പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷം മുമ്ബാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന്പോലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.
Day: July 27, 2023
വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
പത്തനംതിട്ടയില്‍ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. കേരള സര്‍വ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരില്‍ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു. പിന്നാലെ തട്ടിപ്പിനിരയായ…
ആൻസൺ കൊലപാതകശ്രമക്കേസ് പ്രതി; അപകടശേഷവും വിദ്യാർഥികളോട് തട്ടിക്കയറി
മൂവാറ്റുപുഴ: നിർമല കോളജ് വിദ്യാർഥിനി നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്‌തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരുക്ക് സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. അപകടത്തിനുശേഷവും ആൻസൺ പ്രകോപനപരമായാണു പെരുമാറിയതെന്നും തട്ടിക്കയറിയെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതോടെ ആശുപത്രിയിൽ തമ്പടിച്ച വിദ്യാർഥികൾ ആൻസനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു. നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാർഥികളെല്ലാം കൂട്ടമായി ആശുപത്രിയിൽ എത്തിയിരുന്നു. അപകടത്തിൽ പരുക്കേറ്റ ആൻസണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് കോളജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.…
തമിഴ്നാട്ടിൽനിന്ന് കൈക്കുഞ്ഞിനെ തട്ടിയെടുത്ത് ചിറയിൻകീഴിലെത്തി; നാടോടികൾ അറസ്റ്റിൽ
തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽനിന്ന് കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളായ നാരായണൻ, ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസിൻ്റെ ഇടപെടലിലാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിനെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് വടശ്ശേരിയിൽനിന്ന് നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെനിന്ന് ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തമിഴ്നാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും വ്യാപക അന്വേഷണം നടത്തുകയും കേരള പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പോലീസ്…
കള്ളു ഷാപ്പുകളുടെ മുഖഛായ മാറുന്നു; ഇനിമുതൽ സ്റ്റാർ പദവികൾ; പുതിയ മദ്യനയത്തിന് അംഗീകാരം
തിരുവനന്തപുരം: 2023-24ലെ മദ്യ നയത്തിന് അംഗീകാരം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് അംഗീകരിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ മദ്യനയത്തിലാണ് മന്ത്രിസഭയുടെ അംഗീകാരം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേരള ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മദ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. കള്ളുഷാപ്പുകൾക്കും ബാറുകൾക്ക് സമാനമായി സ്റ്റാർ പദവികൾ ഉണ്ടാകും. പുതിയ മദ്യനയം അനുസരിച്ച് ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ് ഉയർത്തിയിട്ടുണ്ട്. ബാർ ലൈസൻസ് ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ് കൂട്ടിയിരിക്കുന്നത്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ്. ലഭ്യമാകുന്ന പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി…
രാത്രി വീട്ടിലെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് കുടുംബം; തെരച്ചിലിൽ പാറമടക്കുളത്തിൽ മൃതദേഹം
കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശി അജേഷ് (34) ആണ് മരിച്ചത്. അജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കണ്ടതോടെയാണ് സംശയം ഉയർന്നത്. പോലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പോലീസിൽ പരാതി നൽകിയത്. പോലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്. തുടർന്ന് ഇവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി ഓട്ടോ കുളത്തിൽ മറിഞ്ഞിട്ടുണ്ടോയെന്ന സംശയത്തിൽ തെരച്ചിൽ നടത്തി. പാമ്പാടിയിൽ നിന്നുള്ള ഫയർ ഫോഴ്സ്…
ഷുഗറും പ്രെഷറും എല്ലാമുണ്ട്! മധുരം മാത്രം ഒഴിവാക്കാൻ പറയല്ലേ തന്നെക്കൊണ്ട് ആകില്ലെന്ന് ചിത്ര! 60 ന്റെ മധുരത്തിൽ വാനമ്പാടി!
