ഈരാറ്റുപേട്ട: സിപിഎമ്മിലെ പരിഹസിച്ചു വാട്‌സ്‌ആപ് പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ പോലീസ് നടപടി. വാട്‌സ്‌ആസ് ഗ്രൂപ്പ് അഡ്മിന്‍മാരും പോസ്റ്റ് ഷെയര്‍ ചെയ്ത ആളും സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ്. ‘നമ്മുടെ മുന്നിലവ്’ എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് എസഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖയുമായി ബന്ധപ്പെട്ട പരിഹാസ കമന്റുകള്‍ വന്നത്. ഇതിനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി സതീഷ് മേലുകാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ടല്ല ഹാജരാകാന്‍ നിര്‍ദേശിച്ചതെന്ന് പോലീസ് പറയുന്നൂ. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ പ്രചരിച്ച വര്‍ഗീയ, വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി നല്‍കിയതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി പറയുന്നു.
Day: June 21, 2023
കെ സുധാകരന് മുൻകൂർ ജാമ്യം; 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശം
കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു ഹൈക്കോടതി. ചോദ്യം ചെയ്യലിനായി 23ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. അന്വേഷണസംഘവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ നിർദേശമുണ്ട്. പരാതിക്കാരുടെ ആദ്യ പരാതിയിൽ തൻ്റെ പേര് ഇല്ലായിരുന്നുവെന്നു കെ സുധാകരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണെന്നും സുധാകരൻ കോടതിയിൽ വാദിച്ചു. അന്വേഷണ സംഘവുമായി താൻ സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചു. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ. ഒന്നാം പ്രതി മോൻസൻ മാവുങ്കലാണ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്.
കടലിനടിയില്‍ നിന്നും ഇടിയുടെ ശബ്ദം പിടിച്ചെടുത്തു സോണാര്‍ ; ടൈറ്റാനിക്ക് കാണാന്‍ പോയി കുടുങ്ങിയ അന്തര്‍വാഹിനി തെരച്ചിലില്‍ പ്രതീക്ഷ
ന്യൂയോര്‍ക്ക്: ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കോടികള്‍ മുടക്കി പുറപ്പെട്ട കടലിനടിയില്‍ കാണാതായ അന്തര്‍വാഹിനിയുടെ തെരച്ചിലില്‍ ചെറിയ ഇടിയുടെ ശബ്ദം പിടിച്ചെടുത്ത് വിദഗ്ദ്ധര്‍. അന്തര്‍വാഹിനിയുടെ വിവരം ശേഖരിക്കാന്‍ തെരച്ചിലില്‍ ഉപയോഗിച്ച സോണാര്‍ യന്ത്രമാണ് ശബ്ദം രേഖപ്പെടുത്തിയത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ വെള്ളത്തിനടിയില്‍ നിന്നുള്ള ശബ്ദം പിടിച്ചെടുത്തതായി യുഎസ് കോസ്റ്റ്ഗാര്‍ഡാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കനേഡിയന്‍ പി-3 എയര്‍ക്രാഫ്റ്റാണ് വെള്ളത്തിനടിയിലെ ശബ്ദം പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദങ്ങളുടെ ഉത്ഭവം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍ഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) മാറ്റിസ്ഥാപിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ഫസ്റ്റ് ഡിസ്ട്രിക്‌ട് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറഞ്ഞു. പുതിയ പ്രഖ്യാപനം അന്തര്‍വാഹിനി തെരച്ചിലിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറിയിട്ടുണ്ട്. കടലിനടിയില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ഞായറാഴ്ചയാണ് 21 അടി നീളമുള്ള അന്തര്‍വാഹിനിയില്‍ പര്യവേഷണ സംഘം കടലിനടിയിലേക്ക് പോയത്. ഇവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍വാഹിനിയിലെ…
കേരളത്തില്‍ റെയ്ഡ്: 15 രാജ്യങ്ങളിലെ കറന്‍സികളും രേഖകളില്ലാത്ത 1.4 കോടി രൂപയും പിടിച്ചെടുത്തതായി ഇ.ഡി
ന്യുഡല്‍ഹി: കേരളത്തില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധയില്‍ ഒന്നരക്കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. 15 രാജ്യങ്ങളെ കറന്‍സികളാണ് ലഭിച്ചത്. രേഖകളില്ലാതെ സൂക്ഷിച്ച 1.4 കോടി രൂപയും പിടിച്ചെടുത്തു. 50 മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവ വിശദമായ പരിശോധനയ്്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഹവാല ഇടപാടുകള്‍ കണ്ടെത്താന്‍ 14 ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇ.ഡി അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിച്ച 19നാണ് ഇ.ഡി റെയ്ഡ് നടന്നത്. ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച്, ജ്വല്ലറി, ഗിഫ്റ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ഇടപ്പള്ളി, പെന്റ മേനക എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് പരിശോധന.
