കേന്ദ്രത്തിന് തിരിച്ചടി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി, പുതിയ നിയമനം ഉടന്‍ വേണം

ഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ദ് ചെയ്ത് സുപ്രീംകോടതി. മുന്നാം തവണയും ഇഡി ഡയറക്ടർക്ക് കാലാവധി നീട്ടി നില്‍കിയത് നിയമ വിരുദ്ധമാണെന്ന് വ്യക്താമാക്കിയാട് കോടതി നടപടി. പുതിയ ഡയറക്ടറെ 15 ദിവസത്തിനകം നിയമിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി നടപടി കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ്. നിയമനം അസാധുവാക്കിയെങ്കിലും സജ്ജയ് മിശ്രക്ക് ഈ മാസം 31 വരെ പദവിയില്‍ തുടരാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടി നല്‍കിയതിനെതിരെ നിരവധി ഹർജികളായിരുന്നു സുപ്രീംകോടതിയിലെത്തിയത്. മിശ്രയുടെ…

മുതലപ്പൊഴിയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. ബിജു ആന്റണി, റോബിന്‍ എഡ്വിന്‍ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹമാണ് ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ കണ്ടെത്തിയത്. പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.മൃതദേഹം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്. പുലിമുട്ടിനിടയില്‍ മറ്റു രണ്ടുപേരും കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടാകുമെന്ന നിഗമനത്തില്‍ വ്യാപകമായ തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. മത്സ്യതൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തെരച്ചില്‍ തുടരുന്നത്. ഇന്നലെ രാവിലെയാണ് മുതലപ്പൊഴിയില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം…

‘സിൽവർലൈൻ പ്രായോഗികമല്ല, അതിവേഗ റെയിൽപാത വേണം’; നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും മെട്രോമാൻ ഇ ശ്രീധരൻ. സിൽവർലൈൻ പദ്ധതി അതേപടി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിക്കില്ല. ആദ്യം സെമി ഹൈസ്പീഡ് റെയിൽ വേണമെന്നും പിന്നീട് ഇത് ഹൈ സ്പീഡാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ ശ്രീധരൻ വ്യക്തമാക്കി. ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് മുഖേനെയാണ് ശ്രിധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് പ്രായോഗികമാകുക. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കടന്ന് പോകുന്നതാണ് കെ റെയിൽ പദ്ധതിയുടെ പ്രധാന പ്രശ്നം. ഇത്രയും ഭൂമി ഏറ്റെടുക്കുകയെന്നത് ബുദ്ധിമുട്ടായ കാര്യമാണ്. പാതയ്ക്ക് ഇരു സൈഡിലുമായി ഉയരത്തിൽ മതിൽ കെട്ടുന്നത് പ്രദേശത്തെയാകെ ബാധിക്കും. പുതിയ പാതയെ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാൻ കഴിയണം.നിലവിലെ സിൽവർലൈൻ ദേശീയ റെയിൽ പാതയുമായി…

യുവതി അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

നാദാപുരം: തൂണേരി കോടഞ്ചേരിയിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യയുമായ അശ്വതി (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അയൽവാസിയായ അധ്യാപകന്റെ വീടിനോട് ചേർന്ന കുളിമുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകൻ: നൈനിക്.

