വിദ്യാര്‍ഥിയെ മനപൂര്‍വ്വം കാറിടച്ചത് തന്നെ; കൊലക്കുറ്റം ചുമത്തി പോലീസ്; പ്രതിക്കായി തെരച്ചില്‍

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് കാറിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. സംഭവം കൊലപാതകമാണെന്ന ആരോപണത്തിന് പിന്നാലെ കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് കേസെടുത്തത്. നേരത്തെ സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരുന്നത്.കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദി ശേഖറാണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്. പടിയന്നൂര്‍ ക്ഷേത്രത്തിന്‍റെ ഭാഗത്തുനിന്നാണ് കാര്‍ എത്തിയത്.…

യുവതിയെ മര്‍ദിച്ചെന്ന പരാതി; നടക്കാവ് എസ്‌ഐ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ വിനോദിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വാഹനത്തിനു സൈഡ് നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി നല്‍കിയിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസെടുത്തു. അത്തോളിക്കടുത്ത് കൊളത്തൂരില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനത്തിലുള്ളവരും തമ്മിലാണ് സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. വഴി നല്‍കിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായി സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പോലീസിനെ വിളിച്ചു. ഇതിനുപിന്നാലെയാണ് എസ്‌ഐയും മറ്റൊരാളും ബൈക്കില്‍ സംഭവസ്ഥലത്തെത്തിയതെന്ന് യുവതി പറയുന്നു.എത്തിയയുടന്‍ കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.…

എ.സി മൊയ്തീന്‍ ഹാജരായി; ഇ.ഡി വിളിപ്പിച്ചതുകൊണ്ടു വന്നുവെന്ന് മൊയ്തീന്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് മൊയ്തീന്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. രണ്ട് തവണ ഹാജരാകാതിരുന്ന മൊയ്തീന്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് ഹാജരായത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇ.ഡി വിളിപ്പിച്ചതുകൊണ്ടു വന്നുവെന്ന് മൊയ്തീന്‍ പ്രതികരിച്ചു. അനൂപ് ഡേവിസ് എന്ന സിപിഎം കൗണ്‍സിലറും ചോദ്യം ചെയ്യലിന് ഹാജരായി. ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍മാരെ എല്ലാം ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ നിയമസഭയില്‍ എത്തിയ ചാണ്ടി ഉമ്മന്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്കു ശേഷം രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം അമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് ചാണ്ടി ഉമ്മന്‍ സഭയില്‍ എത്തിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ഹസ്തദാനം നല്‍കി. തുടര്‍ന്ന് തനിക്ക് അനുവദിച്ച സീറ്റിലേക്ക് പോയി. സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടക്കേണ്ടിയിരുന്ന ഫോട്ടോ സെഷന്‍ ഇന്നും മാറ്റിവച്ചു. എ.സി മൊയ്തീനും മറ്റു ചില അംഗങ്ങളും ഇന്ന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണിത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഫോട്ടോ സെഷന്‍ മാറ്റിവച്ചത്. സോളാര്‍ കേസില്‍ സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ആണ് സത്യപ്രജ്ഞയ്ക്കു ശേഷം സഭ ആദ്യം പരിഗണിച്ചത്. വിഷയം സഭ നിര്‍ത്തിവച്ച്‌…