കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ (വിദ്യ വിജയൻ) വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു ആരോപണം. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ…
Day: June 10, 2023
ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, യു.എസില്‍ നിന്ന് വിളിക്കുമ്ബോള്‍ പേടിച്ചുപോയെന്നു പറയണം: വി.ഡി സതീശന്‍
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഗൂഢാലോചനയാണ്. മുഖ്യമന്ത്രി യു.എസില്‍ നിന്ന് വിളിക്കുമ്ബോള്‍ താന്‍ പേടിച്ചുപോയെന്ന് ഓഫീസിലുള്ളവര്‍ പറയണം. അദ്ദേഹം അത് കേട്ട് സമാധാനിച്ചോട്ടെയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് കേസും പാര്‍ട്ടിയിലെ പടയൊരുക്കവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. തന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ ഗൂഢാലോചന നടത്തുമെന്ന് കരുതുന്നില്ല. അവര്‍ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാനാവില്ല. വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് താന്‍ തന്നെയാണ്. തന്റെ വിദേശയാത്രയെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയ ശേഷമാണ്. മുഖ്യമന്ത്രിയുടെ വിദേശ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസ്. പരാതിയില്‍ കഴമ്ബില്ലാത്തതിനാല്‍ മൂന്നു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി തന്നെ തള്ളിക്കളഞ്ഞ കേസാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന്…
ബിജെപി വിട്ട് സിപിഎമ്മില്‍ ചേരാന്‍ താല്‍പ്പര്യം ; രാജസേനന് പിന്നാലെ ഭീമന്‍രഘുവും പാര്‍ട്ടി മാറുന്നു
കോഴിക്കോട്: സംവിധായകന്‍ രാജസേനന് പിന്നാലെ ബിജെപിയില്‍ നിന്നും നടന്‍ ഭീമന്‍ രഘുവും ബിജെപി വിടുന്നു. പുതിയ തട്ടകം സിപിഎം ആണെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഭീമന്‍രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി ഇറക്കിയ സ്ഥാനാര്‍ത്ഥി ഭീമന്‍രഘു ആയിരുന്നു. ജഗദീഷ്, ഗണേശ്കുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രഘു ഇവിടെ മത്സരിച്ചത്. എന്നാല്‍ ഏതാനും നാള്‍ മുമ്ബ് ഇനി ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാന്‍ ഉണ്ടാകില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്നും താന്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേരുകയാണെന്ന് അടുത്തിടെയാണ് സംവിധായകന്‍ രാജസേനന്‍ പറഞ്ഞത്. കലാകാരന്മാര്‍ക്ക് ബിജെപിയില്‍ വേണ്ടത്ര പരിഗണനയില്ലെന്നായിരുന്നു രാജസേനന്‍ പറഞ്ഞത്. നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെങ്കിലും അവിടെ കലാകരന്മാരെ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും രാജസേനന്‍ ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി രാജസേനന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.…
കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക മരിച്ചു
കോട്ടയം തലപ്പലം അമ്ബാറയില്‍ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക മരിച്ചു. അമ്ബാറ സ്വദേശിനി 48 വയസ് വയസ്സുളള ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുമോന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇന്ന് പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്‍ഗവിയും ബിജുമോനും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കി. പാര ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീയെ കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പൊട്ടിത്തെറിക്കേണ്ട കാര്യമില്ല, ജനം ജയിപ്പിക്കാന്‍ തയ്യാറാണ്: കെ.മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്ന് കെ.മുരളീധരന്‍ എം.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല. ജനങ്ങള്‍ ജയിപ്പിക്കാന്‍ തയ്യാറാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം മാത്രം നടത്തിയാല്‍ മതി. പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കട്ടെയെന്നാണ് തീരുമാനം. മത്സരത്തില്‍ നിന്ന് പിന്മാറുന്നവര്‍ക്ക് പകരം സ്ഥനാര്‍ത്ഥികളെ നോക്കിയാല്‍ പോരെ. -മുരളീധരന്‍ ചോദിച്ചു. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതി പറയാന്‍ എല്ലാപ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. പാര്‍ട്ടി പാര്‍ലമെന്ററി നേതാവും ഡിസിസി പ്രസിഡന്റും ചേര്‍ന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അത് കോണ്‍ഗ്രസിലെ കീഴ്‌വഴക്കമാണ്. എ,ഐ ഗ്രൂപ്പുകളുടെ യോഗം ശരിയോ തെറ്റോ എന്ന് പറയുന്നില്ല. പരസ്യ പ്രതികരണം ഗുണം ചെയ്യുമോ എന്ന ചിന്തിക്കേണ്ടത് നേതാക്കളാണ്. ഞാന്‍ എംഎല്‍എ ആയിരിക്കുമ്ബോള്‍ എന്റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റിനെ പത്രം വായിച്ചാണ് അറിഞ്ഞത്. ഇതൊക്കെ എല്ലാ കാലത്തും ഉള്ളതാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ആരും ബഹളത്തിലേക്ക്…
‘ലോകത്തെ ഞെട്ടിച്ച് ഈ നാല് കുഞ്ഞുങ്ങൾ’; ആമസോൺ വനത്തിൽ കഴിഞ്ഞത് 40 ദിവസം, കുട്ടികൾ ചരിത്രത്തിൻ്റെ ഭാഗമാകുമെന്ന് ഭാഗമാകുമെന്ന് പ്രസിഡൻറ്
ബൊഗോട്ട: കൊളംബിയയിലെ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 11 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് രക്ഷിച്ചത്. ആഴ്ചകളോളം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തിയത് രാജ്യത്തിനാകെ സന്തോഷകരമായ കാര്യമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. അതിജീവനത്തിൻ്റെ ഈ ഉദ്ദാഹരണം ചരിത്രത്തിൻ്റെ ഭാഗമായി നിലനിൽക്കും. ഈ കുട്ടികൾ ഇന്ന് കൊളംബിയയുടെ കുട്ടികളുമാണ്. വൈദ്യസഹായമടക്കമുള്ളവ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.