പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാനയാത്ര; വികാരനിർഭര യാത്രയയപ്പ്

കോട്ടയം: അനിയന്ത്രിതമായ ജനക്കൂട്ടം വിലാപയാത്രയിലേക്കും പൊതുദർശനച്ചടങ്ങിലേക്കും ഒഴുകിയെത്തിയതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിലടക്കം മാറ്റംവരുത്തി. ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയിൽ രാത്രി ഏഴരയ്ക്ക് പ്രാർഥനകളും ആരംഭിക്കും. തിരുനക്കര മൈതാനത്തുനിന്ന് പുതുപ്പള്ളി തറവാട്ടിലേക്കുള്ള വിലാപയാത്ര ഉച്ചയ്ക്ക് 2:30ന് ആരംഭിക്കും. 4:30ന് തറവാട്ടിൽനിന്നു പുതിയ വീട്ടിലേക്ക് പൊതുദർശനത്തിനായി ഭൗതികദേഹം എത്തിക്കും. പൊതുദർശനത്തിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. ഏഴുമണിക്ക് പുതിയ വീട്ടിൽനിന്നു പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികദേഹം കൊണ്ടുപോകും. രാത്രി 7:30ന് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള പ്രാർഥനകൾ ആരംഭിക്കും. ഇതിനുശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. അതേസമയം തിരുനക്കരയിൽ തിരക്ക് വർധിക്കുകയാണെങ്കിൽ ചടങ്ങുകളിൽ വീണ്ടും മാറ്റംവരുത്തിയേക്കും എന്നാണ് സൂചന.

മണിപ്പൂരിലേത് വലിയ ഭരണഘടനാ വീഴ്ച; സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, സംഭവം അപലപനീയമാണെന്നും വീഡിയോ വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള ആ വീഡിയോ വലിയ ഭരണഘടനാ വീഴ്ചയാണ് കാണിക്കുന്നത്. സര്‍ക്കാര്‍ ഉടനടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്‍കി. കേസ് ജൂലായ് 28ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇന്നലെ പ്രചരിച്ച വീഡിയോകോടതിയെ വളരെ അസ്വസ്ഥതപ്പെടുത്തി. സര്‍ക്കാര്‍ മുന്നോട്ടുവന്ന് നടപടിയെടുക്കേണ്ട സമയമാണിത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നൂം ചീഫ് ജസ്റ്റീസ് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ കോടതി ഇടപെടും. ഇത്തരം അക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച്‌ കോടതിയെ അറിയിക്കണം. മാധ്യമങ്ങളില്‍ കാണുന്ന വീഡിയോ കടുത്ത ഭരണഘടനാ ലംഘനമാണ് കാണിക്കുന്നത്. –…

മണിപ്പൂരില്‍ കൂകി വനിതകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു ; വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടു

ഇംഫാല്‍: കൂകി വനിതകളെ പൂര്‍ണ്ണനഗ്നയാക്കി തെരുവിലൂടെ നടത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 77 ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഇവര്‍ക്ക് തൂക്കുമരം തന്നെ ഉറപ്പാക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരാന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന പച്ച ഷര്‍ട്ടിട്ട കുറ്റവാളിയെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായി മാറിയത്. ഇതോടെ കേന്ദ്രം വീഡിയോ പ്രചരിച്ച ട്വിറ്റര്‍ അടക്കമുള്ള മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളോടും വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. വീഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളെയും പ്രതിപക്ഷത്തുളള നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. സ്മൃതി ഇറാനി മണിപ്പൂര്‍ മുഖ്യമന്ത്രിയെ വിളിച്ച്‌ വിഷയം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, പ്രിയങ്കാ ഗാന്ധി, ജെയ്‌റാം രമേശ്, സച്ചിന്‍ പൈലറ്റ്, ശിവസേന നേതാക്കളായ ആദിത്യ…

സംഭവം ഇന്ത്യയ്ക്ക് തന്നെ അപമാനം ; മണിപ്പൂരിലെ പെണ്‍മക്കളെ അപമാനിച്ച ഒരുത്തനേം വിടില്ല : 76 ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

ഇംഫാല്‍ : മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ച കാര്യത്തില്‍ ആര്‍ക്കും ഒരിക്കലും മാപ്പു കൊടുക്കില്ലെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഴുവന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മണിപ്പൂരില്‍ മാസങ്ങള്‍ നീണ്ടു നിന്ന കൂകി മെയ്തി വിഭാഗക്കാര്‍ തമ്മില്‍ നടത്തിയ ആഭ്യന്തരകലാപത്തില്‍ നിശബ്ദനായിരുന്ന പ്രധാനമന്ത്രി ഇതാദ്യമായിട്ടാണ് പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഏതു സമൂഹത്തിലായാലും ഇത്തരം നടപടികള്‍ അപമാനകരമാണ്. ഇത് ആരാണ് ചെയ്തതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നതുമെല്ലാം മറ്റൊരു വിഷയമാണ്. പക്ഷേ ഈ കൃത്യം രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ്. എല്ലാ മുഖ്യമന്ത്രിമാരോടും ക്രമസമാധാന പാലനംകര്‍ക്കശമാക്കാന്‍ ആവശ്യപ്പെടുകയാണെന്നും മണിപ്പൂരായാലും രാജസ്ഥാനായാലും ഛത്തീസ്ഗഡ് ആയാലും സ്ത്രീകളെ ബഹുമാനിക്കുക എന്നത് രാഷ്ട്രീയത്തിനും മുകളിലാണ്. അതേസമയം മണിപ്പൂരില്‍ രണ്ടുയുവതികളെ ഒരുകൂട്ടം ആള്‍ക്കാര്‍ പൊതുവഴിയിലൂടെ നഗ്നയാക്കി നഗരത്തിലൂടെ നടത്തിക്കുന്നതിന്റെയും ലൈംഗികസ്പര്‍ശം നടത്തുന്നതിന്റെയും…

