ന്യുഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് ദിശാബോധമില്ല. ഈസ്റ്റ് ഇന്ത്യ കമ്ബനിയും ഇന്ത്യന്‍ മുജാഹിദ്ദിനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ആ പേര് ഉപയോഗിച്ചിട്ടുണ്ടെന്നും മോദി പരിഹസിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ചതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം. ഇതുപോലെ ദിശാബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി പാര്‍ട്ടി നേതാവ് രവി ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ത്യയെന്ന് പേര് ഉപയോഗിച്ച് അവര്‍ സ്വയം പുകഴ്ത്തുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യന്‍ മുജാഹിദ്ദിന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയവയെല്ലാം ആ പേര് ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യ എന്ന പേര് വെറുതെ ഉപയോഗിച്ചിട്ട് കാര്യമില്ല. രാജ്യത്തിന്റെ പേര് ഉപയോഗിച്ചതുകൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാവില്ല. – പ്രധാനമന്ത്രി പറഞ്ഞതായി രവി…
Day: July 25, 2023
‘പിന്‍ഗാമിയാരെന്ന് അപ്പ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞിട്ടില്ല’; സുധീരന് ചാണ്ടി ഉമ്മന്റെ മറുപടി
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല എന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ജീവിച്ചിരിക്കുമ്പോള്‍ അത്തരത്തില്‍ ഒരു പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് ചാണ്ടി ഉമ്മന്‍ ഓര്‍മിപ്പിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ, ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മത്സരിപ്പിക്കണം എന്ന കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്റെ പരാമര്‍ശത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ‘ജീവിച്ചിരുന്നപ്പോള്‍ ചാണ്ടി ഉമ്മനാണ് തന്റെ പിന്‍ഗാമിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പിന്‍ഗാമി താനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല,’ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ആദ്യമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിയ ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍…
വിഷക്കായ കഴിച്ച വിവരം ആരോടും പറയാതെ മറച്ചുവെച്ചു ; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ആലപ്പുഴ : ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിയില്‍ പുതുവേല്‍ പ്രശാന്ത് , പ്രസന്ന ദമ്ബതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല . നിന്നും പ്രാഥമിക ചികിത്സ നല്‍കിയ വീണയെ തിരികെ വീട്ടിലേയ്ക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആയാപറമ്ബ് എന്‍ എസ് എസ് എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീണ ആണ് സഹോദരി.