കേരളത്തിലേക്ക് വീണ്ടും സുനാമി ഇറച്ചിയുടെ ഒഴുക്ക്: മധുരയില്‍ അറുക്കുന്നത് രോഗംബാധിച്ച മാടുകളെ
കൊച്ചി: ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും സുനാമി ഇറച്ചിയുടെ ഒഴുക്ക്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ട്രെയിന്‍ മാർഗ്ഗം എറണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലേക്കാണ് ഇറച്ചി കടത്തുന്നത്. കൊച്ചിയില്‍ ഇറക്കുന്ന ഇറച്ചി തമ്മനത്തെ മൊത്തവില്‍പ്പന കേന്ദ്രത്തില്‍ എത്തിച്ചാണ് വില്‍പ്പന. നാല് വലിയ പെട്ടികളിലായി കൃത്യമായ ശീതീകരണ സംവിധാനമില്ലാതെയാണ് ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തമിഴ്നാട്ടില്‍ നിന്നും വരുന്ന ഇറച്ചി എടുക്കാറില്ലെന്നാണ് വ്യാപാരികളുടെ അവകാശവാദം.കൊച്ചിയില്‍ മാത്രമല്ല തൃശ്ശൂരിലും തീവണ്ടി മാർഗ്ഗം സമാനമായ രീതിയില്‍ ഇറച്ചി എത്തിക്കുന്നുണ്ട്. മൂന്ന് ബോക്സ് ഇറച്ചിയാണ് തൃശ്ശൂർ റെയില്‍ വേ സ്റ്റേഷനില്‍ ഇറക്കിയത്. രാത്രിയോടെ എത്തിയ ഇറച്ചി രാവിലെ 6.15 നാണ് കച്ചവടക്കാർ എത്തി സ്റ്റേഷനില്‍ നിന്നും കൊണ്ടുപോകുന്നത്. ഒല്ലൂർ ഭാഗത്തെ എടക്കുന്നിയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ ഇറച്ചി എത്തിച്ചാണ് വില്‍പ്പന. ഹോട്ടലുകളിലേക്കും മറ്റുമുള്ള മൊത്ത വിപണനം മാത്രമാണ് ഇവിടെ നടക്കുന്നത്.…
നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല, കര്‍ശന നടപടി വേണം; എംകോം രജിസ്‌ട്രേഷന്‍ റദ്ദാക്കും
തിരുവനന്തപുരം: എസ്.എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസ് കേരള സസര്‍വകലാശാലയില്‍ എംകോം പ്രവേശനത്തിന് നല്‍കിയ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും വ്യാജമെന്ന്് കലിംഗ സര്‍വകലാശാല. ഇക്കാര്യം കേരള സര്‍വകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക്‌ലിസ്‌റ്റോ നല്‍കിയിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചതില്‍ കര്‍ശന നടപടി വേണമെന്ന് കേരള രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നൂ. 2021ല്‍ കലിംഗയില്‍ നിന്ന് ബികോം പാസായി എന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നിഖില്‍ കായംകുളം എംഎസ്‌എം കോളജില്‍ എംകോം പ്രവേശനം നേടിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ആയിരുന്നു പ്രവേശനം. 2017 മുതല്‍ 2020 വരെ എംഎസ്‌എമ്മില്‍ ബികോം പഠിച്ചിരുന്ന നിഖില്‍ തോറ്റിരുന്നു. നിഖില്‍ തോമസിന്റെ എംകോം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. കിലിംഗ സര്‍വകലാശാലയുടെ…
മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഇടപെടല്‍ തേടി കണ്ണുര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജിയില്‍ അടുത്ത മാസം 12ന് വാദം നടത്താമെന്നും കോടതി അറിയിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. എന്നാല്‍ തെരുവുനായ വിഷയത്തില്‍ ഹര്‍ജി പരിഗണിക്കുന്നതിനെ മൃഗസംരക്ഷണ അനുകൂലികള്‍ ഇന്ന് ശക്തമായ വാദം ഉയര്‍ത്തി. തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന പ്രവണത കേരളത്തിലുണ്ടെന്നും ഹര്‍ജി പരിഗണിക്കരുതെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിക്കാന്‍ തയ്യാറായില്ല. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം അഭിഭാഷകന്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കാണാന്‍ കോടതി വിസമ്മതിച്ചു അതിനിടെ, മുഴുപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി ഇന്ന് മനുഷ്യാവകാശ കമ്മീഷന് മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കും. ഭരണസമിതി സ്വീകരിച്ച നടപടികളായിരിക്കും വിശദീകരിക്കുക. കഴിഞ്ഞ ദിവസം മൂന്നുവയസ്സുകാരിയെ മൂന്നു തെരുവുനായ്ക്കള്‍ വീട്ടുമുറ്റത്ത് കടിച്ചുകീറിയ സംഭവവും ഉണ്ടായിരുന്നു.
