ആലുവ: ആലുവ നഗരത്തില്‍ നിന്ന് കാണാതായ കുഞ്ഞിനായി നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനയും വിഫലമായി. കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്ന ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനു സമീപമാണ് ചെളിയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്. ചാക്കിനു മുകളില്‍ കല്ല് കയറ്റിവച്ചിരുന്നു. കുട്ടിയുടെ പിതാവ് മഞ്ചക് കുമാറിനെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം പിതാവിനെ കാണിച്ച് കുട്ടിയെ തിരിച്ചറിയും. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ചാന്ദിനി കുമാരി (അഞ്ച്) യെ അസം സ്വദേശിയായ അസ്ഫാക് ആലം മിഠായിലും ജ്യൂസും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് മാതാപിതാക്കളുടെ അടുക്കല്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ആലുവ ഗ്യാരേജിന് സമീപം ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്നാണ് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കളായ ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് അസ്ഫാക്…
Month: July 2023
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിപ്പിച്ചുകയറ്റാന്‍ ശ്രമം; രണ്ട് യു.പി സ്വദേശികള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തില്‍ സുരക്ഷ വീഴ്ച. ഇന്നലെ രാത്രി ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹി കേരള ഹൗസിലേക്ക് മടങ്ങിയ ആരിഫ് ഖാന്റെ വാഹനവ്യുഹത്തിലേക്ക് നോയിഡയില്‍ വച്ച് ഒരു കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന മോനു കുമാര്‍, സൗരവ് സോളങ്കി എന്നിവരെ ഗൗതംനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരു കറുത്ത കാര്‍ രണ്ട് തവണ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെങ്കിലും അപകടമുണ്ടായില്ല.
കൃഷ്ണഗിരിയില്‍ പടക്കശാല ഗോഡൗണില്‍ തീപിടുത്തം; 5 മരണം
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക നിര്‍മ്മാണശാലയുടെ ഗോഡൗണില്‍ തീപിടുത്തം. അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക പരിക്ക്. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രവി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ അര കിലോമിറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. സ്‌ഫോടന സമയത്ത് ഇതുവഴി പോയ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല. കൃഷ്ണഗിരി ജില്ലയില്‍ ഈ ആഴ്ച ഉണ്ടാകുന്ന മൂന്നാമത്തെ സ്‌ഫോടനമാണ്. ഒരു തീപ്പെട്ടി നിര്‍മ്മാണ ഫാക്ടറിയിലും പടക്കശാലയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിത്തെറിയുണ്ടായത്.
കാണാതായ ആറുവയസുകാരിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി; മൊഴി മാറ്റി അഫസാഖ്
കൊച്ചി: ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അഫസാഖ് ആലം പോലീസിനോട് പറഞ്ഞു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി ആദ്യം മൊഴി നൽകിയത്. പിന്നീട് എന്ത് സംഭവിച്ചു വെന്നത് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് ഇയാളുടെ മൊഴി വിശ്വാസത്തിൽ എടുക്കാതെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മറ്റൊരാൾക്ക് താൻ കൈമാറിയെന്ന് പ്രതി സമ്മതിച്ചത്. അതേസമയം, പ്രതിപോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ ഇയാൾ തട്ടികൊണ്ടുപോയത്. പ്രതി അഫസാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന്, ഇയാളെ ഇന്നലെ…
ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍- തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. കൊടിക്കൊണ്ടിരിക്കേയാണ് ഇന്നു രാവിലെ 8.30ഓടെ ദേശീയപാത ചെമ്ബകമംഗലത്ത് വച്ച് തീപിടുത്തമുണ്ടായത്. പുക കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതില്‍ വന്‍ അപകടം ഒഴിവായി. ബസിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി തീയണച്ചു. ഓര്‍ഡിനറി ബസാണ് കത്തിയത്. പ്രവൃത്തി ദിവസമായതിനാല്‍ ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്ത് വരുന്ന ബസില്‍ കാര്യമായ തിരക്കുണ്ടായിരുന്നു. ചെമ്ബകമംഗലത്ത് എത്തിയപ്പോള്‍ ബസ് ബ്രേക്ഡൗണായി. ഇത് പരിശോധിക്കാന്‍ രൈഡവര്‍ പുറത്തിറങ്ങിപ്പോള്‍ സമീപത്തുണ്ടായിരതുന്ന ഓട്ടോഡ്രൈവര്‍മാര്‍ ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെടുത്തി. ഇതോടെ ഉടന്‍തെന്ന യാത്രക്കാരെ പുറത്തിറക്കി. വൈകാതെ ബസ് പൂര്‍ണ്ണമായും കത്തുകയായിരുന്നു. തീ പിടുത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണ്.
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ഇന്ന് പ്രഖ്യാപിച്ച ദേശീയ ഭാരവാഹികളില്‍ കേരളത്തില്‍ നിന്ന് പുതുതായി മറ്റാരേയും ഉള്‍പ്പെടുത്തിയിട്ടില്ല. എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരേയും 13 ദേശീയ സെക്രട്ടറിമാരേയും ഉപാധ്യക്ഷന്‍മാരെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹി മലയാളി മലയാളി അരവിന്ദ് മേനോനും ദേശീയ സെക്രട്ടറിയായി തുടരും. ദേശീയ നിര്‍വാഹക സമിതി, ദേശീയ കൗണ്‍സില്‍ അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കും. 2024 പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനാണ് അനില്‍. കോണ്‍ഗ്രസ് വിട്ട അനില്‍ കഴിഞ്ഞയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഇടപെട്ടിട്ടില്ല’; മന്ത്രിക്കോ സർക്കാരിനോ പ്രത്യേക താത്പര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. യുജിസി ചട്ടം ലംഘിക്കാൻ ഇടപെട്ടിട്ടില്ല. പരാതികൾ പരിശോധിക്കാൻ നിർദേശം നൽകി. യുജിസി മാനദണ്ഡം അനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് പരാതികൾ ഉയർന്നു. അതുകൊണ്ടാണ് പരാതികൾ പരിഗണിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പരാതികൾ ഉയർന്ന സ്ഥിതിക്ക് നീതിനിഷേധം ഉണ്ടാകരുതെന്ന് കരുതിയാണ് ഇടപെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. പ്രിൻസിപ്പൽ നിയമനം സർക്കാർ അംഗീകാരത്തിന് വിധേയമാണെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ്…
കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊമ്മന്‍കുത്തില്‍ കണ്ടെത്തി; നാടുവിട്ടത് ഭാര്യയെ പേടിച്ച്
ഇടുക്കി: പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെയാണ് നൗഷാദിന്റെ തിരോധാനം വിവാദമായത്. തൊടുപുഴ തൊമ്മന്‍കുന്ന് കുഴിമറ്റം ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. പോലീസിനൊപ്പം സന്തോഷവാനായാണ് നൗഷാദ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തൊമ്മന്‍കുത്തില്‍ പറമ്ബിലെ ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. ഭാര്യയെ ഉപേക്ഷിച്ചുപോയതാണ്. ഭാര്യയുമായി ചില വഴക്കുകളുണ്ടായിരുന്നു. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നു. അവരെ പേടിച്ചാണ് അവിടെ നിന്നുപോയത്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല. ഇനി ഭാര്യയുടെ അടുക്കലേക്ക് പോകുന്നില്ലെന്നും നൗഷാദ് പറയുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. നാടുവിട്ട ശേഷം ആരെയും വിളിച്ചിട്ടില്ല. മദ്യപിച്ച് വഴക്കിട്ടിട്ടില്ല. ഭാര്യ നാട്ടുകാരെയും മറ്റു ചിലരേയും വിളിച്ചുകൊണ്ടുവന്ന് തന്നെ മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ ആരാണെന്ന് അറിയില്ല. അതോടെയാണ് നാടുവിട്ടത്.…
നമിതയുടെ വേര്‍പാട് അറിയാതെ അനുശ്രീ; ആഴ്ചകളായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പില്‍, പൊലിഞ്ഞത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ
മൂവാറ്റുപുഴ: നിര്‍മല കോളജിന് മുന്നില്‍ ബിരുദവിദ്യാര്‍ഥിനി നമിതയുടെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും. നമിതയ്‌ക്കൊപ്പം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഉറ്റസുഹൃത്ത് അനുശ്രീ രാജിനെ നമിതയുടെ വേര്‍പാട് അറിയിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് റോഡിന് കുറുകെ മുറിച്ചുകടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനുശ്രീ റോഡിലേക്ക് തെറിച്ചുവീഴുകയും നമിത ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങി വീഴുകയായിരുന്നു.ബികോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു നമിത. ആഴ്ചകളായി സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നമിത. അഞ്ച് പരീക്ഷകളില്‍ മൂന്നാമത്തേത് എഴുതി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗതയില്‍ എത്തിയ ബൈക്ക് നമിതയുടെ ജീവനെടുത്തത്. മൂന്ന് പരീക്ഷകളും നന്നായി എഴുതാന്‍ കഴിഞ്ഞെന്ന് നമിത സഹപാഠികളോട് പറഞ്ഞിരുന്നു. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു നമിത. ബിരുദം പൂര്‍ത്തിയാക്കി എന്തെങ്കിലും ജോലി സമ്പാദിച്ചശേഷം ജോലിക്കൊപ്പം പഠനം തുടരണമെന്ന് ആയിരുന്നു നമിതയുടെ ആഗ്രഹമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട്…
തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കോഴിക്കോട്
വടകര: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു, 47) ആണ് മരിച്ചത്. കണ്ണൂക്കര ഒഞ്ചിയം റോഡിൽ കള്ളുഷാപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. റോഡിലുണ്ടായിരുന്ന നായ്ക്കൾ കടിപിടികൂടുകയും റോഡിന് കുറുകെ ഓടുകയുമായിരുന്നു. ഓട്ടോ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്.ഓട്ടോയ്ക്കുള്ളിൽ അകപ്പെട്ട അനിൽ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഉയർത്തി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാർ ബാബുവിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. സിഐടിയു ഹാർബർ സെക്ഷൻ സെക്രട്ടറിയായിരുന്നു അനിൽ ബാബു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ കരുണൻ ആലീസ് ദമ്പതികളുടെ മകനാണ്.…