കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ ഉൾപെടെ നിരവധി പേർക്ക് പരുക്കേറ്റു. ഇരിക്കൂർ ചേടിച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എഎൽപി സ്കൂളിന് സമീപം ബുധനാഴ്ച്ചരാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറിൽ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാർപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട ബസ് ഇരിക്കൂർ ചേടിച്ചേരി എഎൽപി സ്കൂളിന് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻ ഭാഗം തകർന്നു. വിദ്യാർത്ഥികളടക്കം ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യിൽ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇരിക്കൂർ പോലീസും മട്ടന്നൂർ ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Day: July 19, 2023
തലസ്ഥാനത്തോട് യാത്രപറഞ്ഞ് ഉമ്മന്‍ ചാണ്ടി മടങ്ങുന്നു; വിലപായാത്ര പുതുപ്പള്ളിയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയായും മന്ത്രിയായും എംഎല്‍എയായും 53 വര്‍ഷത്തോളം നിറഞ്ഞുനിന്ന തലസ്ഥാന നഗരിയോട് എന്നന്നേക്കുമായി വിടപറഞ്ഞ് ഉമ്മന്‍ ചാണ്ടി ജന്മനാട്ടിലേക്ക് മടങ്ങന്നു. പതിനായിരക്കണക്കിന് ആളുകളുടെ ആദരവ് ഏറ്റുവാങ്ങിയാണ് അദ്ദേഹം അനന്തപുരിയോട് വിടചൊല്ലുന്നത്. രാവിലെ ജഗതി പുതുപ്പള്ളി വീട്ടില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര 10.30 കഴിഞ്ഞപ്പോള്‍ മണ്ണന്തല പിന്നിടുന്നത്. മൂന്നര മണിക്കൂര്‍ കൊണ്ട് നഗരാതിര്‍ത്തി മാത്രമാണ് പിന്നിട്ടത്. മരിതൂര്‍ പിന്നിട്ട് വട്ടപ്പാറയിലാണ് ഇപ്പോള്‍ വിലാപയാത്ര. അതിവേഗം ബഹുദൂരം എന്നതായിരുന്നു തന്റെ വികസന മന്ത്രമെങ്കില്‍ ഇപ്പോള്‍ എല്ലാവരേയും അവസാനമായി കണ്ട് യാത്ര പറയാനുള്ള സാവകാശം അദ്ദേഹം എടുക്കുകയാണ്. ജനലക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തി പൊതുജനസമ്ബര്‍ക്ക പരിപാടി നടത്തിയ മുന്‍ മുഖ്യന് വഴിയിലുടെ നീളം കാത്തുനിന്ന് ജനലക്ഷങ്ങള്‍ അവസാന ജനസമ്ബര്‍ക്ക യാത്രയ്ക്ക് സ്വീകരണം നല്‍കുന്നത്. ഭൗതികദേഹം വഹിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ ്രപത്യേക ബസില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, പ്രതിപക്ഷ…
‘അമ്പാടിയെ കൊന്നത് ആർഎസ്എസ്’; ആരോപണവുമായി മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസാണെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ (22) വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷൻ സംഘമാണെന്ന് സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് ആക്രമണമെന്നും മന്ത്രി പറഞ്ഞു. “കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർഎസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് സഖാവിനെതിരെ ആക്രമണം നടന്നത്. സാമൂഹ്യവിരുദ്ധ സംഘങ്ങൾക്കെതിരായ പോരാട്ടത്തെ ആയുധംകൊണ്ട് തോൽപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. കൂടുതൽ കരുത്തോടെ ഡിവൈഎഫ്ഐയും പാർട്ടിയും ഇത്തരക്കാർക്കെതിരെ മുന്നോട്ടുപോകുക തന്നെ ചെയ്യും. സ. അമ്പാടിക്ക് അന്ത്യാഭിവാദ്യങ്ങൾ. ലാൽസലാം.”
തന്റെ രണ്ടു മനസ്താപങ്ങളില്‍ ഉമ്മന്‍ചാണ്ടിയുണ്ട് ; ലൈംഗികാരോപണം അടിസ്ഥാനരഹിതം ; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അനേകര്‍ കാത്തു നില്‍ക്കുമ്ബോള്‍ സാമൂഹ്യമാധ്യമത്തില്‍ പശ്ചാത്താപ കുറിപ്പിട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടി. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരേ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെയുള്ളില്‍ നീറുന്ന രണ്ടു മന:സ്താപങ്ങളുണ്ടെന്നും അതില്‍ ഉമ്മന്‍ചാണ്ടിയുണ്ടെന്നും അദ്ദേഹം കുറിച്ചു. മാധവൻകുട്ടിയുടെ കുറിപ്പ് : കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട് 1 “ശൈലിമാറ്റം ” “ഐ എസ് ആര്‍ ഒ ചാരക്കേസ് ” കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോതലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ…