പത്തനാപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡന പരാതിക്കേസിനു പിന്നിലെ ഗൂഢാലോചനയില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്കു പങ്കുണ്ടെന്ന സിബിഐ റിപ്പോര്‍ട്ടിനു പിന്നാലെ പത്തനാപുരത്തെ എംഎല്‍എ ഓഫീസിലേക്ക് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്. ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മാര്‍ച്ച് ഓഫീസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. ഒരു ഘട്ടത്തില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കിയതിനു പിന്നില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സോളര്‍ സാമ്ബത്തിക തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന ആരോപണവും സിബിഐ തള്ളിക്കളഞ്ഞിരുന്നു. പരാതിക്കാരി മുന്ന് കോടി രൂപ കൈമാറിയെന്ന ആരോപണം വ്യാജമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചിരുന്നു.
Day: September 19, 2023
ബന്ധം വഷളാകുന്നു, സിഖ് നേതാവിൻ്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാനഡ, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി രാജ്യം
ഓട്ടവ: ഇരുരാജ്യങ്ങളും തമ്മിലുള്ള നതയന്ത്രബന്ധം വഷളാകുന്നതിനിടെ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണവുമായി കാനഡ. രണ്ടുമാസംമുൻപ് ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവിൻ്റെ മരണത്തിനു പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇക്കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. പാർലമെൻ്റിൽ സംസാരിക്കവേയായിരുന്നു ട്രൂഡോയുടെ ഗുരുതരമായ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉരസിയതോടെ വ്യാപാര ചർച്ചകൾക്കായി ഒക്ടോബറിൽ കനേഡിയൻ സംഘം ഇന്ത്യയിലേക്ക് നടത്താനിരുന്ന യാത്രയും റദ്ദാക്കിയിരുന്നു. പഞ്ചാബ് സംസ്ഥാനം വേർപെടുത്തി ഖലിസ്ഥാൻ രാജ്യം രൂപീകരിക്കണമെന്ന ആശയം പ്രചരിപ്പിക്കുന്ന ഹർദീപ് സിങ് നിജ്ജാർ എന്ന 45കാരനാണ് ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധിരിച്ച രണ്ടുപേർ സറിയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു മുന്നിൽവെച്ച് നിജ്ജാറെ വെടിവെച്ചു കൊലപ്പടുത്തുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച് കനേഡിയൻ പൗരത്വം സ്വീകരിച്ച ഇയാൾ ഈ ഗുരുദ്വാരയുടെ ചുമതലക്കാരനായിരുന്നു.…