നടൻ ധ്രുവന്റെ വലതുകാൽ മുറിച്ചുമാറ്റി; ദാരുണസംഭവം ആദ്യ ചിത്രത്തിന്റെ റിലീസിനു മുൻപ്

ബെംഗളൂരു: വാഹനാപകടത്തിൽ പരുക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ (ധ്രുവൻ– 24) വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനുമുൻപാണ് ദാരുണ സംഭവം. ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വലതുകാലിനു ഗുരുതരമായി പരുക്കറ്റതോടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. ചലച്ചിത്ര നിർമാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാർ, ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക. സിനിമാ മേഖലയിൽ ധ്രുവൻ എന്ന പേരിൽ അറിയപ്പെടുന്ന സൂരജ്കുമാർ ശനിയാഴ്ച ഊട്ടിയിൽനിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ…

വ്യാജരേഖ കേസ്: കെ.വിദ്യ വീണ്ടും അറസ്റ്റില്‍

കാസര്‍ഗോഡ്: വ്യാജരേഖാ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റില്‍. നിലേശ്വരം പോലീസ് ആണ് വിദ്യയുടെ അറസ്റ്റ രേഖപ്പെടുത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ വിദ്യയെ ഇന്ന് ഹാജരാക്കും. കരിന്തളം ഗവ.കോളജില്‍ വ്യാജ രേഖ സമര്‍പ്പിച്ച്‌ ഗസ്റ്റ് അധ്യാപികയായി മുന്‍പ് ജോലി നേടിയിരുന്നു. ഇതില്‍ കോളജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസില്‍ ഇന്ന് വിദ്യ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യയെ ചോദ്യം ചെയ്യുന്നതിനിടെ കരിന്തളം കോളജ് പ്രിന്‍സിപ്പലിനേയും പോലീസ് സ്ഥലത്തെത്തിച്ച്‌ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. അഗളി പോലീസിന് നല്‍കിയ മൊഴി തന്നെയാണ് വിദ്യ നീലേശ്വരം പോലീസിനും നല്‍കുന്നത്. വ്യാജ രേഖ താന്‍ ഒറ്റയ്ക്കാണ് നിര്‍മ്മിച്ചതെന്നും രേഖയുടെ ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറി കളഞ്ഞുവെന്നുമുള്ള മൊഴി ആവര്‍ത്തിക്കുകയായിരുന്നു. അട്ടപ്പാടി ഗവ.കോളജ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അഗളി പോലീസ്…

മര്‍ദ്ദിച്ച സിഐടിയു നേതാവിനെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നു; ബഹിഷ്‌കരിച്ച്‌ ബസുടമ

കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയും തൊഴിലാളി സംഘടനയായ സിഐടിയും തമ്മലുള്ള തര്‍ക്കം ഇന്നും പരിഹാരമായില്ല. പ്രശ്‌നപരിഹാരത്തിന് ജില്ല ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ തന്നെ മര്‍ദ്ദിച്ച സിഐടിയു നേതാവിനെ വിളിച്ചുവരുത്തി മുന്‍നിരയില്‍ ഇരുത്തിയതില്‍ പ്രതിഷേധിച്ചാണ് ബസുടമ രാജ്‌മോഹന്‍ കൈമള്‍ യോഗം ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ബസുടമ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാരന്റെ അവസ്ഥയാണിത്. കോടതിയലക്ഷ്യം കാണിച്ചയാളെയാണ് ചര്‍ച്ച്‌ ക്ഷണിച്ച്‌ മുന്‍നിരയില്‍ ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്നപ്പോള്‍ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച്‌ എന്നെ പൊതുവഴിയില്‍ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബര്‍ ഓഫിസറുടെ മുന്നിലെ കസേരയില്‍ ഇരുത്തി എന്നെ ചര്‍ച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി…

പാറശാലയിൽ പത്താം ക്ലാസ് വിദ്യാർഥിനി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

പാറശാല: പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഈവലിങ് ജോയി (15) ആണ് മരിച്ചത്. പരശുവയ്ക്കൽ വഴി പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്നു സ്കൂളിലേക്കെന്ന് പറഞ്ഞായിരുന്നു ഈവലിങ് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടം ആണോ എന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ല.റെയിൽവേ പോലീസിലും പാറശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്തുനിന്നു പോലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പോലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഏകദിന ലോകകപ്പ് മത്സരക്രമം പുറത്ത്; തിരുവനന്തപുരം സന്നാഹ മത്സരങ്ങൾക്ക് വേദിയാകും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും, ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇരു ടീമുകളും. ഒന്നര മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോരാട്ടം നവംബർ 19 നാണ് നടക്കുക. അഹമ്മദാബാദ് തന്നെയാണ് ഫൈനലിന്റെയും വേദി.രാജ്യത്തെ 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗുവാഹത്തിയും, തിരുവനന്തപുരവും ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് വേദിയാകും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാകും സന്നാഹ മത്സരങ്ങൾ നടക്കുകയെന്നാണ് വിവരം. ഇതാദ്യമായാണ് ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട മത്സരങ്ങൾക്ക് കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. അഹമ്മദാബാദിന് പുറമേ, ധരംശാല, ഡെൽഹി, ലക്നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളും ലോകകപ്പിന് വേദിയാകും. ഇതിൽ കൊൽക്കത്തയും, മുംബൈയുമാകും സെമിഫൈനൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക.ഒക്ടോബർ…

