എഐ ക്യാമറാ വിവാദം: കരാറുകാര്‍ക്ക് ഇപ്പോള്‍ പണം നല്‍കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ഇപ്പോള്‍ പണം നല്‍കരുതെന്ന് സര്‍ക്കാരിനോട് കേരളാ ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും പറഞ്ഞു. ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ പണം നല്‍കരുതെന്നും പറഞ്ഞു. ചീഫ് ജസ്റ്റീസ് എസ്.വ.എന്‍.ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദേശം. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ കഴമ്ബുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. ക്യാമറ ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

നിഖിലിന്റെ അഡ്മിഷന് വേണ്ടി സിപിഎം നേതാവ് ഇടപെട്ടു ; പേരു പറഞ്ഞാല്‍ രാഷ്ട്രീയഭാവിയെ ബാധിക്കും

ആലപ്പുഴ: നിഖിലിന്റെ എംകോം അഡ്മിഷന് വേണ്ടി ശുപാര്‍ശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്‌എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും പേര് പറയാത്തത് ഒരാളുടെ രാഷ്ട്രീയഭാവി തുലയ്ക്കണ്ട എന്ന് കരുതിയാണെന്നും പറഞ്ഞു. നിഖിലിനെതിരേ കോളേജ്മാനേജ്‌മെന്റ് പോലീസ് പരാതി നല്‍കിയതായും പറഞ്ഞു. അതിനിടയില്‍ നിഖിലിന്റെ എംകോം പ്രവേശനവുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചു എന്ന ആരോപണം നേരിടുന്ന കേരളാസര്‍വകലാശാല കലിംഗ സര്‍വകലാശാലയ്ക്ക് മെയില്‍ അയച്ചു. നിഖില്‍ സമര്‍പ്പിച്ച എല്ലാ രേഖകളുടെ പകര്‍പ്പും കൈമാറി. ബികോം ബിരുദസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം അയച്ചവയില്‍ പെടുന്നു. എല്ലാത്തിന്റെയും നിജസ്ഥിതി അറിയിക്കാനാണ് ആവശ്യം. കലിംഗ സര്‍വകലാശാല റജിസ്റ്റാര്‍ നിഖില്‍ അവിടെ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയില്‍ തുടര്‍ച്ചയായി വിവാദം തലപൊക്കുന്നു ; പ്രതികരിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: പാര്‍ട്ടിയില്‍ തുടര്‍ച്ചയായി വിവാദം തലപൊക്കുന്നതിനിടയില്‍ നിശബ്ദത പാലിച്ച്‌ പാര്‍ട്ടി സെക്രട്ടറി. ആലപ്പുഴയില്‍ ജില്ലാക്കമ്മറ്റിയില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിച്ചില്ല. ആലപ്പുഴയിലെ അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നായിരുന്നു മറുപടി. വിഷയത്തില്‍ മറ്റൊരു പ്രതികരണത്തിനും തയ്യാറായില്ല. എസ്‌എഫ്‌ഐ ഉള്‍പ്പെട്ട വ്യാജ ഡിഗ്രി വിവാദത്തിലും എംവി ഗോവിന്ദന്‍ മൗനം വെടിയാന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരന്‍ എന്ന് കണ്ടു പി.പി. ചിത്തരഞ്ജനെയും എം സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു സിപിഎം നേതാവ് പി പി ചിത്തരഞ്ജന്റെ പ്രതികരണം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ 30 ലധികം പേര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനിച്ചത്. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍…

കലിംഗ സര്‍വകലാശാലയും നടപടി ആലോചിക്കുന്നു ; ലീഗല്‍ സെല്‍ നിഖിലിന്റെ വിലാസം അടക്കമുള്ള രേഖകള്‍ ശേഖരിക്കുന്നു

ആലപ്പുഴ: വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖിലിനെതിരേ നടപടിയെടുക്കാന്‍ കലിംഗ സര്‍വകലാശാലയും ആലോചിക്കുന്നു. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന കലിംഗ സര്‍വകലാശാലയുടെ ലീഗല്‍ സെല്‍ നിഖിലിന്റെ വിലാസം അടക്കമുള്ള രേഖകള്‍ ശേഖരിക്കുകയാണ്. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു. കേരളാ സര്‍വലകലാശലായുമായി ബന്ധപ്പെട്ട് വിവരം തേടിയ ശേഷമായിരിക്കും നടപടി. നിഖിലിനെതിരെ നിയമനടപടി എടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനിടെ നിഖിലിനെതിരേ കേളേജ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ പോലീസില്‍ പരാതി നലകുന്നതിനെക്കുറിച്ച്‌ തീരുമാനം എടുക്കു.

