സമയം നഷ്ടപ്പെടുത്തും, കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്: സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ കഴിയുമോ? കൊണ്ടുവരാൻ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രൻ കുട്ടിയുമായി ഓഫിസില്‍ ഫയല്‍ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് 2018ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇക്കാരണത്താല്‍ ഓഫീസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ മൂൻ മുതൽ ഏപ്രിൽ 17വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23വരെ നടക്കും.ഹയർസെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 2024 മാർച്ച് ഒന്നുമുതൽ 26വരെയും നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മാസം 25ന് ആരംഭിക്കാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷ നടക്കും.

ഇന്ത്യയെ വികസിത രാജ്യമാക്കും, നിര്‍ണായക തീരുമാനങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ 2047 ഓടെ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഗണേഷ ചതുര്‍ത്ഥിയാണ്. ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ഒരു വിഘ്‌നവും ഇനിയുണ്ടാവില്ല. ഹൃസ്വമെങ്കിലൂം നിര്‍ണായകമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ചരിത്രപരമായ പല തീരുമാനങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുമ്ബോള്‍ ഈ സമ്മേളനത്തിലുണ്ടാകും. പുതിയ വിശ്വസത്തോടും ഊര്‍ജത്തോടും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞൂ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു പ്രധാനമന്ത്രി. ചന്ദ്രയാന്‍-3യുടെ വിജയത്തോടെ ശിവശക്തി പോയിന്റ് പ്രചോദനത്തിന്റെ പുതിയ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മില്‍ ആത്മാഭിമാനം നിറയ്ക്കുന്നു. ലോകമെമ്ബാടും ഇത്തരമൊരു നേട്ടമുണ്ടാകുമ്ബോള്‍, അതിനെ ആധുനികതയും ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചാണ് കാണുന്നത്. ഈ കഴിവുകള്‍ ലോകത്തിനു മുന്നിലേക്ക് വരുമ്ബോള്‍, ഇന്ത്യയുടെ മുന്നില്‍ നിരവധി അവസരങ്ങളുടെയും സാധ്യതകളുടെയും കവാടങ്ങള്‍ തുറക്കുകയാണ്. ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാകാന്‍ കഴിഞ്ഞതിലും ജി20യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കാന്‍…

കരുവന്നൂര്‍ തട്ടിപ്പ്: തൃശൂരില്‍ രണ്ട് സഹകരണ ബാങ്കുകളില്‍ അടക്കം എട്ടിടത്ത് ഇ.ഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂരിലെ തട്ടിപ്പ് പണം മറ്റ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സതീഷ്‌കുമാര്‍, പി.പി കിരണ്‍ എന്നിവര്‍ വഴി കള്ളപ്പണം നിക്ഷേപിച്ചുവെന്നാണ് ഇ.ഡിക്ക് കിട്ടിയ വിവരം. സതീഷ്‌കുമാറിന്റെ ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ആധാരമെഴുത്തുകാര്‍, ഏജന്റുമാര്‍ എന്നിവരിലേക്കും അന്വേഷണം നീങ്ങുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒഴിവാക്കിയ സിപിഎം നേതാക്കളിലേക്കും ഇ.ഡി…

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍ ; ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന

കൊച്ചി: നിരവധി അഴിമതിക്കേസുകളില്‍ ഹര്‍ജിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. അഴിമതിക്കേസുകളില്‍ നിര്‍ഭയം പോരാട്ടം നടത്തിയിരുന്ന ആളാണ് ഗിരീഷ്ബാബു. മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലും ഉള്‍പ്പെടെ നിരവിധി കേസുകളില്‍ ഹര്‍ജിക്കാരനാണ്. അഴിമതിക്കെതിരേ പൊരുതുന്ന പൊതുപ്രവര്‍ത്തകനായ അദ്ദേഹം കുറേക്കാലമായി ആരോഗ്യപ്രശ്‌നത്തില്‍ കഴിയുകയായിരുന്നു. ഏതാനും നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു ഇദ്ദേഹം. തലയിലെ രക്തക്കുഴലില്‍ ബ്‌ളോക്ക് ഉണ്ടായ വിവരം ഏതാനും നാളുകള്‍ക്ക് മുമ്ബാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

നിപ: ഇന്നും ആശ്വാസം; പുതിയ കേസുകളില്ല, 61 സാംപിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 61 സാംപിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സാംപിളുകളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവർത്തക, രണ്ടാമത് മരണപ്പെട്ട വ്യക്തിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ വ്യക്തി എന്നിവരടക്കം നെഗറ്റീവാണ്. കൂടുതൽ സാംപിളുകൾ നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുണ്ടന്നും മന്ത്രി അറിയിച്ചു.കേന്ദ്രസംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഇതിൽ ഒരുസംഘം ഇന്ന് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൻ്റെ പ്രവർത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.