ജന്മദിനം ഒന്നും ആഘോഷിക്കുന്ന ഒരു രീതിയെ തനിക്കില്ലെന്ന് പറയുകയാണ് കെ എസ് ചിത്ര. മക്കളെ പോലെ സ്നേഹിക്കുന്ന ഒരുപറ്റം കുട്ടികൾ ഒരു കേക്ക് എന്തെങ്കിലും കൊണ്ട് വന്നാൽ അത് കട്ട് ചെയ്യും എന്നല്ലാതെ വീട്ടിൽ അങ്ങനെ ഒരു ആഘോഷം ഉണ്ടായിട്ടേ ഇല്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ചിത്ര പറഞ്ഞു. ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ് താരം ജൂലൈ 27 ന്. ഒരാഴ്ച മുൻപേ തന്നെ ചിത്രയുടെ ഫാൻസ് പേജുകളിൽ ആഘോഷവും തുടങ്ങിയിരുന്നു. ഞങ്ങൾ ആകെ ആഘോഷിച്ചിരുന്നത് നന്ദനയുടെ പിറന്നാൾ മാത്രമായിരുന്നുവെന്നും ചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ വല്ല ഹിമാലയത്തിലും പോയി ഒളിച്ചിരിക്കും എന്ന് ഓർത്തതാണ്. ഞാൻ സ്ഥലത്ത് ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഇത്തവണത്തെ പിറന്നാൾ ആഘോഷം തന്നിലേക്ക് വന്നുവീണെന്നും പതിവ് ചിരി വിടാതെ മലയാളത്തിന്റെ വാനമ്പാടി പറയുന്നു. ഒരിക്കൽ ഫ്‌ളൈറ്റ് ഡിലെ ആയ സമയത്ത് വിദേശത്തുവച്ചിട്ടാണ് സംഭവം. രാവിലെ ഞാൻ ഡോർ…
പുഴക്കരയിൽ പിടിവലിയുടെയും വലിച്ചിഴച്ചതിൻ്റെയും പാടുകൾ കണ്ട് ഭാര്യ, കര്‍ഷകനായുള്ള തെരച്ചില്‍ തുടരുന്നു; നടുക്കം മാറാതെ നാട്
മീനങ്ങാടി: വയനാട് മീനങ്ങാടി മുരണി കുണ്ടുവയലില്‍ കഴിഞ്ഞ ദിവസം കാണാതായ കര്‍ഷകന്‍ കീഴാനിക്കല്‍ സുരേന്ദ്രന് (55) വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫ്, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി അഗ്നിരക്ഷാസേനാംഗങ്ങള്‍, പള്‍സ് എമര്‍ജന്‍സി ടീമംഗങ്ങള്‍ എന്നിവരാണ് വ്യാഴാഴ്ച രാവിലെയോടെ തെരച്ചില്‍ ആരംഭിച്ചത്. ബുധനാഴ്ച ഒന്നരയോടെ വീട്ടില്‍നിന്ന് 100 മീറ്റര്‍ മാറി പുഴയുടെ സമീപത്തെ റബ്ബര്‍തോട്ടത്തില്‍ പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. പുഴയില്‍നിന്ന് കയറിവന്ന ഏതോ ജീവിയാകാം സുരേന്ദ്രനെ കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് പുല്ലിലൂടെ ഏതോ അജ്ഞാതജീവി വലിച്ചുകൊണ്ടുപോയ പാടുകളുണ്ട്. മാത്രമല്ല പുല്ലൊഴിഞ്ഞ ഭാഗത്ത് അവ്യക്തമായ മൂന്ന് കാല്‍പ്പാടുകളുമുണ്ട്. പുല്ലരിഞ്ഞതിന് സമീപത്ത് സുരേന്ദ്രന്‍റെ ഒരു ബൂട്ടും കണ്ടെത്തിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും മീനങ്ങാടി പോലീസും പള്‍സ് എമര്‍ജന്‍സി ടീമംഗങ്ങളും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി പുഴയില്‍ ബുധനാഴ്ച ഇരുട്ടുവീഴുംവരെ തെരച്ചില്‍ നടത്തിയെങ്കിലും സുരേന്ദ്രനെ കണ്ടെത്താനായില്ല. ശക്തമായ മഴയില്‍ കാരാപ്പുഴയില്‍നിന്ന് ഒഴുകിയെത്തുന്ന…