കേരളമാകെ പകര്‍ച്ചപ്പനി, ഡെങ്കിയും എലപ്പനിയും ഒപ്പം, 13000ത്തിലേക്ക് കുതിച്ച് പ്രതിദിന പനിബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്താകെ പകര്‍ച്ചപ്പനി പടരുന്നു. സംസ്ഥാനത്ത് പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13000ത്തിലേക്ക് കടന്നിരിക്കുകയാണ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും, എലിപ്പനിയും പടരുന്നുണ്ട്. 110 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 43 കേസുകളും എറണാകുളം ജില്ലയിലാണ്.218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണം പ്രകടിപ്പിക്കുന്നത്. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ആറുമാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ഗുരുതരമായ അവസ്ഥയാണ് ഉള്ളത്. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധിച്ച് ഇതുവരെ മരിച്ചവരില്‍ അന്‍പതിന് താഴെ ഉള്ളവരും, കുട്ടികളും ഉള്ളതാണ് ആശങ്കയായി കാണുന്നത്. ഡെങ്കിപ്പനി കേസുകളും മലപ്പുറത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍.കൂടുതല്‍ കേസുകളും മലയോര…

നായയെ പോലെ കുരയ്ക്കെടാ; യുവാവിനെ വലിച്ചിഴച്ചവര്‍ അറസ്റ്റില്‍; വീട് ഇടിച്ച് നിരത്തി

ഭോപാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നിര്‍ദേശപ്രകാരം അക്രമികളുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തുകയും ചെയ്തു. നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിക്കുന്നതിന്റെ 50 സെക്കന്റുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. സമീര്‍ ഖാന്‍ എന്ന അക്രമി ലഹരി ഉപയോഗിക്കാനും മാംസം കഴിക്കാനും തന്നെയും കുടുംബത്തെയും നിര്‍ബന്ധിച്ചുവെന്നും മതംമാറാന്‍ പ്രേരിപ്പിച്ചുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. വീട് അക്രമികള്‍ കൊള്ളയടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണം ഉണ്ട്. #WATCH | Local administration in the presence of police demolishes the residence of Sameer Khan who is accused of brutally…

സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടവുമായി ഉടമ

കോട്ടയം : സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്. ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ്. കൂലിവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു…

ചിത്തരഞ്ജനെ തരംതാഴ്ത്തി, ഷാനവാസിനെ പുറത്താക്കി; വിഭാഗീയതയില്‍ കര്‍ശന നടപടിയുമായി സിപിഎം

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജന്‍ എം എല്‍ എയേയും എം സത്യപാലിനേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതോടൊപ്പം മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുകുയും ചെയ്തു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആലപ്പുഴ:  ആലപ്പുഴയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജന്‍ എം എല്‍ എയേയും എം സത്യപാലിനേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതോടൊപ്പം മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുകുയും ചെയ്തു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എം വി ഗോവിന്ദന്‍ തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും ഗോവിന്ദന്‍…

കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചിക്കോട് വ്യവസായ കേന്ദ്രത്തില്‍ പ്രവർത്തിക്കുന്ന കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് അരവിന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഫർണസിന് അകത്ത് പെട്ടുപോയെന്നാണ് സൂചന. അപകടത്തെ തുടർന്ന് ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അകത്ത് കുടുങ്ങിക്കിടക്കുന്നുവരെ കണ്ടെത്താന്‍ ഫയർ ആന്‍ഡ് റസ്ക്യൂ വിഭാഗം പരിശോധന നടത്തി വരികയാണ്. ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണ്ണമായും അണച്ചിട്ടില്ല. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കൈരളി സ്റ്റീല്‍സ്. അതേസമയം, അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.…