രാഹുല്‍ ഗാന്ധി മണിപ്പൂരില്‍; വാഹനവ്യൂഹം പോലീസ് തടഞ്ഞു

ഇംഫാല്‍: കലാപബാധിത സംസ്ഥാനമായ മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തി. രാവിലെ 11.30 ഓടെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുലും കോണ്‍ഗ്രസ് നേതാക്കളും കാര്‍ മാര്‍ഗം കലാപബാധിത മേഖലയിലേക്ക് തിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. രാഹുലിനെ മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗും മണിപ്പുര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ കെയ്ഷം മെഗാചന്ദ്ര സിംഗും ചേര്‍ന്ന് സ്വീകരിച്ചു. ഇംഫാലിലേയും ചുരാചന്ദ്രപുരിലേയും കലാപ ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനും ജനങ്ങളും ജനപ്രതിനിധികളുമായി സംസാരിക്കാനുമാണ് രാഹുലിന്റെ തീരുമാനം. എന്നാല്‍ രാഹുലിന്റെ വാഹന വ്യൂഹത്തെ പോലീസ് തടഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബിഷ്ണുപുരിലാണ് കാര്‍ തടഞ്ഞത്. ജനക്കൂട്ടം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും മടങ്ങിപ്പോകുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു. റോഡില്‍ പോലീസ് വാഹനങ്ങളും ബാരിക്കേഡുകളും കുറുകെയിട്ട് തടഞ്ഞിരിക്കുകയാണ്. കാറില്‍ നിന്നിറങ്ങാന്‍ രാഹുലും…

മണിപ്പൂരിലേത് വംശഹത്യ, ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു; മാര്‍ പാംപ്ലാനി

തലശേരി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി തലശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ആസൂത്രിതമായ വംശഹത്യയാണ്. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിടുന്നു. ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണം. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സംസ്ഥാനം കത്തുമ്ബോള്‍ ആരും സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സൈനിക ശക്തിയുള്ള രാജ്യത്തിന് അതിനു കഴിയുന്നില്ലെന്നത് വലിയ പരാജയമാണ്. ഏക…

വീണ്ടും പനി മരണം: കാസര്‍ഗോഡ് സ്വദേശിനി മംഗളൂരുവില്‍ മരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം. പനി ബാധിച്ച്‌ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്. പനി ബാധിച്ച അശ്വതിയെ തിങ്കളാഴ്ച കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച സ്ഥിതി വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും.

6 വ‍ർഷമായുള്ള പ്രണയം, മറ്റൊരു പെൺകുട്ടിയുമായി വിവാഹ നിശ്ചയം, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷവും ആത്മഹത്യ പ്രേരണ മെസേജുകളും, സൈനീകൻ അറസ്റ്റിൽ

കൊട്ടാരക്കര: കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജ് ആത്മഹത്യ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പോലീസിന്റെ അന്വേഷണത്തിനൊടുവിൽ ഒരു സൈനീകനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വൃന്ദരാജും സൈനീകനായ അനുകൃഷ്ണനും ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി അനുകൃഷ്ണൻ്റെ വിവാഹ നിശ്ചയം നടന്നു. ഇതറിഞ്ഞ വൃന്ദരാജ് ഇതിനെ കുറിച്ച് ചോദിച്ചു.എന്നാൽ വീട്സ് ആപ്പിലൂടെ അസഭ്യ മെസേജുകളായിരുന്നു മറുപടിയായി വന്നത്. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളും അനുകൃഷ്ണൻ അയച്ചിരുന്നു. അനുകൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദേശങ്ങളും തുടർച്ചയായി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തത്തിലുള്ള മെസേജുകളും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എലി വിഷം…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുപ്രധാന അഴിച്ചുപണിക്കൊരുങ്ങി ബിജെപി നേതൃത്വം

ന്യുഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ അഴിച്ചുപണിക്ക് ഒരു ബിജെപി നേതൃത്വം. കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയും അഴിച്ചുപണി സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. അഞ്ച് മണിക്കൂറോളം യോഗം നീണ്ടുനിന്നു. ബിജെപിയുടെ സംഘടനാപരവും രാഷ്ട്രീയ വിഷയങ്ങളിലുമുള്ള വിശദീകണം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് നല്‍കി. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഏക വ്യക്തി നിയമം കൊണ്ടുവരുമെന്ന സൂചന നല്‍കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട അതായിരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. കര്‍ണാടകയിലുണ്ടായ കനത്ത തിരിച്ചടി ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ…

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി വിശ്വാസികള്‍; കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പനയനുസരിച്ച് മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ആത്മസമര്‍പ്പണത്തെയും ത്യാഗത്തേയും അനുസ്മരിച്ചാണ് ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലി പെരുന്നാള്‍ ആഘോഷം. ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാര ചടങ്ങുകള്‍ നടക്കും. അതേസമയം രണ്ട് ദിവസമായി കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലേയും ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്നലെ വൈകീട്ടോടെ പള്ളികള്‍ തഖ്ബീര്‍ മുഖരിതമായിരുന്നു. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും…

ടൈറ്റന്‍ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹാവിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ്

വാഷിംഗ്ടണ്‍: ടൈറ്റാനിക് പര്യവേക്ഷണത്തിനായി ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന് അടിയിലേക്ക് പോയ അഞ്ച് വിനോദസഞ്ചാരികളുടേയും മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു. യു എസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കും എന്ന് യു എസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് അന്തര്‍വാഹിനി വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, പാകിസ്ഥാന്‍-ബ്രിട്ടീഷ് വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലെമാന്‍, സബ് ഓപ്പറേറ്റര്‍ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റനില്‍ ഉണ്ടായിരുന്നത്. കടലിലേക്ക് പോയി അല്‍പ്പസമയത്തിന് ശേഷം ഇവരുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിച്ചത്. മരണം സ്ഥിരീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇവരുടെ മൃതദേഹാവിഷ്ടങ്ങള്‍ വീണ്ടെടുത്തത്. വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ രണ്ട് മൈലില്‍…