പത്തനംതിട്ട: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കിയ കേസിലെ പ്രതി അഫ്‌സാന പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പോലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് അഫ്‌സാന മാധ്യമങ്ങളോടു വെളിപ്പെടുത്തി. നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്ന മൊഴിക്കു പിന്നാലെ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നൗഷാദിനെ തൊടുപുഴയില്‍ നിന്ന് പോലീസ് ജീവനോടെ കണ്ടെത്തിയിരുന്നു. പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഫ്‌സാന പറഞ്ഞു. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്. പോലീസുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് കൊന്നുവെന്ന് സമ്മതിച്ചത്. കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്ന് പറഞ്ഞു. വാപ്പയെ പ്രതിചേര്‍ക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു അതുകൊണ്ട് മാത്രമാണ് കൊന്നുവെന്ന് സമ്മതിച്ചത്. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്. വാര്‍ത്തകള്‍ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങള്‍ ചാര്‍ത്താന്‍ ആണെന്ന് മനസ്സിലായത്. രണ്ട് ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാന്‍ അനുവദിച്ചില്ല. പൊലീസുകാര്‍…
Month: July 2023
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവർണറും ആൻഡമാനിൽ ലഫ്. ഗവർണറുമായി രുന്നു. കേരളത്തിൽ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎൽഎയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു
മതസ്പര്‍ദ്ദയ്ക്കും കലാപത്തിനും ശ്രമിച്ചു; അഞ്ചു വയസ്സുകാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ രേവദ് ബാബുവിനെതിരെ പരാതി
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ ചാലക്കുടി സ്വദേശി ഓട്ടോ ഡ്രൈവര്‍ രേവദ് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നല്‍കിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും അഡ്വ ജിയാസ് ജമാല്‍ ആരോപിക്കുന്നു. ആലുവ റൂറല്‍ എസ്പിക്കാണ് പരാതി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായതിനാല്‍ കര്‍മ്മം നടത്താന്‍ പൂജാരികള്‍ ആരും എത്താന്‍ തയ്യാറായില്ലെന്നും അതിനാല്‍ താന്‍ കര്‍മ്മം നടത്തുകയായിരുന്നുവെന്നും രേവദ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്‍പ് അരിക്കൊന്പന് നീതി തേടി ഇയാള്‍ കേരള യാത്ര നടത്തിയിരുന്നുവെന്നും മാധ്യമശ്രദ്ധ നേടുന്നതിനാണ് ഇയാളുടെ പ്രവര്‍ത്തികളെന്നും സമൂഹ…
സ്പീക്കര്‍ എ എന്‍ ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം ; എന്‍എസ്‌എസും ആവശ്യവുമായി രംഗത്ത്
തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേ വിമര്‍ശനം കൂടുന്നു. ഷംസീര്‍ വിശ്വാസികളോട് മാപ്പു പറഞ്ഞ് സ്ഥാനം ഒഴിയണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാണ് ബാധ്യതയെന്നും പറഞ്ഞു. ഏത് സാഹചര്യത്തിലായാലും ന്യായീകരിക്കാനാവുന്ന പരാമര്‍ശമായിരുന്നില്ല അതെന്നും പറഞ്ഞു. ഒരു സ്പീക്കര്‍ക്ക് യോജിച്ച നടപടിയല്ല ഇതെന്നും ഷംസീന്റ പരാമര്‍ശം അതിരുകടന്നെന്നും എന്‍എസ്‌എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’ ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചെന്ന വിവാദത്തിലാണ് എന്‍എസ്‌എസിന്റെ പ്രതികരണം. യുക്തി ചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹിന്ദു വിശ്വാസത്തെയും സംസ്‌ക്കാരത്തെയും അവഹേളിക്കുകയാണ്…
ഉപതെരഞ്ഞെടുപ്പിന് ബിജെപിയും ശക്തമായ തയ്യാറെടുപ്പില്‍ ; പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന്‍ അനില്‍ ആന്റണി പോര് വരുമോ?
അഞ്ചര പതിറ്റാണ്ട് ആര് എന്ന ചോദ്യം അപ്രസക്തമായിരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ ബിജെപിയും. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനീക്കം സിപിഎം തുടങ്ങുകയും കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങുകയും ചെയ്തിരിക്കെ ബിജെപിയും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. പുതിയതായി പാര്‍ട്ടിയിലേക്ക് വന്നയാളും ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുള്ള അനില്‍ ആന്റണിയെ പുതുപ്പള്ളിയില്‍ മത്സരരംഗത്ത് കാണാന്‍ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. 53 വര്‍ഷമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി മാത്രം ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തില്‍ അനിലിനെ കൂടി നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിന് ബിജെപി കളമൊരുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയില്‍ എത്തിച്ചത്. കഴിഞ്ഞദിവസമാണ് ബിജെപി അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും കൂട്ടാന്‍…
ആലുവ സംഭവം: പോലീസിന് വീഴ്ച പറ്റിയിട്ടില്ല, ദുഃഖകരമായ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് ഇ.പി ജയരാജന്‍
ആലുവ: ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ അഞ്ചു വയസ്സുള്ള പെണ്‍കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കേസില്‍ അന്വേഷണം നല്ലനിലയില്‍ നടക്കുകയാണ്. കുടുംബത്തിന് എല്ലാ സര്‍ക്കാര്‍ സഹായവും ഉറപ്പാക്കും. കൂടുതല്‍ പ്രതികളുണ്ടോയെന്ന അന്വേഷിച്ചുവരികയാണ്. ഉണ്ടെങ്കില്‍ പിടികൂടും. പോലീസിന് വീഴ്ചവന്നു എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എന്തിനും പോലീസിനെ കുറ്റം പറയുന്നത് പോലീസിന്റെ മനോവീര്യം തകര്‍ക്കും. കുട്ടിയെ കാണാതായെന്ന് ഏഴു മണിയോടെയാണ് പരാതി ലഭിക്കുന്നത്. ഒമ്ബത് മണിയോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയിരുന്നത്. വളരെ ദുഃഖകരമായ സംഭവമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. മന്ത്രിമാര്‍ വരാത്തതില്‍ വിമര്‍ശനത്തില്‍ കാര്യമില്ല. മന്ത്രി വീണ ജോര്‍ജ് ഇന്നലെ വന്നിരുന്നു. മന്ത്രി പി.രാജീവ് ഔദ്യോഗിക തിരക്കുകളുമായി തിരുവനന്തപുരത്തായിരുന്നു. കണ്ണൂരായിരുന്ന താന്‍ ഇന്നലെ ഇവിടേക്ക് വരികയായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ…
ട്രെയിനിൽ വെടിവയ്പ്പ്; നാല് പേർ മരിച്ചു, തോക്കെടുത്തത് റെയിൽവേ പോലീസ്
ന്യൂഡൽഹി: ജയ്പുർ – മുംബൈ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാല് മരണം. റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ വെടിയുതിർത്തത്. കൊല്ലപ്പെട്ട ഒരാൾ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും മറ്റ് മൂന്നു പേർ യാത്രക്കാരുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആക്രമണമുണ്ടായത്. മഹാരാഷ്ട്രയിലെ പാൽഗർ റെയിൽവേ സ്റ്റേഷന് സമീപമാണ് വെടിവയ്പ്പുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങ് ആണ് വെടിവച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹിസർ സ്റ്റേഷന് സമീപത്ത് വച്ച് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചതിന് ശേഷം ആർപിഎഫ് ജവാൻ ചാടി രക്ഷപെട്ടതായും റിപ്പോർട്ടുണ്ട്. പിന്നീട്, ഇയാളെ മീറ റോഡ് ഭാഗത്ത് നിന്നും ആയുധം സഹിതം കസ്റ്റഡിയിലെടുത്തതായി വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്റെ ബി5 കോച്ചിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഭിപ്രായവിത്യാസത്തെ തുടർന്ന് സഹപ്രവർത്തകന് നേരെ വെടിയുതിർത്തതാണെന്നാണ്…
15 കാരിയെ പീഡിപ്പിച്ച് ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
കൊല്ലം കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. ഇയാള്‍ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു . ശേഷം പീഡന ദൃശ്യങ്ങള്‍ ഭാര്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ആവശ്യക്കാര്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇത്തരത്തില്‍ ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഒരു ഫോട്ടോക്ക് പ്രതികള്‍ 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും ഈടാക്കിയിരുന്നതായി പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പ്രതികളെ കൂടാതെ ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും നീട്ടാനാണ് പോലീസ് തീരുമാനം. അറസ്റ്റിലായ പ്രതികളെ പോലീസ്…
അസ്ഫാക്ക കുറ്റം സമ്മതിച്ചുവെന്ന് പോലീസ്
ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍. പ്രതിയുമായി സ്ഥലത്തെത്തി. കുട്ടിയെ കൊണ്ടുപോയ സ്ഥലം പ്രതി കാണിച്ചു നല്‍കി. കൊലപാതകത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചുവരുന്നതേയുള്ളു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും റൂറല്‍ എസ്.പി അറിയിച്ചു.
നെഞ്ചുപൊട്ടി നിലവിളിച്ച് ചാന്ദ്‌നിയുടെ അമ്മ; നിര്‍വികാരനായി അച്ഛന്‍
ആലുവ: ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ ചാന്ദ്‌നിയുടെ മാതാപിതാക്കളായ മഞ്ചയ് കുമാറും നിതാ കുമാറിയും പോലീസ് അന്വേഷണത്തില്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. മകള്‍ ഉടന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ 12 മണിയോടെ അവരുടെ പ്രതീക്ഷ തകിടം മറിഞ്ഞു. മകള്‍ ഇനി മടങ്ങിവരില്ലെന്ന വാര്‍ത്ത അവരെ തേടിയെത്തി. മകളുടെ മൃതദേഹം തിരിച്ചറിയാന്‍ ജനക്കൂട്ടത്തിനൊപ്പം നിന്ന മഞ്ചയ് കുമാര്‍ നിര്‍വികാരനായിരുന്നു. മകള്‍ മടങ്ങിവരില്ലെന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാനായിരുന്നില്ല. മൃതദേഹം തിരിച്ചറിഞ്ഞതോടെ ആ അച്ഛന്‍ പൊട്ടിക്കരഞ്ഞു. പോലീസ് അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരിയിലേക്കോ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കോ മാറ്റും. ഈ സമയം മകളുടെ മരണവാര്‍ത്ത അറിഞ്ഞ അമ്മ നിതാകുമാരി നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു. മകളെ വിളിച്ചുകൊണ്ടാണ് നിലവിളി. ഇവരെ ആശ്വാസിപ്പിക്കാന്‍ സമീപവാസികളായ സ്ത്രീകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ആ അമ്മയുടെ ചങ്കുപൊട്ടിയുള്ള നിലവിളിയെ തടഞ്ഞുനിര്‍ത്താന്‍ മതിയാവുന്നില്ല. ഇവരുടെ മറ്റു രണ്ട് കുട്ടികള്‍…