തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ മുന്നണിയില്‍ നേരത്തേ തന്നെ വിമര്‍ശനമുള്ള കേരളാകോണ്‍ഗ്രസ് ബി വീണ്ടും അതൃപ്തി രേഖപ്പെടുത്തുന്നു. ഇത്തവണ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തങ്ങളുടെ പ്രതിനിധിയെ മാറ്റിയതാണ് കേരളാ കോണ്‍ഗ്രസ് ബിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ് കുമാര്‍ കത്തു നല്‍കി. ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി നോമിനിയായിരുന്ന പ്രേംജിത്തിനെയാണ് മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയോഗിച്ചിരുന്നത്. എന്നാല്‍ ആര്‍. എം രാജഗോപാലന്‍ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ അടുത്തിടെ പുനസംഘടിപ്പിച്ചു. ഇതാണ് കേരാകോണ്‍ഗ്രസ് ബിയെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രേംജിത്. മുന്നണി മര്യാദക്ക് ചേരാത്ത നടപടി പിന്‍വലിക്കണം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പൊതുമരാമത്ത്…
Day: September 5, 2023
ഇത്തവണ പുതുപ്പള്ളി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ജെയ്ക്ക്് ; ചര്‍ച്ച വികസനം, നടത്തുന്നത് വ്യക്തി അധിക്ഷേപമെന്ന് ചാണ്ടിഉമ്മന്‍
കോട്ടയം: അഞ്ചു പതിറ്റാണ്ട് ഉമ്മന്‍ചാണ്ടിയെ വിജയിപ്പിച്ച ശേഷം ആദ്യമായി അദ്ദേഹം ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ പുതുപ്പള്ളിയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തി ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയില്‍ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ഇത്തവണ മണ്ഡലം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ജെയ്ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണര്‍കാട്ടെ കണിയാംകുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിയോടെ ജെയ്ക്ക് വോട്ടു രേഖപ്പെടുത്തി. പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ജെയ്ക്ക് പോളിംഗ് ബൂത്തിലെത്തിയത്. വികസന സംവാദത്തില്‍ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമര്‍ശനമുന്നയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധ ബൂത്തുകളിലേക്ക് സന്ദര്‍ശനത്തിനായി പോകുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലാണ് വോട്ടു ചെയ്യാനെത്തിയത്. ഇന്ന് ജനങ്ങളുടെ കോടതിയിലാണെന്നും പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും എന്താണ് ഇവര്‍…
തലയ്ക്ക് 10 കോടിയുടെ ആവശ്യമില്ല, മുടി ചീകുന്ന 10 രൂപയുടെ ചിപ്പ് മതി ; അയോദ്ധ്യയിലെ സന്യാസിയെ പരിഹസിച്ച് ഉദയനിധി
ചെന്നൈ: താന്‍ കരുണാനിധിയുടെ മകനാണെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിന് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ചയാളുടെ കൊച്ചുമകനാണ് താനെന്നും ഇത്തരം ഭീഷണികളില്‍ കുലുങ്ങുകില്ലെന്നും പറഞ്ഞു. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ തമിഴ്‌നാട് കായികമന്ത്രിയായ ഉദയാനിധിയുടെ തലയ്ക്ക് ഉത്തര്‍പ്രദേശിലെ ഒരു സന്യാസി 10 കോടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചെന്നൈയില്‍ നടന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പരമഹംസ ആചാര്യ തന്റെ തലയ്ക്ക് 10 കോടിയാണ് പ്രഖ്യാപിച്ചത്. ഒരു സന്യാസിയുടെ കയ്യില്‍ 10 കോടി എടുക്കാനുണ്ടെങ്കില്‍ അയാള്‍ എന്തുതരം സന്യാസിയാണെന്ന് പരിഹസിച്ച ഉദയാനിധി തനിക്ക് തലചീകാന്‍ വെറും പത്തുരൂപയുടെ ചീപ്പ് മാത്രം മതിയെന്നും പറഞ്ഞു. തന്റെ തല ഷേവ് ചെയ്താല്‍ 10 കോടി തരാമെന്നാണ് അയാള്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് പുതിയ കാര്യമല്ല എന്നും തമിഴിനും തമിഴ്‌നാടിനും വേണ്ടി റെയില്‍വേ ട്രാക്കില്‍ തല…
പുതുപ്പള്ളിയില്‍ ആദ്യ രണ്ട് മണിക്കുറില്‍ 14.78% പോളിംഗ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായി പോളിംഗ് മുന്നേറുന്നു. ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 14.78% പേര്‍ വോട്ട് രേഖപ്പെടുത്തി. 26,083 പേര്‍ വോട്ട് ചെയ്തു. അതില്‍ 14,700 ലേറെ പേര്‍ പുരുഷന്മാരാണ്. 11,300 ഓളം സ്ത്രീകളും വോട്ട് ചെയ്തു. 9.30 ഓടെ പോളിംഗ് ശതമാനം 15.36ലെത്തി. മണ്ഡലത്തിലെ 182 ബൂത്തുകളിലും പോളിംഗ് മികച്ച നിലയില്‍ മുന്നേറുകയാണ്. കോട്ടയം ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും മഴ മാറിനില്‍ക്കുകയാണ്. ഇത്തവണ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനമുണ്ടാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ക്ക്. രാവിലെ 9 മണിവരെ വിവിധ പഞ്ചായത്തുകളിലെ വോട്ടിംഗ് നില ഇപ്രകാരമാണ്. അകലകുന്നം- 13.6%, കൂരോപ്പട-14.2% മണര്‍കാട്-15.3%, പാമ്ബാടി-15.1%, പുതുപ്പള്ളി-14.6%, വാകത്താനം-14.5%, അയര്‍ക്കുന്നം-14.9%, മീനടം-15.2%