മഴയും കൃഷിനാശവും പച്ചക്കറി വില ഇനിയും കൂട്ടും ; തക്കാളി വില കിലോയ്ക്ക് 200 രൂപ വരെ ഉയരുമെന്ന് സൂചന ; ഇഞ്ചി 300 കടക്കും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ തക്കാളി വില ഇനിയും ഉയര്‍ന്ന് കിലോയ്ക്ക് 200 രൂപയിലേക്ക്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പച്ചക്കറി വില റോക്കറ്റ് പോലെ കയറുന്നതായിട്ടാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തക്കാളിയുടെ വില കയറുന്നതിന് വിതരണത്തെയും വ്യാപാരത്തെയുമെല്ലാം മഴ ശക്തമായി ബാധിച്ചതാണ് കാരണമായി പറയുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തക്കാളി, ഇഞ്ചി, ഉള്ളി എന്നിവയുടെ കൃഷിയ്ക്ക് കനത്ത നാശമുണ്ടാക്കി. ചരക്കുനീക്കവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉപഭോക്തൃമന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച്‌ തിങ്കളാഴ്ച വരെ ഇന്ത്യയിലെ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 104 രൂപയാണ്. എന്നാല്‍ സ്വായി മധോപ്പൂരില്‍ തക്കാളിയുടെ വില കിലോയ്ക്ക് 200 രൂപ വരെയായെന്നാണ് റിപ്പോര്‍ട്ടുകള്‍. മെട്രോ നഗരങ്ങളില്‍ കൊല്‍ക്കത്തയില്‍ കിലോയ്ക്ക് 149 രൂപയാണ്. മുംബൈയില്‍ 135 ും ചെന്നൈയില്‍ 123, ഡല്‍ഹിയില്‍ 100 എന്നിങ്ങനെയാണ് വില നിലവാരം. പച്ചക്കറിയുടെ ഗുണനിലവാരം അനുസരിച്ചാണ്…

പ്രളയദുരന്തം ഏറ്റവും നാശം വിതച്ചത് ഹിമാചല്‍ പ്രദേശില്‍ ; പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത് 4000 കോടിയുടെ നഷ്ടം

ഛണ്ഡീഗഡ്: കനത്തമഴയും പ്രളയവും ദുരന്തം വിതച്ചിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ പ്രാഥമികമായി കണക്കാക്കിയിട്ടുള്ള നാശനഷ്ടങ്ങള്‍ 3000-4000 കോടി രൂപയുടേത്. മഴ കനത്ത നാശം വിതച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ദുരിതം നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്ന് ഹിമാചല്‍പ്രദേശാണ്. പ്രളയത്തെ തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളുമെല്ലാം തകര്‍ന്നിട്ടുണ്ട്. 300 ലധികം ടൂറിസ്റ്റുകളാണ് ഹിമാചലിലെ ലാഹൗള്‍-സ്പിതി ജില്ലയില്‍ കുടുങ്ങിപ്പോയത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. റോഡുകളിലും മറ്റും കനത്ത മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ ടൂറിസ്റ്റുകളെ ഹോട്ടലുകളിലും സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളിലുമായി താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്. ലാഹൗള്‍ താഴ്‌വാരത്തെ സിസ്സു ഗ്രാമത്തിന് സമീപത്തെ പാഗല്‍ നള്ളയില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ബസുകളും മറ്റുമാണ് കുടുങ്ങിയ നിലയിലായത്. വടക്കേ ഇന്ത്യയില്‍ ഉടനീളമായി 61 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 17 എണ്ണവും ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ്. കുളു ജില്ലയിലെ…

തീരദേശ ജനങ്ങളോടുള്ള വെല്ലുവിളി,.യുജിന്‍ പെരേരയ്ക്കെതിരായ കേസ് പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരില്‍ ഫാ.യൂജിന്‍ പേരരയ്‌ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിക്ഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. തീരദേശ ജനങ്ങളോടുളള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്. മുതലപ്പൊഴി പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. സര്‍ക്കാര്‍ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു. യുജിന്‍ പെരേരയ്‌ക്കെതിരെ കേസ് അടിയന്തരമായി പിന്‍വലിക്കണം. അതിജീവന സമരത്തെയാണ് സര്‍ക്കാര്‍ തളളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുളളവര്‍. സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാര്‍ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികള്‍, നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വരെ ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചില്‍ തുടരും. കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് മുതലപൊഴി…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു ; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു, കോടികളുടെ നഷ്ടം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കി കനത്തമഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉടനീളം കനത്ത നാശനഷ്ടം ഉണ്ടാക്കിയ മഴയില്‍ ഇതുവരെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതായിട്ടാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ യമുനാനദിയിലെ ജലനിരപ്പ് അപായരേഖ കടന്നു 205.33 മീറ്ററായി ഉയര്‍ന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ഡാം കൂടി തുറന്നുവിടുന്നതോടെ ജലനിരപ്പ് 206 ആയി ഉയരുമെന്നാണ് കരുതുന്നത്. യെമുനയിലെ ഉയര്‍ന്ന നിരപ്പ് 207.49 ആണ്. ഇതോടെ വെള്ളപ്പൊക്ക ഭീഷണിയില്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകളാണ് തുറന്നിരിക്കുന്നത്. കനത്ത പ്രതിസന്ധി നേരിടുന്ന ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രചരണം. മഴ നാശം വിതച്ച സ്ഥലങ്ങളില്‍ സൈന്യവും ദേശീയ ദുരന്തനിവാരണ ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പലയിടത്തും നദികള്‍…

