ചെന്നൈ: സനാതന ധര്‍മ്മം വന്‍ വിവാദം ഉയര്‍ത്തുമ്ബോള്‍ ഡോ. ബി.ആര്‍. അംബേദ്ക്കറെയും തിരുവള്ളുവരെയും ആക്ഷേപിച്ച് സംസാരിച്ച ആര്‍എസ്‌എസ് ചിന്തകനും വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനും ഹിന്ദുത്വ വാഗ്മിയുമായ ആര്‍ബിവിഎസ് മണിയന്‍ അറസ്റ്റില്‍. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ജനപ്രിയ പ്രഭാഷകനായ അദ്ദേഹത്തിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അംബേദ്ക്കറാണ് ഭരണഘടന ഉണ്ടാക്കിയതെന്ന് പറയുന്നവര്‍ക്ക് വട്ടാണെന്നും അംബേദ്ക്കര്‍ വെറുമൊരു പട്ടികജാതിക്കാരനാണ് എന്ന രീതിയിലെല്ലാം പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു. ഭരണഘടന ഉണ്ടാക്കിയ ചെയര്‍മാന്റെ പേര് ചോദിച്ചാല്‍ താന്‍ രാജേന്ദ്രപ്രസാദിന്റെ പേര് പറയുമെന്നും അംബേദ്കര്‍ അവിടെ ഗുമസ്തനായി ജോലി ചെയ്തു, ടൈപ്പ് ചെയ്തു, തരം പ്രൂഫ് ചെയ്തു. തന്റെ തലച്ചോറില്‍ നിന്നാണ് ഭരണഘടന എഴുതിയതെന്ന് അദ്ദേഹം എവിടെയും എഴുതിയിട്ടില്ലെന്നും പ്രസംഗത്തില്‍ പറയുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവള്ളുവരെക്കുറിച്ച് അങ്ങിനെ ഒരാളേ ഇല്ലെന്നും…
Day: September 14, 2023
കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസെടുത്ത് വരാപ്പുഴ പോലീസ്
കടമക്കുടിയില്‍ ആത്മഹത്യ ചെയ്ത നാലംഗ കുടുംബം കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ ആപ്പിന്റെ ഭീഷണിയെന്ന് സൂചന. കുടുംബത്തിന് ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. വായ്പ ആപ്പിനെതിരെ വരാപ്പുഴ പോലീസ് കേസെടുത്തു. ചെറിയ തുക വായ്പ നല്‍കുന്ന ആപ്പുകള്‍ വലിയ തുകയാണ് തിരിച്ചടവിനായി ആവശ്യപ്പെടുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ദമ്ബതികളുടെ മോര്‍ഫ് ചെയ്ത ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. കടമക്കുടിയിലെ കുടുംബത്തിന്റെ മരണത്തിനു ശേഷവും ബന്ധുക്കള്‍ക്ക് ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചു. ശില്പയുടെ ചിത്രങ്ങള്‍ നിജോയുടെ ബന്ധുക്കള്‍ക്കാണ് ലഭിച്ചത്. ഇത്തരത്തിലുള്ള ഭീഷണിയാണ് കുടുംബം ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് നിജോയും ഭാര്യ ശില്പയും രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
നിപ: ആശ്വാസ വാര്‍ത്ത ; തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്നു സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു വിദ്യാര്‍ത്ഥി പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് നെഗറ്റീവായത്. ഇത് തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു. നിലവില്‍ മൂന്നുപേരാണ് നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. 789 പേര്‍ നിലവില്‍ സമ്ബര്‍ക്ക പട്ടികയിലും 77 പേര്‍ അതീവ ജാഗ്രതാ സമ്ബര്‍ക്ക പട്ടികയിലുമുണ്ട്. ഇവര്‍ വീടുകളില്‍ ഐസലേഷനിലാണ്. സമ്ബര്‍ക പട്ടികയില്‍ 157 ആര്യോഗ പ്രവര്‍ത്തകരുമുണ്ട്. ഇതില്‍ 13 പേര്‍ മെഡിക്കല്‍ കോളജില്‍ ഐസലേഷനില്‍ കഴിയുന്നു. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നു കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല്‍ സര്‍വേകളും വിദഗ്ധ അന്വേഷണവും തുടങ്ങും. അടുത്ത പത്ത് ദിവസം കോഴിക്കോട് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും താല്‍കാലികമായി നിര്‍ത്തിവയ്ക്കാനായി കലക്ടര്‍ എ ഗീത ഉത്തരവിട്ടു. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം…