കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന് മര്‍ദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഹൗസ് സര്‍ജന്‍ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. പ്രതികളായ ജോസ്മില്‍, റോഷന്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഡോക്ടര്‍ക്കെതിരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിത ഡോക്ടറെ പ്രതികള്‍ രണ്ടു തവണ ശല്യം ചെയ്തു. തടഞ്ഞതിന് ഡോ.ഹരീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നൂം സൂപ്രണ്ട് പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഡ്യൂട്ടിയിലെ ഇടവേളയില്‍ ആശുപത്രിയിലെ ബെഞ്ചിലിരുന്ന് ഹൗസ് സര്‍ജന്മാര്‍ ചായ കുടിക്കുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ സ്ഥലത്തെത്തുന്നതും വനിത ഡോക്ടറെ ശല്യം ചെയ്തതും. ഇത് ഡോ.ഹരീഷ് ചോദ്യം ചെയ്തു. ഇതോടെ സംഘം ഹരീഷിനെ പിന്തുടര്‍ന്ന മര്‍ദ്ദിക്കുകയായിരുന്നു. ഡോ.വന്ദനയുടെ കൊലപാതകത്തിനു പിന്നാലെ രാത്രി ഡ്യുട്ടിയില്‍ ആശുപത്രി ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും…
Day: July 1, 2023
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ഓഗസ്‌റ്റ് 11 വരെ തുടരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. എല്ലാ പാര്‍ട്ടികളില്‍ നിന്നും ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ വേണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. “പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷൻ, 2023 ജൂലൈ 20 മുതല്‍ ഓഗസ്‌റ്റ് 11 വരെ തുടരും. മണ്‍സൂണ്‍ സമ്മേളനത്തില്‍ സഭാ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ഉല്‍പാദനപരമായ ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കാൻ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു” അദ്ദേഹം പറഞ്ഞു. 23 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെഷനില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകും. സെഷനില്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തിനും മറ്റ് കാര്യങ്ങള്‍ക്കും ക്രിയാത്മകമായി സംഭാവന നല്‍കാൻ ഞാൻ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.” ഹിന്ദിയില്‍ എഴുതിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ…
കെ.വിദ്യയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങള്‍, ജാമ്യം നല്‍കരുതെന്ന് പോലീസ്
കാസര്‍ഗോഡ്: വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന കേസില്‍ പ്രതി കെ.വിദ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. വിദ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തില്‍ വിദ്യ വ്യാജ രേഖ സമര്‍പ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രേഖ താന്‍ ഒറ്റയ്ക്കാണ് നിര്‍മ്മിച്ചതെന്നും ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞുവെന്നുമാണ് വിദ്യയുടെ മൊഴി. അട്ടപ്പാടി ഗവ.കോളജില്‍ ജോലിക്കുള്ള അഭിമുഖത്തിനെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നുന്നതും വിദ്യ പിടിയിലാകുന്നതും.
മഴപെയ്ത് വെള്ളം നിറഞ്ഞുകിടന്നു ; റോഡിലെ കുഴിയുടെ ആഴം മനസ്സിലാക്കാതെ ഓട്ടോയിറക്കി; വാഹനം പൂര്‍ണ്ണമായി മുങ്ങി, ഡ്രൈവര്‍ മരിച്ചു
ന്യൂഡല്‍ഹി: വെള്ളം നിറഞ്ഞു കിടന്ന റോഡിലെ കുഴിയില്‍ ഓട്ടോമറിഞ്ഞു ഡ്രൈവര്‍ മുങ്ങി മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറില്‍ നടന്ന സംഭവത്തില്‍ നന്ദ് നാഗ്രി സ്വദേശി അജിത്ശര്‍മ്മ എന്ന 51 കാരനാണ് മരണമടഞ്ഞത്. നാലു കുട്ടികളുടെ പിതാവായ ഡ്രൈവര്‍ റോഡിലെ കുഴിയുടെ ആഴം മനസ്സിലാക്കാതെ ഓട്ടോയിറക്കിയതാണ് അപകടത്തിന് കാരണമായത്. ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിനായി തൂണുകള്‍ നാട്ടാന്‍ എടുത്ത കുഴിയിലാണ് ഓട്ടോ മറിഞ്ഞത്. മഴപെയ്ത് വെള്ളം നിറഞ്ഞിരുന്നതിനാല്‍ കുഴിയുടെ ആഴം മനസ്സിലാക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കഴിയാതെ പോകുകയായിരുന്നു. സാധാരണ ഓടിച്ചു പോകുന്നത് പോലെ ഓടിപ്പോയി കുഴിയില്‍ വീഴുകയായിരുന്നു. ഓട്ടോറിക്ഷ മുങ്ങി ഒരാള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വഴിയാത്രക്കാരന്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഹര്‍ഷ് വിഹാറിലെ വസീറാബാദ് റോഡിലെ ഓടയില്‍ ഒരാള്‍ മുങ്ങിമരിച്ചെന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വിവരം കിട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. കുഴിയില്‍ കിടക്കുന്ന രീതിയില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു.…
കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ അയച്ചു; സംഘത്തില്‍ ഒരു അഞ്ചാംപത്തിയും; ആരോപണവുമായി ജി.ശക്തിധരന്‍ വീണ്ടും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ജി.ശക്തിധരന്‍. പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ‘എനിക്ക് ആരാണ് കെ സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. .അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തി യതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം? -ശക്തിധരന്‍ പറയുന്നു. കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതാണ്…
തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണം; ഷീല സണ്ണി ജയിലില്‍ കഴിഞ്ഞത് രണ്ടര മാസത്തോളം
തൃശൂര്‍: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസിൽ ‘ട്വിസ്റ്റ്’. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്‍റെ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ല. ലാബ് പരിശോധനാഫലം പുറത്ത്. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല പറഞ്ഞു.കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് (72 ദിവസം) ജയിലിൽ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് അന്ന് ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പ് പിടിച്ചെന്നായിരുന്നു കേസ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്‍റെ ഫലം ഇന്ന് പുറത്തുവന്നപ്പോഴാണ് പിടിച്ചെടുത്തത്…
മഹാരാഷ്ട്രയില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു
ബുല്‍ദാന: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിനു തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോയ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ്‌വേയിലാണ് ബസ് അപകടത്തില്‍പെട്ടത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തീപിടിച്ച ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. ബസില്‍ 32 പേരാണ് ഉണ്ടായിരുന്നത്. 25 മൃതദേഹങ്ങള്‍ കണ്ടെടുത്തു. എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. പരിക്കേറ്റവരെ ബുല്‍ദാന സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നും വൈകാതെ തീപിടിച്ച് പൊട്ടിത്തെറിച്ചുവെന്നും പോലീസ് പറയുന്നു. അപകടത്തില്‍ പോലീസില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ കൈമാറുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു.