തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. യുജിസി ചട്ടം ലംഘിക്കാൻ ഇടപെട്ടിട്ടില്ല. പരാതികൾ പരിശോധിക്കാൻ നിർദേശം നൽകി. യുജിസി മാനദണ്ഡം അനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് പരാതികൾ ഉയർന്നു. അതുകൊണ്ടാണ് പരാതികൾ പരിഗണിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പരാതികൾ ഉയർന്ന സ്ഥിതിക്ക് നീതിനിഷേധം ഉണ്ടാകരുതെന്ന് കരുതിയാണ് ഇടപെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. പ്രിൻസിപ്പൽ നിയമനം സർക്കാർ അംഗീകാരത്തിന് വിധേയമാണെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ്…
Day: July 28, 2023
കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊമ്മന്‍കുത്തില്‍ കണ്ടെത്തി; നാടുവിട്ടത് ഭാര്യയെ പേടിച്ച്
ഇടുക്കി: പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെയാണ് നൗഷാദിന്റെ തിരോധാനം വിവാദമായത്. തൊടുപുഴ തൊമ്മന്‍കുന്ന് കുഴിമറ്റം ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. പോലീസിനൊപ്പം സന്തോഷവാനായാണ് നൗഷാദ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തൊമ്മന്‍കുത്തില്‍ പറമ്ബിലെ ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. ഭാര്യയെ ഉപേക്ഷിച്ചുപോയതാണ്. ഭാര്യയുമായി ചില വഴക്കുകളുണ്ടായിരുന്നു. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നു. അവരെ പേടിച്ചാണ് അവിടെ നിന്നുപോയത്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല. ഇനി ഭാര്യയുടെ അടുക്കലേക്ക് പോകുന്നില്ലെന്നും നൗഷാദ് പറയുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. നാടുവിട്ട ശേഷം ആരെയും വിളിച്ചിട്ടില്ല. മദ്യപിച്ച് വഴക്കിട്ടിട്ടില്ല. ഭാര്യ നാട്ടുകാരെയും മറ്റു ചിലരേയും വിളിച്ചുകൊണ്ടുവന്ന് തന്നെ മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ ആരാണെന്ന് അറിയില്ല. അതോടെയാണ് നാടുവിട്ടത്.…
നമിതയുടെ വേര്‍പാട് അറിയാതെ അനുശ്രീ; ആഴ്ചകളായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പില്‍, പൊലിഞ്ഞത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ
മൂവാറ്റുപുഴ: നിര്‍മല കോളജിന് മുന്നില്‍ ബിരുദവിദ്യാര്‍ഥിനി നമിതയുടെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും. നമിതയ്‌ക്കൊപ്പം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഉറ്റസുഹൃത്ത് അനുശ്രീ രാജിനെ നമിതയുടെ വേര്‍പാട് അറിയിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് റോഡിന് കുറുകെ മുറിച്ചുകടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനുശ്രീ റോഡിലേക്ക് തെറിച്ചുവീഴുകയും നമിത ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങി വീഴുകയായിരുന്നു.ബികോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു നമിത. ആഴ്ചകളായി സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നമിത. അഞ്ച് പരീക്ഷകളില്‍ മൂന്നാമത്തേത് എഴുതി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗതയില്‍ എത്തിയ ബൈക്ക് നമിതയുടെ ജീവനെടുത്തത്. മൂന്ന് പരീക്ഷകളും നന്നായി എഴുതാന്‍ കഴിഞ്ഞെന്ന് നമിത സഹപാഠികളോട് പറഞ്ഞിരുന്നു. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു നമിത. ബിരുദം പൂര്‍ത്തിയാക്കി എന്തെങ്കിലും ജോലി സമ്പാദിച്ചശേഷം ജോലിക്കൊപ്പം പഠനം തുടരണമെന്ന് ആയിരുന്നു നമിതയുടെ ആഗ്രഹമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട്…
തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കോഴിക്കോട്
വടകര: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു, 47) ആണ് മരിച്ചത്. കണ്ണൂക്കര ഒഞ്ചിയം റോഡിൽ കള്ളുഷാപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. റോഡിലുണ്ടായിരുന്ന നായ്ക്കൾ കടിപിടികൂടുകയും റോഡിന് കുറുകെ ഓടുകയുമായിരുന്നു. ഓട്ടോ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്.ഓട്ടോയ്ക്കുള്ളിൽ അകപ്പെട്ട അനിൽ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഉയർത്തി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാർ ബാബുവിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. സിഐടിയു ഹാർബർ സെക്ഷൻ സെക്രട്ടറിയായിരുന്നു അനിൽ ബാബു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ കരുണൻ ആലീസ് ദമ്പതികളുടെ മകനാണ്.…