തല വേർപെട്ട നിലയിൽ, ചോരക്കളമായി തോട്ടട, അർദ്ധരാത്രിയിൽ ബിസിന്റെ ചീറിപ്പായൽ, ഏഴുപേർ ​ഗുരുതരാവസ്ഥയിൽ

കണ്ണൂർ: തലശേരി – കണ്ണൂർ ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ച സംഭവത്തിന് കാരണമായത് കല്ലട ട്രാവൽസിന്റെ അമിത വേഗതയെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അമിത വേഗതയിൽ ചീറിപ്പാഞ്ഞുപോയ ബസ് ലോറിയുമായി കൂട്ടിയിടിക്കുന്നതു ഒഴിവാക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ബസിന്റെ പുറകു വശത്തെ വലതു ഭാഗം ലോറിയുമായി ഇടിക്കുകയും നിയന്ത്രണം വിട്ട ലോറി റോഡരികിലേക്കുള്ള കടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ 12.45ഓടെയാണ് തോട്ടട ടൗണിൽ കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സും ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള മിനി കൺടെയ്‌നർ ലോറിയും ഇടിച്ചത്. അമിത വേഗത്തിലായിരുന്ന ബസ് തോട്ടട ടൗണിലെ വളവിൽവെച്ച്‌ ലോറിയെ കണ്ട് പെട്ടെന്ന് വെട്ടിച്ചപ്പോൾ പിറകുവശത്ത് ലോറിയിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി തൊട്ടടുത്ത കടയിലേക്ക് തെറിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയവർ പറഞ്ഞു. പ്രദേശത്തെ വീടുകളിലുള്ളവർ ഇടിയുടെ ശബ്ദം കേട്ടാണ് സംഭവ സ്ഥലത്തെത്തിയത്. ബസ്സിൽ…

മണാലിയില്‍ കുടുങ്ങി മലപ്പുറത്തെ കുടുംബം; ഫോണില്‍ കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍, ഹിമാചലില്‍ സ്ഥിതി ഗുരുതരം

ന്യൂഡല്‍ഹി: മണാലിയില്‍ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ മലപ്പുറത്ത് നിന്ന് പോയ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍. മലപ്പുറം സ്വദേശികളായ ആറ് പേരാണ് മണാലിയില്‍ കുടുങ്ങികിടക്കുന്നത്. ഏഴാം തിയതി മണാലിയിലേക്ക് പുറപ്പെട്ട ജംഷീദ്, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മണാലിയില്‍ എത്തിയ ശേഷം ഹോട്ടലില്‍ മുറിയെടുത്തതിന്റെ ചിത്രങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരെ കൂടാതെ മലപ്പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി മണാലിയില്‍ എത്തിയിട്ടുണ്ട്. അതേസമയം കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61 ആയി ഉയര്‍ന്നു. എന്നാല്‍ ഷിംല, മണാലി എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ പറയുന്നത് പ്രകാരം ഇതിലേറെ മലയാളികള്‍ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ…