന്റെ മരണം പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സുഖ്ദൂള്‍ സിംഗ്. സുഖ ദുനെകെ എന്ന പേരില്‍ അറിയപ്പെടുന്ന സുഖ്ദൂള്‍ സിംഗ്, ഗുണ്ടാനേതാവ് ദവീന്ദര്‍ ബാംബിഹയുടെ സംഘത്തില്‍ അംഗമായിരുന്നു. ഇന്ത്യയില്‍ എന്‍ഐഎ നോട്ടമിട്ടതോടെ വ്യാജ പാസ്‌പോര്‍ട്ടില്‍ 2017ല്‍ ഇയാള്‍ കാനഡയിലേക്ക് കടക്കുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ദവീന്ദര്‍ ബാംബിഹയുടെ സംഘത്തിന് ഫണ്ട് അടക്കമുള്ള സഹായങ്ങള്‍ ഇയാള്‍ ചെയ്തിരുന്നു. സംഘത്തിലേക്ക് ആളുകളെ കൂട്ടുന്ന ജോലിയും ഇയാള്‍ ചെയ്തു. പിടിച്ചുപറി, കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഖാലിസ്താനി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനു…

കനം കുറഞ്ഞ കയര്‍ ഉപയോഗിച്ച്‌ മെല്‍വിന്റെ കഴുത്ത് മുറുക്കികൊന്നു, പിന്നാലെ പിതാവ് ആത്മഹത്യചെയ്തു, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: അടൂർ ഏനാത്ത് കടികയില്‍ പിഞ്ചു മകനെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അടൂർ വടക്കടത്തുകാവ് കല്ലും പുറത്ത് പടിപ്പുരയില്‍ മാത്യു പി അലക്‌സ് (47), മൂത്ത മകന്‍ മെല്‍വിന്‍ മാത്യൂ (9) എന്നിവരാണ് മരിച്ചത്. ഏനാത്ത് കടികയിലെ വാടകവീട്ടില്‍ മെല്‍വിന്റെ മൃതദേഹം നിലത്തു ഷീറ്റിലും മാത്യുവിന്റേത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയ നിലയിലുമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകന്‍ ആല്‍വിന്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആല്‍വിന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. കനം കുറഞ്ഞ കയര്‍ ഉപയോഗിച്ച്‌ മെല്‍വിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാത്യു തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹ പരിശോധനയില്‍ മെല്‍വിന്റെ ശരീരത്തില്‍ പുറമേ…

രണ്ടാം വന്ദേഭാരത് ട്രെയിന്‍ തലസ്ഥാനത്തെത്തി ; പുലര്‍ച്ചെ 4.30 ന് കൊച്ചുവേളിയില്‍ എത്തി, ഞായറാഴ്ച ആദ്യ സര്‍വീസ്

തിരുവനന്തപുരം : വന്ദേഭാരതിലെ രണ്ടാമത്തെ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ചെന്നൈയില്‍ നിന്നും ഇന്നലെ വൈകുന്നേരം പുറപ്പെട്ട ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് പുറപ്പെട്ട ട്രെയിന്‍ പുലര്‍ച്ചെ 4.30 നാണ് ഇവിടെയെത്തിയത്. എട്ടു കോച്ചുകളുള്ള ഡിസൈനും നിറവും മാറിയ വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ സര്‍വ്വീസ്. ആകെ 8 കോച്ചുകളുള്ള പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സര്‍വീസ്. രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന്…