തിരുവനന്തപുരം: പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാനവിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു
Day: September 8, 2023
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ചാണ്ടി; ലീഡ് 34,317ലെത്തി
കോട്ടയം: പുതുപ്പള്ളിയില്‍ പുതിയ ചരിത്രം രചിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി ഇതുവരെ നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മീനടം പഞ്ചായത്തില്‍ ഭേദിച്ചു. 11ാം റൗണ്ടില്‍ ചാണ്ടി ഉമ്മന്റെ ലീഡ് 34,126ലെത്തി. വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്. ഭൂരിപക്ഷം റെക്കേര്‍ഡ് തകര്‍ത്ത ശേഷമാണ് ചാണ്ടി ഉമ്മന്‍ വീടിനു പുറത്തിറങ്ങിയത്.7.30ന് വീടിനുള്ളിലേക്ക് പോയ ചാണ്ടി ഉമ്മന്‍ 10.30 ഓടെയാണ് പുറത്തുവന്നത്. വീടിനു പുറത്തേക്ക് വന്ന ചാണ്ടിയെ ജനക്കൂട്ടം പൊതിഞ്ഞു.
പുതുചരിത്രം എഴുതി ചാണ്ടി; ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു
പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. അയൽക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് ചാണ്ടി ഉമ്മൻ മറികടന്നു. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ . 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രി യുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു.
യുഡിഎഫിനെ പോലും ഞെട്ടിച്ച കുതിപ്പ്, എല്ലായിടത്തും ചാണ്ടി ഉമ്മൻ; അകലക്കുന്നവും പിടിച്ച് മുന്നേറ്റം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അയർക്കുന്നം പഞ്ചായത്തിന് പുറമേ അകലക്കുന്നം പഞ്ചായത്തിലും വൻ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. യുഡിഎഫിൻ്റെ ശക്തി കേന്ദ്രവും ഉമ്മൻ ചാണ്ടിക്കൊപ്പം എന്നും നിന്നിരുന്ന അയർക്കുന്നം പഞ്ചായത്തിന് പിന്നാലെ സമീപ പഞ്ചായത്തായ അകലക്കുന്നത്തും ചാണ്ടി ഉമ്മൻ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഒരു ബൂത്തിൽ പോലും വ്യക്തമായ മേൽകൈ നേടാൻ ഇടതുമുന്നണി സ്ഥാനാർഥിയായ ജെയ്ക് സി തോമസിനായില്ല. അകലക്കുന്നത്തെ മിക്ക ബൂത്തുകളിലും ചാണ്ടി ഉമ്മനൊപ്പമായിരുന്നു. കൂരോപ്പടയിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോഴും ചാണ്ടി ഉമ്മൻ തന്നെയായിരുന്നു മുന്നിൽ. ഇതോടെ 2021ൽ ഉമ്മൻ ചാണ്ടി നേടിയ ലീഡ് നിലകളാണ് മാറിമറിഞ്ഞത്. അയർക്കുന്നം പഞ്ചായത്തിലെ ബൂത്തുകളിൽ നേട്ടമുണ്ടാക്കിയതിന് പിന്നാലെ അകലക്കുന്നം പഞ്ചായത്തിലെ ബൂത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണൽ നാലാം…