‘ഉമ്മൻ ചാണ്ടി നേതാവേ, ഞങ്ങടെ ഓമന നേതാവേ… ഇല്ലാ ഇല്ല മരിച്ചിട്ടില്ല’; വിലാപയാത്ര കോട്ടയത്ത്; നിറകണ്ണുകളോടെ ജനക്കൂട്ടം

കോട്ടയം: നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലെത്തി. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പുലർച്ചെ നാലുമണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്. ഡിസിസി ഓഫീസിന് മുന്നിൽ പൊതുദർശനത്തിനായി 20 മിനിറ്റ് സമയമാണ് അനുവദിച്ചത്.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാജ്ഞലി അർപ്പിക്കാൻ നാടിൻ്റെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാനായി കാത്തുനിന്നത്. പുലർച്ചെ നാലുമണിക്ക് എത്തിയ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തെ കോടിമത പാലത്തിനരികിൽ നിന്നുതന്നെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് അകമ്പടി വാഹനങ്ങളുടെ പിന്തുണയിലാണ് ഉമ്മൻ ചാണ്ടി തന്റെ അവസാന യാത്രയ്ക്കായി…

‘മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേട്, ഒരു പ്രതിയും രക്ഷപ്പെടില്ല’: പ്രധാനമന്ത്രി മോദി

ഡല്‍ഹി: മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവമെന്ന് പ്രധാനമന്ത്രി. കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുവതികളെ അക്രമിസംഘം നഗ്നയായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. “മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല,” പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ പ്രതികരണം കൂടിയാണ് ഇത്. യുവതികളെ നഗ്നരായി നടത്തിച്ച ജനക്കൂട്ടം വയലുകളിലെത്തിച്ച് ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വലിയ പ്രതിഷേധം ഉയർന്ന് വരുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും ഉണ്ടാവുന്നത്. സംഭവത്തില്‍ പ്രതികരിച്ച് മറ്റ് നിരവധി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോ…

ഗുജറാത്തില്‍ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 9 മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ആഡംബര കാര്‍ ജനക്കൂട്ടത്തിനു മേല്‍ പാഞ്ഞുകയറി ഒമ്ബത് പേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ദേശീയപാതയില്‍ ഐകോണ്‍ മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ 1.15 ഓടെ അപകടമുണ്ടായത്. ഒരു അപകടമുണ്ടായ സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ക്കിടയിലേക്കാണ് കാര്‍ കയറിയത്. മരിച്ചവരില്‍ ഒരാള്‍ പോലീസ് കോണ്‍സ്റ്റബിളാണ്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോട്ടാഡ്, സുന്ദര്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരും കണ്ടുനിന്നവരുമാണ് അപകടത്തില്‍പെട്ടത്. അതേസമയം, ഗുജറാത്തില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ജുനഗഡിലാണ് ഏറ്റവും ദുരിതം വിതച്ചിരിക്കുന്നത്.

ഒരു ദിനം പിന്നിട്ട് വിലാപയാത്ര; വഴിയരികിൽ കാത്ത് നിന്ന് ആയിരങ്ങൾ; ഉമ്മൻ ചാണ്ടിക്ക് ഇന്ന് അന്ത്യവിശ്രമം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് എത്തിയത് നേരത്തോട് നേരം പിന്നിട്ട്. വിലാപയാത്ര ആദ്യ 100 കിലോമീറ്റർ പിന്നിടാൻ എടുത്തത് 17 മണിക്കൂർ സമയമാണ്. ഇന്നലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും ഏഴേകാലിന് തുടങ്ങിയ വിലാപയാത്ര ഇന്ന് 8.30 ഓടെയാണ് ചിങ്ങവനത്ത് എത്തിയത്. ഇന്ന് രണ്ട് മണി മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുലർച്ചെ 5.30ഓടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ അർധരാത്രിയിലും കത്തിച്ച മെഴുകുതിരിയുമായി പാതയോരത്ത് കാത്തുനിന്നത് ആയിരക്കണക്കിന് ആളുകളാണ്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധിയും നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് വിലാപയാത്ര എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. രാത്രി എട്ടരയോടെ പത്തനംതിട്ട ജില്ലയിലേക്കും കടന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് പത്തനംതിട്ട പന്തളത്ത് വിലാപയാത്ര എത്തിയത്.…