മൈക്ക് വിവാദം: കേസ് അവസാനിപ്പിച്ച്‌ മൈക്ക് സൈറ്റ് തിരികെ നല്‍കി

തിരുവനന്തപുരം: മൈക്ക് വിവാദത്തില്‍ കേസ് അവസാനിപ്പിച്ച സര്‍ക്കാരും പോലീസും നാണക്കേടില്‍ നിന്ന് തലയൂരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് പിടിച്ചെടുത്തിരുന്ന മൈക്കും മറ്റ് ഉപകരണങ്ങളും ഉടമ രഞ്ജിത്തിന് മടക്കി നല്‍കി. കെപിസിസി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്ക് പണിമുടക്കിയത്. രാത്രി വട്ടിയൂര്‍ക്കാവിലെ എസ്.വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനെ വിളിച്ച കന്റോണ്‍മെന്റ് പോലീസ് മൈക്കും ആംപ്ലിഫയറും കേബിളും അടക്കമുള്ളവ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധത്തില്‍ പ്രതി പ്രവര്‍ത്തിച്ചു എന്നാണ് എഫ്‌ഐഐര്‍. പക്ഷെ പോലീസ് സ്വമേധായ എടുത്ത കേസില്‍ പ്രതിയില്ലായിരുന്നു. ഇത് വലിയ പരിഹാസത്തിന് .ഇടയാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മകള്‍ മരിച്ചുകഴിഞ്ഞെന്നും അതിനായി പ്രാര്‍ത്ഥിക്കുമെന്നും പാകിസ്താനിലേക്ക് പോയ യുവതിയുടെ പിതാവ്

ജയ്പൂര്‍: മകള്‍ തങ്ങളെ സംബന്ധിച്ചു മരിച്ചു കഴിഞ്ഞെന്നും അവളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യുകയില്ലെന്നും പാകിസ്താനിലേക്ക് പോയ ഇന്ത്യാക്കാരി അഞ്ജുവിന്റെ പിതാവ്. രണ്ടുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ പോയ അവള്‍ സ്വന്തം മക്കളെ ആര് ഇനി നോക്കുമെന്ന് പോലും ഓര്‍ത്തില്ലെന്നും അവരുടെ ഭാവി നശിപ്പിച്ചെന്നും പറഞ്ഞു. മകള്‍ക്ക് മറ്റൊരാളെ വിവാഹം ചെയ്തു ജീവിക്കണമെന്നുണ്ടായിരുന്നു എങ്കില്‍ അവള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് വിവാഹമോചനം നേടുകയായിരുന്നു എന്നും ഇനിമുതല്‍ അവള്‍ മരിച്ചതായി കണക്കാക്കുമെന്നും പിതാവ് ഗയാ പ്രസാദ് തോമസ് രാജസ്ഥാനില്‍ പറഞ്ഞു. മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന് അങ്ങിനെ ഒരു കാര്യവും ചെയ്യാന്‍ പോകുന്നില്ലെന്നും അവള്‍ മരിക്കാനായി പ്രാര്‍ത്ഥിക്കുമെന്നും തോമസ് പറഞ്ഞു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാകിസ്താന്‍ കാരന്‍ നസ്‌റുള്ളയുമായി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞതായി ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. വിവാഹത്തിന് മുമ്ബ് അഞ്ജു മതം മാറി ഇസ്‌ളാമിയാകുകയും ഫാത്തിമ…

‘തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വെള്ളം പോലും തന്നില്ല’; മണിപ്പൂരിലെ 19 കാരിയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടയില്‍ ബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച താന്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി 19 കാരിയായ ആദിവാസി പെണ്‍കുട്ടി രംഗത്തെത്തി. വെള്ളം പോലും തരാതെ മലമുകളില്‍ കൊണ്ടുപോയി തന്നെ പീഡനത്തിരയാക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു. രക്ഷപ്പെടാന്‍ പദ്ധതിയിട്ട് എ ടി എമ്മില്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. നാലംഗ സംഘം തന്നെ ഒരു വെളുത്ത ബൊലറോ കാറില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. കാറില്‍ വെച്ച് ഡ്രൈവറൊഴികെ മൂന്ന് പേരും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. തോക്കിന്റെ പിന്‍വശം കൊണ്ട് പെണ്‍കുട്ടിയെ അടിക്കുകയും ചെയ്തു. ‘പിന്നീട് എന്നെ ഒരു കുന്നിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും അവര്‍ എന്നെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. അവര്‍ക്ക് എന്നോട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, രാത്രി…

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ മൈക്ക് തടസപ്പെട്ടു; കേസെടുത്ത് പോലീസ്, പരിശോധന നടത്തും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. മൈക്ക് തടസപ്പെട്ട സംഭവത്തിൽ പരിപാടിയിൽ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആണ് പരിശോധിക്കുക. കേരള പോലീസ് 118 E KPA ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടത് സാങ്കേതിക പ്രശ്നമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ, പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കേരള പോലീസിലെ ആക്ടാണ് 118 E KPA. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ…