ന്യൂഡൽഹി: മൂന്നു ദിവസമായി ധാരമുറിയാതെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. പ്രളയഭീഷണിക്കു മുന്നിൽ ഡൽഹി പകച്ചുനിൽക്കുന്നു. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാനദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുന്നു. ഡൽഹിയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു കാരണം തേടുകയാണു വിദഗ്ധർ അപകടപരിധിയായ 205 മീറ്റർ കവിഞ്ഞും യമുന നിറഞ്ഞൊഴുകുകയാണ്. വ്യാഴാഴ്ച രാവിലെ 8ന് 208.48 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്. 1978ലെ 207.59 എന്ന ജലനിരപ്പ് പരിധിയെയും മറികടന്നും വെള്ളം നിറയുന്നത് ആശങ്കയുണ്ടാക്കുന്നു. നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ പൊതുവേ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും പ്രളയഭീഷണി തുടരുകയാണ്. ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെകനത്ത മഴയുമാണു രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കിയത് എന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ പറയുന്നു. എന്നാൽ മറ്റു കാരണങ്ങളുമുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഏതു…
Day: July 13, 2023
‘പെട്രോളിന് പണമില്ല, തൂമ്പാപണിക്ക് അവധി വേണം’: വൈറലായി കെഎസ്ആർടിസി ഡ്രൈവറുടെ കത്ത്
തൃശ്ശൂര്‍: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ചായിരുന്നു കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. ബൈക്കില്‍ പെട്രോള്‍ അടിക്കാൻ പോലും കാശില്ലെന്ന് അജു പറയുന്നു. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്‌ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്ബായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. മൂന്ന് മാസം മുമ്ബ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈമാസം ഇതുവരെ ശമ്ബളം…
ചന്ദ്രനിലെ ലാൻഡിങ് സങ്കീർണതയുള്ള ദൗത്യം
ജൂലൈ 14 വെള്ളിയാഴ്ച ഇന്ത്യ കാലെടുത്തുവയ്ക്കുന്നത് പുതിയൊരു ചരിത്ര നേട്ടത്തിലേക്കാണ്. ഇസ്രോ (ISRO) എന്ന ഇന്ത്യൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ 3 എന്ന ബഹിരാകാശ പേടകം നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ 3. ഇത് വിജയമായാൽ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറും. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ 3 ലാൻഡിങ് ചെയ്യാൻ സാധിച്ചാൽ അത് ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു നേട്ടമായിരിക്കും. 2019ൽ ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡിങ്ങിലാണ് പ്രശ്നങ്ങൾ നേരിട്ടത്. സോഫ്റ്റ് ലാൻഡിങിൽ ഉണ്ടായ പ്രശ്നത്തിന് ശേഷം ഇസ്രോ നടത്തുന്ന അടുത്ത ശ്രമമാണ് ചന്ദ്രയാൻ 3. ഈ ദൌത്യം വിജയമായാൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ…
കർഷകനെ ശ്വാസം മുട്ടിച്ചു കൊന്നു; തക്കാളി വിറ്റ പണം തട്ടിയെടുക്കാനെന്ന് സംശയം
ഹൈദരാബാദ്: അടുത്തിടെ വിളവെടുത്ത തക്കാളി വിറ്റ് ലക്ഷങ്ങളുടെ ലാഭം കൊയ്ത കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ബോഡിമല്ലദിനേ ഗ്രാമത്തിലെ കര്‍ഷകനായ നരിം രാജശേഖര്‍ റെഡ്ഡിയെയാണ് ആക്രമികള്‍ കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അനഗ്ലു മാര്‍ക്കറ്റില്‍ തക്കാളി വിറ്റ് 30 ലക്ഷം രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗ്രാമത്തിലെ ഒരു കൃഷി ഭൂമിയില്‍ ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം താമസിച്ചത്. വിളവെടുപ്പിന് പിന്നാലെ ഇദ്ദേഹം 70 കൊട്ട തക്കാളി മാര്‍ക്കറ്റില്‍ വിറ്റെന്നും ഇതുവഴി 30 ലക്ഷത്തോളം രൂപ ലഭിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളില്‍ നിന്നും പണം കവരുന്നതിന് വേണ്ടിയാണ് സംഘം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പാല്‍ നല്‍കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ ആക്രമി സംഘം ഇയാളെ തടഞ്ഞുനിര്‍ത്തി മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും സില്‍ക്ക് നൂല്‍ കൊണ്ട് കെട്ടി കഴുത്തില്‍…
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 768 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജൂലൈ പതിനാല് മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.അതേസമയം കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക. 1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്.ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക,…
യമുനയില്‍ ജലനിരപ്പ് ഉയരുന്നു; 16,000 പേരെ ഒഴിപ്പിച്ചു; ജാഗ്രത നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
ന്യുഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്ത മഴ ഡല്‍ഹി നിവാസികളെ ദുരിതത്തിലാക്കുന്നു. യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 207.55 മീറ്റര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന തോതില്‍ ജലനിരപ്പ് എത്തിയിരുന്നു. വൈകാതെ 207.71 മീറ്റര്‍ പിന്നിട്ടു. ഇന്നലെ രാത്രി 11 മണിയോടെ ജലനിരപ്പ് 208.08 മീറ്ററില്‍ എത്തിയെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 208.13 മീറ്ററിലെത്തി ജലനിരപ്പ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിക്കേ് മാറാന്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ഇതിനകം 16,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കാര്യമായ മഴ ഇല്ലെങ്കിലും ഹിമചാല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വെള്ളമാണ് ഭീഷണിയാകുന്നത്. ഡല്‍ഹിയിലേക്കുള്ള വെള്ളമൊഴുക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത്…
‘എന്തിനാ ഇപ്പോള്‍ വന്നത്?’; പ്രളയബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ കരണത്തടിച്ച് സ്ത്രീ
ചണ്ഡീഗഢ്: ഹരിയാനയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എം എല്‍ എ ഈശ്വര്‍ സിംഗിനെ അടിച്ച് സ്ത്രീ. ഗുല ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈശ്വര്‍ സിംഗിനെ സ്ത്രീ കവിളില്‍ അടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഘാഗര്‍ നദി കരകവിഞ്ഞൊഴുകിയ് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ ഒരു ബണ്ട് (ചെറിയ അണക്കെട്ട്) തുറന്നതിനാലാണ് വെള്ളം ജനവാസമേഖലയിലേക്ക് ഇരച്ച് കയറിയത് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതേ കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് സ്ത്രീ എം എല്‍ എയെ അടിച്ചത്. എം എല്‍ എക്ക് ചുറ്റും ജനക്കൂട്ടം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ വന്നത്?’, എന്ന് ചോദിച്ച് കൊണ്ടാണ് സ്ത്രീ എം എല്‍ എയെ അടിക്കുന്നത്. ഗ്രാമത്തിലെ വെള്ളപ്പൊക്ക സാഹചര്യം…
ചക്രവാതച്ചുഴി; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് ശമനമായെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിബംഗാൾ ഉൾകടലിൽ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറിയും സ്ഥിതിചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…