തൃശൂര്‍: തൃശൂരില്‍ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു. വടക്കേകാട് സ്വദേശികളായ അബ്ദുല്ലക്കുട്ടിയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ മാനസികരോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്ന് പോലീസ്. ഇന്നു രാവിലെയാണ് ഈ ദാരുണ സംഭവമുണ്ടായത്. ദീര്‍ഘകാലമായി ഇവരുടെ കൊച്ചുമകന്‍ മാനിസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലുടെ കീഴ്‌പ്പെടുത്തി.
Day: July 24, 2023
റാന്നിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; പിതാവും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരന്‍ ഒളിവില്‍
പത്തനംതിട്ട: റാന്നിമോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (34) ആണ് മരിച്ചത്. മദ്യപിച്ചുള്ള വഴക്കിനിടെയാണ് കൊലപാതകമെന്ന് സൂചന. സംഭവത്തില്‍ ജോബിന്റെ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍ ഒളിവിലാണ്.
‘തെളിവില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്, അത് തെളിഞ്ഞല്ലോ; അത്രത്തോളം ഞാൻ അനുഭവിച്ചു’
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഹർഷിന. പൂർണമായി നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. കത്രികയുമായി 5 വർഷം വേദന സഹിച്ചാണ് ഹർഷിന ജീവിച്ചത്. ‘ഞാൻ പറയുന്നതിൽ ഒരു ശതമാനം പോലും കളവില്ല എന്ന് എനിക്ക് ഉറപ്പാണ്. പൂർണമായ നീതി ലഭിക്കുന്നതുവരെ പോരാടും. അഞ്ചു വർഷം അനുഭവിച്ചത് ചെറുതല്ല. വേദനകൾക്കും ഞാൻ അനുഭവിച്ചതിനും ആരോടും നഷ്ടപരിഹാരം ചോദിക്കുന്നില്ല. അത് തരേണ്ടവർ തന്നോളും. എന്നാൽ ഇതിലൂടെ എനിക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം നൽകിയേ പറ്റൂ. പൂർണമായ റിപ്പോർട്ട് പുറത്തുവരട്ടേ.ഇതിനൊരു പ്രതിയില്ല, മെഡിക്കൽ കോളജിന്റേതല്ല കത്രിക എന്നാണല്ലോ ഇതുവരെ പറഞ്ഞത്. ഇതിനൊരു തെളിവില്ലെന്നാണ് ആരോഗ്യമന്ത്രി പോലും വന്നപ്പോൾ പറഞ്ഞത്. അത് തെളിയിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത്…
മഴ ശക്തമായി തുടരും: മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി,9 ഇടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടർന്നേക്കും. വടക്കന്‍ കേരളത്തില്‍ ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് യെല്ലോ അലർട്ടായി മാറ്റി. ഈ ജില്ലകള്‍ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലും ജാഗ്രതാ നിർദേശം നിലനില്‍ക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ ഒരിടത്തും യെല്ലോ അലർട്ട് പോലുമില്ല. മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. ‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
പുഴയിലേക്ക് ചാടാൻ തെങ്ങിൽ കയറി, പക്ഷേ ആദ്യം ‘ചാടിയത്’ തെങ്ങ്; 4 പേർക്ക് അദ്ഭുതരക്ഷ
കാളികാവ് (മലപ്പുറം): പുഴയിലേക്ക് ചാടാന്‍, ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാലു യുവാക്കള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിലാണ് ഞായറാഴ്ച വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കൾ കുളിക്കാനെത്തിയത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാല് യുവാക്കൾ ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പൊങ്ങിത്തെറിച്ചു പോയെങ്കിലും പുഴയിലെ വെള്ളത്തിലേക്ക് വീണതിനാൽ ആർക്കും പരുക്കില്ല. തെങ്ങ് യുവാക്കളുടെ മുകളിലേക്ക് വീഴാത്തതും ഭാഗ്യമായി. മഴക്കാലം തുടങ്ങിയതോടെ ദിവസവും ഒട്ടേറെ പേരാണ് ഈ ചിറയിലെ വെള്ളചാട്ടം കാണാനും കുളിക്കാനും എത്തുന്നത്. ചിലർ തെങ്ങിന് മുകളിൽ നിന്നും താഴേക്ക് ചാടി സാഹസികത കാണിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതു കണ്ട് അഭ്യാസ പ്രകടനത്തിനൊരുങ്ങുമ്പോഴാണ് തെങ്ങ് ചതിച്ചത്.
ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
ചെറുതോണി: ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ സലാമിനെ (46)യാണ് ചെറുതോണി പാറേമാവിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാതെ വന്നതോടെ വീട്ടുടമയെ ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വീട്ടുടമ വന്നുനോക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 ദിവസം മുന്‍പാണ് ഇടുക്കിയിലേക്ക് സ്ഥലംമാറിയെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.