പോലീസുകാർ ‘സാരി വാങ്ങാൻ’ എത്തി; ‘റെജി’യെന്ന വിളികേട്ട് ഞെട്ടി ‘മിനി രാജു’; 27 വർഷം നീണ്ട ഒളിവുജീവിതത്തിന് അവസാനം

ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി അച്ചാമ്മയെന്ന റെജിയെ (51) പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. 27 വർഷം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് റെജിയെ കോതമംഗലത്തെ തുണിക്കടയിൽനിന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്. മിനി രാജു എന്ന പേരിൽ കോതമംഗലത്തെ അടിവാട് വാടകവീട്ടിൽ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം പുതിയ ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് റെജി പിടിയിലാകുന്നത്. വീട്ടമ്മയായ മാങ്കാംകുഴി കുഴിപ്പറമ്പിൽ തേക്കേതിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയാമ്മ (61) 1990 ലാണ് കൊലപ്പെട്ടത്. കേസിൽ പ്രതിയായ അറുനൂറ്റിമംഗലം സ്വദേശിനിയായിരുന്ന റെജിയെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. മറിയാമ്മയുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായിരുന്ന റെജി കൊല നടത്തിയത്. 1993ൽ വിചാരണാ കോടതി റെജിയെ വെറുതെവിട്ടു. എന്നാൽ പ്രോസിക്യൂഷൻ്റെ അപ്പീലിൽ 1996ൽ ഹൈക്കോടതി 26കാരിയായ റെജിയെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. ഇതോടെ റെജി ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റ് ഭയന്ന് സംസ്ഥാനം…

ജി.ശക്തീധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം; അയല്‍സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ വാങ്ങിയെന്നും ആരോപണം: വി.ഡി സതീശന്‍

ന്യുഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിസഭയിലെ ഒരംഗത്തെയും ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി.ശക്തീധരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമ്രന്തി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ദേശാഭിമാനി കൊച്ചി ഓഫീസില്‍ നിന്ന് 2.35 കോടി രൂപ കൈതോല പായയില്‍ കെട്ടി കൊണ്ടുപോയി എന്നു പറയുന്നു. കൂടെയിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിയ ആളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഈ പണം ഇന്ന് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി കൊണ്ടുപോയി എന്നും പറയുന്നു. ഒരു വ്യവായി 20 ലക്ഷം രൂപ കൊടുത്തുവെന്നും പറയുന്നു. ഇതില്‍ അന്വേഷണം വേണ്ടെയെന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചു. തിരുവനന്തപുരം മുതല്‍ ടൈംസ്‌ക്വയര്‍ വരെ അറിയപ്പെടുന്ന ആളെ കുറിച്ച്‌ ശക്തീധരന്‍ പറഞ്ഞ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമ്രന്തി ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നടത്തണം. ബംഗലൂരുവിലെ…

ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ കേരള പോലീസ് മേധാവി; ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെ തെരഞ്ഞെടുത്തു. ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി പി ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേൽക്കുക. വേണുവിനേക്കാൾ സീനിയറായ രണ്ട് ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വീസിൽ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചതോടെ പുതിയ ചീഫ് സെക്രട്ടറി വേണു തന്നെയായിരിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഫയർഫോഴ്സ് മേധാവിയായിരുന്നു പുതുതായി പോലീസ് മേധാവിയാകുന്ന ഷെയ്ഖ് ദർവേഷ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായും ഇദ്ദേഹം ചുമതലയേറ്റിരുന്നു.

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

യുഎഇയിലെ 30 നില ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; മലയാളികളടക്കം നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു

ദുബായ്: യു എ ഇയിലെ അജ്മാന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. 30 നിലയുള്ള അജ്മാന്‍ വണ്‍ കോംപ്ലക്സിന്റെ ടവര്‍ 02 ലാണ് അപകടം എന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മലയാളികള്‍ അടക്കം നിരവധി പേര്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണിത്.ഒന്നിലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളും പൊലീസും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. നൂറിലധികം കുടുംബങ്ങളെ വേഗത്തില്‍ ഒഴിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതും ഗുണകരമായി. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് സാധനങ്ങള്‍…