തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1.62 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഇയാൾക്കെതിരെയുള്ള കേസ്.തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻതുകയുടെ തിരിമറി നടന്നത്. 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി പ്രവർത്തിച്ചുവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിൻ്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചുമാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പോലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.
Day: July 22, 2023
ഇടുക്കിയില്‍ ആറുവയസ്സുകാരനെ അടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് വധശിക്ഷ, 92 വര്‍ഷം തടവ്
ഇടുക്കി: ഇടുക്കി ആനച്ചാലില്‍ സഹോദരനെ അടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസ് പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക് കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടികളുടെ മാതൃ സഹോദരി ഭര്‍ത്താവാണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയതിനാണ് വധശിക്ഷ. മരണംവരെ തൂക്കിലിടാനാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്‌സോ കേസ് പ്രകാരം നാല് കുറ്റങ്ങള്‍ക്ക് മരണംവരെ തടവും വിധിച്ചു. മറ്റ് കുറ്റങ്ങള്‍ക്ക് ആകെ 92 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. ഹൈക്കോടതി അനുമതിയോടെ വധശിക്ഷ ആദ്യം നടപ്പാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൊല്ലപ്പെടുന്നത് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ അത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണ്ട് മരണശിക്ഷ നല്‍കണമെന്ന പഞ്ചാബ് ഹൈക്കോടതിയുടെ വിധിയാണ് ഇവിടെ പരിഗണിച്ചിരിക്കുന്നതെന്ന് പ്രോസിക്യുഷന്‍ പറഞ്ഞൂ. പുലര്‍ച്ചെ മൂന്ന് മണിക്ക് കുടുംബാംഗങ്ങള്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്ബോഴാണ് ആക്രമണം നടന്നത്. 2021 ഒക്‌ടോബര്‍ രണ്ടിന് രാത്രിയാണ് ഈ ക്രൂരകൃത്യം നടന്നത്. വെള്ളത്തൂവല്‍…
യാത്രയ്ക്കിടെ പെണ്‍കുട്ടി ഛര്‍ദിച്ചു, ബസിന് ഉള്‍വശം കഴുകിപ്പിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജോലി തെറിച്ചു
വെള്ളറട: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെയും സഹോദരിയെയുംകൊണ്ട് ബസിന് ഉള്‍വശം കഴുകിപ്പിച്ച് ഡ്രൈവര്‍. സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി. പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് ജോലിയില്‍ നിന്ന് നീക്കിയത്.വ്യാഴാഴ്ച മൂന്നുമണിയോടെ വെള്ളറട ഡിപ്പോയില്‍ വെച്ചായിരുന്നു സംഭവം. വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മകളാണ് ബസിനുള്ളില്‍ ഛര്‍ദിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലാണ് സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്. ഇവര്‍ ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോഴാണ് സംഭവം. ബസ് വെള്ളറട ഡിപ്പോയില്‍ എത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു. പിന്നാലെ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ പെണ്‍കുട്ടികള്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
റായ്ഗഡ് മണ്ണിടിച്ചിലിൽ മരണം 22 ആയി; 84 പേരെ ഇനിയും കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു
നവിമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചലിൽ കാണാതായാവരെ കണ്ടെത്താനാവതെ ബന്ധുക്കൾ. കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ പത്ത് ബന്ധുക്കളെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്ന് ബദ്‌ലാപൂകരിലെ താമസക്കാരനായ കാന്ത കട്‌ല പറയുന്നത്. കാണാതായവരിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും 3 കുട്ടികളുമാണ് ഉള്ളത്. അവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ എന്നറിയാൻ എന്നും വരാറുണ്ട്. എന്നാൽ കാത്തിരിപ്പ് വിഫലമാവുക മാത്രമാണ് ചെയ്യാറുള്ളത് എന്നും അവർ പറഞ്ഞു. റായ്ഗഡിലെ ഖലാപൂർ തഹസിലെ ഇർഷൽവാദി ഗ്രാമത്തിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. 228 പേരായിരുന്നു ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിൽ 22 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.84 പേരെ കാണാതായി. ഭാര്യാ പിതാവ് രാഘോ ഡോറെയും അദ്ദേഹത്തിന്റെ ഭാര്യമാരായ ചെന്ദ്രി, മൈനി, ഭാര്യയുടെ സഹോദരൻ കൈലാസ്, ബന്ധുക്കളായ കാഞ്ചന ഡോർ, രമേഷ് മെംഗ എന്നിരുൾപ്പെടെ ഏഴ് പേരെ കാണാതായതായി ഖലാപൂരിലെ നദഗാൽ ഗ്രാമത്തിലെ താമസക്കാരനായ ഹിരു…
കുട്ടനാട്ടില്‍ കാര്‍ കത്തി യാത്രക്കാരന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല
ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട ജെട്ടി റോഡിരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജെയിംസ് കുട്ടിയുടേതാണ് കാര്‍. റോഡരുകില്‍ കാര്‍ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം തകഴി അഗ്നിശമന സേനയെ അറിയിച്ചത്. അഗ്നിശമന സേന എത്തി തീ അടച്ചുകഴിഞ്ഞപ്പോഴാണ് അകത്ത ആളുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ആളെ തിരിച്ചറിയാത്തതിനാല്‍ വിദഗ്ധ പരിശോധന വേണ്ടിവരും.കാര്‍ കത്തിയതില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതാണ് പോലീസ് സംശയിക്കുന്നത്.