കെഎസ്.യു നേതാവിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്ന് സര്‍വകലാശാല; പരാതിയില്‍ നടപടിയില്ലെന്ന് അന്‍സാല്‍ ജലീല്‍
തിരുവനന്തപുരം: കെ.എസ്.യു നേതാവ് അന്‍സാല്‍ ജലീലിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍. അന്‍സാലിന്റെതായി പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ കണ്ട ഒപ്പും സീരിയല്‍ നമ്ബറും സീലും വ്യാജമാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍വകലാശാലയുടെ കീഴില്‍ ഒരിടത്തും പ്രവേശനത്തിന് ശ്രമിച്ചിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും ഉപയോഗിച്ച് ജോലിക്ക് ശ്രമിച്ചോ എന്നറിയില്ല. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയും സെനറ്റ് അംഗത്തിന്റെ പരാതിയും മാത്രമാണ് ഉള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം സര്‍വകലാശാലയുടെ പ്രതിഛായയ്ക്ക് കളങ്കം വരുത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിച്ചോ എന്നൊക്കെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെയെന്നും രജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അന്‍സാല്‍ ജലീല്‍ പറഞ്ഞു. താന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് ഈ മാസം 13നാണ് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത്. വാര്‍ത്ത വന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് ആദ്യമായി കാണുന്നത്. ഇതുസംബന്ധിച്ച് 14ന് ആലപ്പുഴ…
എം.ജിയില്‍ നിന്ന് പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി; വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നില്‍ മുന്‍ എസ്‌എഫ്‌ഐ നേതാവെന്ന് സംശയം
കോട്ടയം: എം.ജി സര്‍വകലാശാല കേന്ദ്രീകരിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയം. സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്ബറും വൈസ് ചാന്‍സലറുടെതായ ഒപ്പും ചേര്‍ത്താല്‍സര്‍ട്ടിഫിക്കറ്റ് തയാറാകും. ഈ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുമാകും. സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുന്‍പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെ ഒരു മേശയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകള്‍ കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍…
നിഖിൽ തോമസ് എവിടെ? അവസാന ഫോൺ ലൊക്കേഷൻ തിരുവനന്തപുരത്ത്; കണ്ടെത്താൻ പ്രത്യേക സംഘം
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താൻ പോലീസിൻ്റെ പ്രത്യേക സംഘം. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചത്. നിഖിലിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിഖിൽ തോമസ് ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കേസുകളിലാകും നിഖിലിനെതിരെ ഉണ്ടാകുക. കായംകുളം എം എസ് എം കോളേജ് മാനേജ്മെൻ്റും പ്രിൻസിപ്പലും പരാതി നൽകിയിട്ടുണ്ട്. സർവകലാശാല നിഖിലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും എസ്.എഫ്.ഐ പുറത്താക്കിയിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ…