സെപ്റ്റംബർ ഒന്നു മുതൽ ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധം; ഡ്രൈവറും മുൻ സീറ്റിൽ ഇരിക്കുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കണം

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

പെണ്‍കുട്ടിയെ അയാള്‍ തൊട്ടുകൊണ്ട് നില്‍ക്കുന്നത് കണ്ടു ; അടുത്തു നില്‍ക്കാനും ആവശ്യപ്പെട്ടു ; ബ്രിജ്ഭൂഷനെതിരേ അന്താരാഷ്ട്ര റഫറി

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷന്‍ സിംഗിനെതിരേയുള്ള ആരോപണം പ്രായപൂര്‍ത്തിയാകാത്ത കായികതാരത്തിന്റെ പിതാവ് പിന്‍വലിച്ചെങ്കിലും ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനെതിരേ വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റഫറി രംഗത്ത്. ബ്രിജ്ഭൂഷന്‍ പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നതും അടുത്തുവന്നു നില്‍ക്കാന്‍ ആവശ്യപ്പെടുന്നതായും കണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് കേസിലെ സാക്ഷികളില്‍ ഒരാളും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബീര്‍ സിംഗാണ്. അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല. എന്നാല്‍ പെണ്‍കുട്ടി എന്തോ പിറുപിറുത്തുകൊണ്ട് അയാളെ തള്ളിമാറ്റി സ്വയം മോചിതയായി. ബ്രിജ്ഭൂഷന്റെ തൊട്ടരികിലായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്. പെണ്‍കുട്ടിയെ അയാള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നതും അടുത്തുവന്നു നില്‍ക്കാന്‍ പറയുന്നതും കണ്ടു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ക്ക് മോശമായ എന്തോ സംഭവിച്ചുവെന്ന് മനസ്സിലായി. എന്നാല്‍ എന്താണ് ചെയ്തതെന്ന് വ്യക്തമായി ഞാന്‍ കണ്ടില്ല. എന്നാല്‍ അവരുടെ പ്രതികരണം ഞാന്‍ കണ്ടിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജഗ്ബീര്‍ സിംഗ് പറഞ്ഞു. 2007 മുതല്‍ അന്താരാഷ്ട്ര റഫറിയാണ് ജഗ്ബിര്‍ സിംഗ്. കേസില്‍ 125…

ശ്രീമഹേഷിൻ്റെ നില ഗുരുതരം; ആത്മഹത്യാശ്രമം കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ച്; മകളെ കൊലപ്പെടുത്തിയ മഴു പ്രത്യേകം തയ്യാറാക്കിയത്

ആലപ്പുഴ: മാവേലിക്കരയിൽ ആത്മഹത്യാശ്രമം നടത്തിയ കൊലക്കേസ് പ്രതി ശ്രീമഹേഷിൻ്റെ (38) നില ഗുരുതരം. മാവേലിക്കര സബ് ജയിലിൽവെച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീമഹേഷിനെ വൈകുന്നേരം നാലുമണിയോടെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. സൂപ്രണ്ടിൻ്റെ മുറിയിൽ എത്തിച്ചതിനിടെ പ്രതി മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിക്കുകയായിരുന്നു. കയ്യിലെ പ്രധാന ഞരമ്പ് ആഴത്തിൽ മുറിഞ്ഞതായാണ് വിവരം. കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ശ്രീമഹേഷ് മകളായ നക്ഷത്ര (6) യെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ…

മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊന്ന അച്ഛന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

പുന്നമ്മൂട്: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് പ്രതി ശ്രീ മഹേഷ് കഴുത്ത് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രതിയെ വണ്ടാനാം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്ബോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാളെ രാവിലെ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടിലാണ് നക്ഷത്രയുടെ…

മുംബൈയില്‍ പങ്കാളിയെ വെട്ടിമുറിച്ച സാനേ എയ്ഡ്‌സ് രോഗി ; 32 കാരിയുമായി ഒരിക്കലും ശാരീരികബന്ധം ഉണ്ടായിട്ടില്ല ; കണ്ടിരുന്നത് മകളെപ്പോലെയെന്ന് മൊഴി

മുംബൈ: കൊല്ലപ്പെട്ട സരസ്വതി വൈദ്യ തനിക്ക് മകളെപ്പോലെ ആയിരുന്നെന്നും ഒരിക്കലും ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പാകം ചെയ്ത സംഭവത്തിലെ പ്രതി മനോജ് രമേശ് സാനേ. ഇന്ത്യയെ ഇന്നലെ ഞെട്ടിച്ച ക്രൂരകൃത്യത്തിലെ പ്രതിയായ 56 കാരന്‍ താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് പോലീസിനോട് പറഞ്ഞു. എച്ച്‌ഐവി പോസിറ്റീവ് ആയതിനാലാല്‍ 32 വയസ്സുള്ള യുവതിയുമായി യാതൊരു ശാരീരികബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും പറഞ്ഞു. ഇയാള്‍ പോലീസിന് നല്‍കിയ മൊഴി പ്രകാരം 2008 ലാണ് താന്‍ എയ്ഡ്‌സ് ബാധിതനാണെന്ന് കണ്ടെത്തിയതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം സ്ത്രീകളുമായുള്ള ബന്ധത്തിലൂടെയല്ല രക്തദാനം സ്വീകരിച്ചതിലൂടെയാണ് തനിക്ക് എയ്ഡ്‌സ് പകര്‍ന്നതെന്നും ഒരിക്കല്‍ ഒരു അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നു ഇതാണ് തന്നെ രോഗിയാക്കിയതെന്നും പറഞ്ഞു. വൈദ്യ വളരെ സ്വാര്‍ത്ഥമതിയും സംശയരോഗിയുമായ സ്ത്രീയായിരുന്നെന്നും ഇയാളുടെ മൊഴിയിലുണ്ട്. എപ്പോള്‍ വൈകി വീട്ടില്‍ എത്തിയാലും പരസ്ത്രീബന്ധം സംശയിക്കുകയും വഴക്കുണ്ടാക്കുകയും…