നേമം: മകള്‍ വിദ്യയെ പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ മരുമകനെ വിളിച്ച ഗോപകുമാറിന് കേള്‍ക്കാനായത് കൊച്ചുമകന്‍ ദക്ഷകിന്റെ വിറയാര്‍ന്ന ശബ്ദമാണ്. മങ്കാട്ടുകടവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയുടെ അച്ഛനാണ് കരുമം അന്തിവിളക്ക് കിഴക്കതില്‍വീട്ടില്‍ ഗോപകുമാര്‍. ”അമ്മ ചോരയില്‍ കിടക്കുന്നു അപ്പൂപ്പാ…’ എന്നാണ് ഗോപകുമാറിന് കേള്‍ക്കാനായത്.ആഴ്ചയിലൊരിക്കല്‍ വിദ്യയുടെ മൂത്തമകന്‍ ദക്ഷകിനെ ഗോപകുമാര്‍ വീട്ടില്‍ വിളിച്ചുകൊണ്ടുവരാറുണ്ട്. ഞായറാഴ്ച തിരികെ എത്തിക്കും. കഴിഞ്ഞതവണ പോയപ്പോള്‍ വിദ്യയുടെ ഇളയ കുട്ടി ദീക്ഷയും അപ്പൂപ്പനോടൊപ്പം വീട്ടിലേക്ക് വന്നു. ഇതിനിടയില്‍ വിദ്യയുടെ അമ്മയ്ക്ക് പനി ആയതിനാല്‍ ദീക്ഷയെ തിരികെ വീട്ടിലാക്കാന്‍ ഗോപകുമാര്‍ വ്യാഴാഴ്ച രാത്രി വിദ്യയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഉടന്‍ തന്നെ ഗോപകുമാര്‍ മരുമകനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് കൊച്ചുമകന്‍ ദക്ഷകിന്റെ ശബ്ദമാണ് ഗോപകുമാര്‍ കേള്‍ക്കുന്നത്.ഉടന്‍ തന്നെ ഗോപകുമാര്‍ വിദ്യ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ പ്രശാന്ത്, ബോധരഹിതയായി കിടക്കുന്ന…
Day: June 24, 2023
പാര്‍ട്ടിയ്ക്ക് ദോഷമുണ്ടാകുന്നത് ചെയ്യില്ല ; കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കാമെന്ന് കെ. സുധാകരന്‍
കൊച്ചി: ആവശ്യം വന്നാല്‍ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്ബത്തികത്തട്ടിപ്പ് കേസില്‍ ഇന്നലെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം നേരിടുമെന്നും ഭയമില്ലെന്നും നിരപരാധിയാണെന്ന വിശ്വാസം തനിക്കുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. കോടതിയില്‍ വിശ്വാസം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒരു കാര്യത്തിനും താന്‍ നില്‍ക്കില്ല എന്നും പറഞ്ഞു. അതേസമയം സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ട സാഹചര്യമില്ല എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. കേസ് രാഷ്ട്രീയ പകപോക്കലാണെന്നും മാറി നില്‍ക്കുന്നത് സുധാകരന്‍ തെറ്റുകാരനാണെന്ന സന്ദേശം നല്‍കുമെന്ന വികാരവും പാര്‍ട്ടിയില്‍ പൊതുവായിട്ടുണ്ട്. െഹെക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുധാകരനെ ജാമ്യത്തില്‍ വിട്ടിരുന്നു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഏഴരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാംപ്രതിയായ സുധാകരനു രണ്ടാഴ്ചത്തെ…
ഏതോ മന്ത്രിയെന്ന് കരുതി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിയത് വിഡി സതീശന്‍റെ ജീപ്പിന് മുന്നിലേക്ക്
ഹരിപ്പാട്: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ. ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപമാണ് സംഭവം.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടിയില്‍ ദേശീയപാതയിലൂടെ പോലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കൊടിവെച്ച കാറും കണ്ടപ്പോള്‍ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് ധരിച്ചാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുന്നിലേക്ക് ചാടി വാഹനം നിര്‍ത്തിച്ചത്. കാറിനു നേരെ പ്രവര്‍ത്തകര്‍ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചുകൊണ്ട് ഗ്ലാസ് താഴ്ത്തുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത് മനസിലായ വി.ഡി. സതീശന്‍ സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടരുകയായിരുന്നു. സംസ്ഥാനത്തെ ഒൻപത്…
വ്യാജഡിഗ്രിക്ക് മുടക്കിയത് രണ്ടുലക്ഷം കൊടുത്തെന്ന് നിഖില്‍; സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് കൊച്ചിയില്‍ ; സഹായിച്ചത് മുന്‍ എസ്‌എഫ്‌ഐ നേതാവ്
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക സര്‍ട്ടിഫിറ്റ് തയ്യാറാക്കി നല്‍കിയത് കൊച്ചിയിലെ സ്ഥാപനമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് മൂന്‍ എസ്‌എഫ്‌ഐ നേതാവുമാണെന്ന് നിഖില്‍. ഇപ്പോള്‍ മാലിദ്വീപിലുള്ള എസ്‌എഫ്‌ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി അബിന്‍ സി രാജുവാണെന്നാണ് നിഖില്‍ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജന്റ് മുഖേനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 2 ലക്ഷം രൂപ ചെലവിട്ടു. 2020 ലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അബിന്‍ സി രാജുവിനെ പിന്നീട് വനിതാ സഹപ്രവര്‍ത്തകരുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുത്തിരുന്നു. അഞ്ചു ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ നിഖില്‍ പോലീസ് പിടിയിലായിരുന്നു. തിരുവനന്തപുരത്തും വര്‍ക്കലയിലും രണ്ടു ദിവസം നിഖിലിന് തങ്ങാന്‍ സൗകര്യം ചെയ്തു കൊടുത്തത് എസ്‌എഫ്‌ഐ യിലെ ചില സുഹൃത്തുക്കളില്‍ നിന്നുമാണ് പോലീസിന് നിഖിലുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം കിട്ടിയിരുന്നു.…