കോട്ടയം: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്ബോള്‍ യുവതിയെയും കുഞ്ഞിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന കേസില്‍ വന്‍ ട്വിസ്റ്റ്. സംഭവത്തില്‍ പോലീസ് കേസെടുത്ത പ്രതിയുമായി യുവതിയ്ക്ക് പ്രണയമെന്ന് സൂചന. യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തിയിരുന്നു. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്്. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കില്‍ പോകുമ്ബോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. എന്നാല്‍ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ഇരുവരും മുമ്ബ് പ്രണയത്തലായിരുന്നു എന്നും പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷമേ വിട്ടയയ്ക്കു. ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭര്‍ത്താവ്…
Day: September 12, 2023
ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം
ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത് ,( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആർ.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന മൂവിയായിരിക്കും ഇത്. ആൻ്റണി വർഗീസാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.ഡി.എക്‌സിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റെണി വർഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ…
‘ഗണേഷ് കുമാര്‍ 6 മാസത്തോളം എന്നെ തടവിലിട്ടു’: ഗുരുതര ആരോപണവുമായി സോളാര്‍ കേസിലെ പരാതിക്കാരി
തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസില്‍ ജയിലില്‍നിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്കുമാര്‍ 6 മാസം ബന്ധുവീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നു സോളര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനല്‍ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. ‘ 2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലില്‍നിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവില്‍വച്ചത് എന്തിനെന്ന് ഗണേഷ്കുമാര്‍ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്ബുറ കഥകള്‍ പുറത്തുപറഞ്ഞാല്‍ മോശമാകുന്നത് അവരുടെ മുഖമായിരിക്കും’- പരാതിക്കാരി പറഞ്ഞു. ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതാക്കളും മൊഴികള്‍ മാറ്റാൻ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
കുടുംബത്തിന് വേണ്ടി ചിലതൊക്കെ പിതാവ് ചെയ്തിട്ടുണ്ടെന്ന് ബാലകൃഷ്ണപിള്ളയുടെ മകള്‍ ; സോളാറില്‍ കളിച്ചതൊക്കെ വെളിപ്പെടുത്തലുകളുമായി വരുന്നവരെന്നും ആരോപണം
കൊല്ലം: സോളര്‍ ലൈംഗികാരോപണക്കേസില്‍ ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചതെന്നും കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മോശമായ ഒരു വാക്കു പോലും ഇല്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസ്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് കെ ബാലകൃഷ്ണപിളള വായിച്ചതാണെന്നും പറഞ്ഞു. കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി വരുന്നവര്‍ തന്നെയാണെന്നും ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയില്‍ കൊണ്ടുവെയ്ക്കരുതെന്നും പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി മൂന്നു മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്ബത്തികമായി സഹായിച്ചിട്ടുമുണ്ടെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സണാണ് ഉഷ മോഹന്‍ദാസ്. സോളാര്‍ കമ്മിഷന്‍ മുമ്ബാകെ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കേസ് കൊട്ടാരക്കര…
കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍
കൊച്ചി: എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍. കടമക്കുടി സ്വദേശി നിജോയും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണോയെന്ന് സംശയിക്കുന്നു.
നിപ സംശയം: കോഴിക്കോട് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, പരിശോധനാ ഫലം ഇന്ന് ഉച്ചയ്ക്ക്
കോഴിക്കോട്: നിപ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മരണമടഞ്ഞ മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഇയാളുടെ ബന്ധുവുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രാദേശിക പരിശോധനയല്‍ നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനം ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും. മരിച്ചയാളുടെ മക്കളില്‍ 9 വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ കുട്ടി ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ 4 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മരിച്ചയാളുടെ സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഫീല്‍ഡ്…